UPDATES

‘അവര്‍ എന്റെ അമ്മയെ കൊന്നു’;  അന്ന് ഏഴ് വയസ് ഇന്ന് 28, കാലമിത്ര കഴിഞ്ഞിട്ടും ഒന്നും മറക്കാനാകാതെ ഒരു സാക്ഷി

സാധാരണ ജീവിതം നയിക്കനുള്ള അവകാശം കൂടിയാണ് ആ സംഭവത്തോടെ അദ്ദേഹത്തില്‍ നിന്ന് തട്ടി തെറപ്പിക്കപ്പെട്ടത്

                       

”ഒന്നര വര്‍ഷത്തിനിടയില്‍ ഞാന്‍ ആദ്യമായി പുഞ്ചിരിച്ചത് ഇന്നാണ്. മലയോളം വലുപ്പമുള്ള കല്ല് നെഞ്ചില്‍ നിന്ന് എടുത്തുമാറ്റിയതു പോലെ, എനിക്ക് ശ്വസിക്കാന്‍ കഴിയുന്നുണ്ട്. ‘നീതി’ ഇങ്ങനെയാണ് എനിക്ക് അനുഭവപ്പെടുന്നത്”. ബില്‍ക്കിസ് ബാനോ കേസിലെ 11 പ്രതികളുടെ മോചനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് വന്ന ദിവസം ബില്‍ക്കിസ് ബോനവിന്റെ പ്രതികരണമാണിതായിരുന്നു. സുപ്രിം കോടതി വിധിയെ ഒരു രാജ്യത്തിന്റെ പ്രതീക്ഷകള്‍ക്ക് കൂടിയാണ് പുതിയ ശ്വാസം നല്‍കിയതെന്നാമ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ കേസിലെ കേസിലെ 73 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ ഏറ്റവും പ്രായം കുറഞ്ഞ ദൃക്സാക്ഷി ഇപ്പോഴും കഴിഞ്ഞ കാലം സൃഷ്ടിച്ച ആഘാതത്തിലും ഇരുട്ടിലുമാണ്. തന്റെ ബാല്യകാലത്തു തന്നെ വംശഹത്യയുടെ ഏറ്റവും ഹീനമായ ഭാവം നേരിടേണ്ടി വന്ന സാക്ഷിക്ക് സുപ്രിം കോടതിയുടെ ഈ വിധിയും ആശ്വാസം നല്‍കുന്നതല്ല.

”ഈ കൊലയാളികള്‍ നിരപരാധികളല്ല. അവര്‍ക്ക് വധശിക്ഷ തന്നെ ലഭിക്കണമായിരുന്നു. ഇനി ഒന്നിനും എനിക്ക് നഷ്ടപ്പെട്ടത് തിരികെ നല്‍കാന്‍ സാധിക്കില്ല. പ്രതികള്‍ തത്കാലത്തേക്ക് ജയിലില്‍ കഴിഞ്ഞെന്നിരിക്കും, പക്ഷെ അവരെ വീണ്ടും മോചിപ്പിക്കും. നീതിന്യായ വ്യവസ്ഥയ്ക്ക് പുറത്തുള്ള പ്രക്രിയയില്‍ എനിക്ക് വിശ്വാസമില്ല. എനിക്ക് ഈ വിധിയില്‍ സന്തോഷം തോന്നുന്നില്ല” ബില്‍ക്കിസിന്റെ ബന്ധു കൂടിയായ ദൃക്സാക്ഷി ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോടു പറയുന്നു. ഇപ്പോള്‍ 28 വയസുള്ള സാക്ഷി കടന്നു വന്ന വഴികളത്രയും എളുപ്പമുള്ളതായിരുന്നില്ല. സാധാരണ ജീവിതം നയിക്കനുള്ള അവകാശം കൂടിയാണ് ആ സംഭവത്തോടെ അദ്ദേഹത്തില്‍ നിന്ന് തട്ടി തെറപ്പിക്കപ്പെട്ടത്.

2005 ജൂണില്‍ മുംബൈയിലെ പ്രത്യേക സിബിഐ കോടതിയില്‍ ആദ്യമായി മൊഴി നല്‍കുമ്പോള്‍ 12 വയസായിരുന്നു അദ്ദേഹത്തിന്. കേസില്‍ 11 പേര്‍ കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ച സിബിഐ കോടതി വിധി ശരിവച്ച 2017ലെ വിധിയിലും ഈ സാക്ഷിയുടെ മൊഴി നിര്‍ണായകമാണെന്ന് ബോംബെ ഹൈക്കോടതിയും കണ്ടെത്തിയിരുന്നു. അന്ന് കോടതിയില്‍ ബില്‍ക്കിസ് ബാനോ രേഖപ്പെടുത്തിയ മൊഴി ശരിവച്ചുകൊണ്ട്, 11 പ്രതികളില്‍ അഞ്ച് പേരെ 12 വയസ്സുകാരന്‍ തിരിച്ചറിഞ്ഞു- ജസ്വന്ത് നായ്, കേശര്‍ഭായ് വൊഹാനിയ, പ്രദീപ് മോഡിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി എന്നിവരം. തന്റെ അമ്മയുടെയും സഹോദരിയിടെയും കൊലപാതകികളെ അവനത്രവേഗം മറന്നു കളയാന്‍ സാധിക്കില്ലായിരുന്നു. ബില്‍ക്കിസിനെ കൂട്ടബലാത്സംഗം ചെയ്ത അതേ അക്രമിക്കൂട്ടം തന്നെയായിരുന്നു അദ്ദേഹത്തിന്റെ നാല്‍പ്പതുകാരിയായിരുന്ന അമ്മയും സഹോദരിയും ഉള്‍പ്പെടെ 14 പേരെ കൊലപ്പെടുത്തിയതും. ബില്‍ക്കിസിന്റെ തെളിവുകള്‍ക്കൊപ്പം കുട്ടിയുടെ തെളിവുകളും ‘സംഭവത്തിന്റെ വിശ്വസനീയമായ വീക്ഷണം’ നല്‍കുന്നുവെന്ന് വിചാരണ കോടതി അന്ന് അഭിപ്രായപ്പെട്ടു. ആക്രമിച്ചവരെ തിരിച്ചറിയുന്നതില്‍ കുട്ടിയുടെ ധൈര്യത്തെയും സ്ഥിരതയെയും ജഡ്ജി യു ഡി സാല്‍വി പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തന്റെ അമ്മയുടെയും സഹോദരിയുടെയും കൊലപാതകികള്‍ കുറ്റവിമുക്തരാവുന്നത് നോക്കി നില്‍ക്കേണ്ടി വന്ന അദ്ദേഹത്തിന് ഈ പുതിയ വിധി പ്രതീക്ഷ നല്‍കുന്നതല്ല. ”ഞാന്‍ അവരുടെ മുഖം കണ്ടിട്ടുണ്ട്. അവര്‍ എന്റെ അമ്മിയെ കൊന്നു. എല്ലാ രാത്രിയിലും, ആ ദൃശ്യങ്ങള്‍ എന്റെ കണ്‍മുന്നിലൂടെ മിന്നിമാറുമ്പോള്‍ ഞാന്‍ ഉറക്കത്തില്‍ നിന്ന് നിലവിളിച്ചുണരാറുണ്ട്. അവര്‍ വീണ്ടും ജയിലിലേക്ക് മടങ്ങുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാല്‍ അവരെ വീണ്ടും ജയിലിലേക്ക് അയക്കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടെങ്കിലും എനിക്ക് വലിയ സന്തോഷം തോന്നുന്നില്ല. ഈ ജീവിതകാലത്ത് എന്റെ വേദന കുറയ്ക്കാന്‍ ഈ വിധിക്ക് കഴിയുമെന്നും ഞാന്‍ കരുതുന്നില്ല”- അദ്ദേഹം പറയുന്നു.

2022 ഓഗസ്റ്റ് 15 ന് 11 കുറ്റവാളികള്‍ മോചിതരായതിന് ശേഷം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍, താന്‍ കേസിനെക്കുറിച്ച് നിരീക്ഷിച്ചു വരുന്നതായി അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറയുന്നുണ്ട്. കോടതിയില്‍ ബില്‍ക്കിസിന്റെ തെളിവുകള്‍ പ്രകാരം, അവളുടെ മാതൃസഹോദരിയും, ആണ്‍കുട്ടിയുടെ അമ്മയും ബലാത്സംഗം ചെയ്യപ്പെട്ടാണ് കൊല്ലപ്പെട്ടത്. ‘പ്രോസിക്യൂട്രിക്‌സിന്റെ (ബില്‍ക്കിസ്) തെളിവുകള്‍ സ്ഥിരീകരിക്കുന്ന അക്രമികളായി പ്രതികളുടെ പേരുകള്‍ എടുക്കുന്നതിനുള്ള ഏക സാക്ഷിയായതിനാല്‍ അദ്ദേഹത്തെ കോടതി വിശദമായി വിസ്തരിച്ചു.’

ഗോധ്ര സംഭവത്തില്‍ അന്ന് ഏഴ് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സാക്ഷിയും, മറ്റു രണ്ടു പേര്‍കൂടിയും രക്ഷപ്പെട്ടിരുന്നു. ബില്‍ക്കിസ് മരണപെട്ടന്നാണ് അക്രമികള്‍ കരുതിയിരുന്നത്. പിന്നീട് 2002 മാര്‍ച്ച് മൂന്നിന് ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ലിംഖേഡ താലൂക്കില്‍ ഒരു ജനക്കൂട്ടത്തിന്റെ ആക്രമണവും സാക്ഷിക്ക് ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. തുടര്‍ന്ന് ദാഹോദില്‍ നിന്ന് ഗോധ്രയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സാക്ഷിയെ മാറ്റി പാര്‍പ്പിച്ചു. കലാപത്തിന് ഇരയായവര്‍ക്ക് നിയമസഹായം നല്‍കിയിരുന്ന ഒരു പ്രവര്‍ത്തകന്‍ സാക്ഷിയുടെ രക്ഷാധികാരി സ്ഥാനം ഏറ്റെടുത്തിരുന്നു. 1998-ല്‍ പിതാവിനെ നഷ്ടപ്പെട്ട കുട്ടി ബില്‍ക്കിസ് കേസിലെ ഏക ദൃക്സാക്ഷിയായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സിബിഐ കേസിന്റെ ചുമതല ഏറ്റെടുക്കുന്നതുവരെ കച്ചിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. സിബിഐ അന്വേഷണം ആരംഭിച്ചപ്പോള്‍ കുട്ടിയെ തിരികെ കൊണ്ട് വരേണ്ടതായി വന്നു. എന്നാല്‍ കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കുന്നതിനിടയില്‍ കുട്ടി ഉന്മാദാവസ്ഥയിലായി. സിബിഐ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതനുസരിച്ച് കുട്ടിക്ക് മനോരോഗ വിദഗ്ധന്റെ സഹായം തേടിയതായും അദ്ദേഹം പറയുന്നു. മാനസിക പ്രശ്നത്തിലൂടെ കടന്നു പോകുന്ന കുട്ടിയെ ഡോക്ടറുടെ ശുപാര്‍ശ പ്രകാരം ഒരു കുടുംബാന്തരീക്ഷത്തില്‍ എത്തിക്കുന്നതിനായി അഹമ്മദാബാദിലെ തന്റെ അമ്മയുടെ വീട്ടിലേക്ക് അന്നു തന്നെ അദ്ദേഹം കൊണ്ടുപോയിരുന്നു. എന്നാല്‍ ആഘാതത്തിന്റെ ബാക്കിയെന്നോണം സാധാരണ ജീവിതം നയിക്കാനോ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനോ കുട്ടിക്ക് കഴിയാതെ വന്നതായും അദ്ദേഹം പറയുന്നു.”എട്ടാം ക്ലാസിനുശേഷം അവന്‍ പഠനം ഉപേക്ഷിച്ചു.”രക്ഷാധികാരി കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍, 28 വയസ്സുള്ള സാക്ഷി നാല് വയസ്സുള്ള ആണ്‍കുട്ടിയുടെ പിതാവാണ്. സ്ഥിരമായി ഒരു ജോലിക്ക് പോകാന്‍ കഴിയാത്ത അദ്ദേഹം ആക്ടിവിസ്റ്റ് നടത്തുന്ന ഒരു വെയര്‍ഹൗസിലെ താത്കാലിക ജീവനക്കാരനാണ്. നാല് വര്‍ഷം മുമ്പ്, സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി അദ്ദേഹം തന്റെ ഗ്രാമമായ രന്ധിക്പൂര്‍ സന്ദര്‍ശിച്ചിരുന്നു. 2002 ലെ കലാപത്തിന് ശേഷം അദ്ദേഹത്തിന്റെ ഗ്രാമത്തിലെ ആദ്യ സന്ദര്‍ശനമായിരുന്നു അത്. ഇപ്പോഴും തന്റെ ഐഡന്റിറ്റി വെളുപ്പെടുത്താതെ ജീവിക്കുന്ന അദ്ദേഹം ഈ പേടി സ്വപ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്.” പലപ്പോഴും ഞാന്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചു പോവാന്‍ ശ്രമിക്കാറുണ്ട്. എന്റെ മകനോടോ സുഹൃത്തുക്കളോടോ കുടുംബത്തോടൊപ്പമോ ചെലവഴിക്കുന്ന നിമിഷങ്ങളില്‍ എനിക്കതിന് സാധിക്കാറുമുണ്ട്. പക്ഷെ ഞാന്‍ ഒറ്റക്കാകുമ്പോള്‍ ചുറ്റുമുള്ളതെല്ലാം മറക്കും. എന്റെ മകനയെങ്കിലും വെറുതെ വിടൂ എന്ന അമ്മയുടെ നിലവിളി എനിക്ക് കേള്‍ക്കാം.” അദ്ദേഹം പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍