UPDATES

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തി, വീണ്ടും രാജി; അരവിന്ദര്‍ സിങിന്റെ ഉന്നമെന്ത്?

കനയ്യകുമാറിനേയും ഉദിത് രാജിനേയുമാണ് അരവിന്ദര്‍ സിങ് ലവ്‌ലി ലക്ഷ്യമിട്ടതെന്നാണ് വിവരം

                       

കോണ്‍ഗ്രസിനെയും ഇന്ത്യ സഖ്യ മുന്നണിയെയും ഞെട്ടിച്ചുകൊണ്ട് ഡല്‍ഹി കോണ്‍ഗ്രസ് യൂണിറ്റിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് അരവിന്ദര്‍ സിങ് ലൗലി രാജിവച്ചിരിക്കുകയാണ്. ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പില്‍ ഒത്തൊരുമിച്ച് പോവുന്നതിനിടെയാണ് തിരിച്ചടി. കോണ്‍ഗ്രസിലെ അന്തര്‍ഛിദ്രം അവസാനിച്ചിട്ടില്ലന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഒപ്പം ഓപ്പറേഷന്‍ താമരയുടെ സാധ്യതകളും. Arvinder Singh Arvinder Singh.

കോണ്‍ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ദീപക് ബാബരിയയുടെ ഇടപെടലുകളില്‍ മനം മടുത്താണ് തീരുമാനമെന്നാണ് അരവിന്ദര്‍ ലൗലി പറഞ്ഞിരിക്കുന്നത്. ബാബരിയയുടെ ഭരണത്തെ പല ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കളും എതിര്‍ത്ത സന്ദര്‍ഭങ്ങള്‍ രാജികത്തില്‍ ചൂണ്ടികാണിക്കുന്നു. എന്നാല്‍ അത് മാത്രമല്ല ലൗലി ചൂണ്ടികാണിക്കുന്നത്. എഎപിയുമായുള്ള സഖ്യമാണ് വലിയ വിഷയം. സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രശ്‌നമാണ്. കനയ്യകുമാറിനേയും ഉദിത് രാജിനേയുമാണ് അരവിന്ദര്‍ സിങ് ലവ്‌ലി ലക്ഷ്യമിട്ടതെന്നാണ് വിവരം. ആം ആദ്മിയിലെ നിരവധി മന്ത്രിമാര്‍ ജയിലിലാണ്. മുഖ്യമന്ത്രി കെജ്രിവാളടക്കം കേസുകളിലാണ്. ആ സമയത്താണ് പ്രവര്‍ത്തകരുടെ എതിര്‍പ്പ് മറികടന്ന് സഖ്യമുണ്ടാക്കിയതെന്നും പറയുന്നു. വിഷയം കോണ്‍ഗ്രസിലെ അസ്വാരസ്യത്തില്‍ ഒതുങ്ങില്ലെന്നാണ് ഈ ആരോപണം ചൂണ്ടികാണിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ അറസ്റ്റിനെ ഏത് തരത്തിലാണ് വ്യാഖ്യാനിക്കുന്നതെന്ന ചോദ്യം ഉയരും. അഴിമതിക്കാരനായി കാണുന്നുണ്ടോ? അദ്ദേഹത്തെ ബിജെപി ഇരയാക്കിയെന്ന കോണ്‍ഗ്രസിന്റെയും ഇന്ത്യ സഖ്യത്തിന്റെയും അവകാശ വാദം പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കുന്നില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ ഉയരും. പ്രത്യേകിച്ച് ബിജെപി കിട്ടിയ വടി ആയുധമാക്കും. വരും ദിവസങ്ങളില്‍ ഇതിനെയെല്ലാം എങ്ങനെ കോണ്‍ഗ്രസും എഎപിയും പ്രതിരോധിക്കും എന്നറിയാം. അതനുസരിച്ച് തന്നെയായിരിക്കും തലസ്ഥാനത്തെ സഖ്യത്തിന്റെ മുന്നോട്ട് പോക്ക്. ഒപ്പം ഇന്ത്യ മുന്നണിയുടേയും.

ആരാണ് അരവിന്ദര്‍ സിങ് ലൗലി?

ഡല്‍ഹി രാഷ്ട്രീയത്തിലെ പ്രമുഖനായ യുവനേതാവാണ് അരവിന്ദര്‍ സിംഗ് ലൗലി. ഡല്‍ഹി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ എന്ന ഖ്യാതിയോടെ 1998ല്‍ സഭയിലെത്തി. ഗാന്ധി നഗര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു കന്നി പ്രവേശം. 2015 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചു.നഗരവികസനം റവന്യൂ, വിദ്യാഭ്യാസം, ഗതാഗത മന്ത്രിയായും സേവനം അനുഷ്ഠിച്ചു.ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈസ്റ്റ് ഡല്‍ഹി നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പാര്‍ലമെന്റിലെത്തിയില്ല. ഡല്‍ഹി സ്വദേശിയായ അരവിന്ദര്‍, ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയായ അദ്ദേഹം വിദ്യാഭ്യാസ കാലത്താണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.1990ല്‍ ഡല്‍ഹി യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് 1992 മുതല്‍ 1996 വരെ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറിയായി.കോണ്‍ഗ്രസുമായി ഏകദേശം മൂന്ന് പതിറ്റാണ്ടോളം നീണ്ട ബന്ധം 2017ല്‍ അവസാനിപ്പിച്ചു. ആ വര്‍ഷം ഏപ്രിലില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പ്രത്യയശാസ്ത്രപരമായ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി മാസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിലേക്ക് മടങ്ങി.2023 ഓഗസ്റ്റിലാണ് അരവിന്ദര്‍ സിംഗ് ലൗലിയെ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചത്.

 

 

Content Summary;  Why Arvinder Singh Lovely resigned as Delhi Congress president

Arvinder Singh Arvinder Singhngh

Related news


Share on

മറ്റുവാര്‍ത്തകള്‍