UPDATES

വീണ്ടും മോദി; കോണ്‍ഗ്രസ് ഭരണത്തില്‍ മുസ്ലീമിന് പ്രത്യേക സംവരണം, ഹനുമാന്‍ ചാലീസ കേള്‍ക്കുന്നത് കുറ്റകരം

അവര്‍ തന്നെ ആക്രമിക്കുകയാണെന്നും മോദി

                       

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുസ്ലീം സമുദായം കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കാണ്. അവരെ പ്രീതിപ്പെടുത്താന്‍ ദലിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സംവരണം ഇല്ലാതാക്കി, അവ മുസ്ലീങ്ങള്‍ക്ക് നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്ന കാലത്ത് ഇതാണ് ആഗ്രഹിച്ചത്. അതിനാണ് ശ്രമിച്ചതും. ദലിതര്‍ക്കും ആദിവാസികള്‍ക്കും ബാബാസാഹേബ് അംബേദ്കര്‍ നല്‍കിയ സംവരണാവകാശം മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലീങ്ങള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസിന്റെയും ഇന്ത്യന്‍ സഖ്യത്തിന്റെയും ആഗ്രഹം. 2004ല്‍ കോണ്‍ഗ്രസ്, എസ്സി/എസ്ടി സംവരണം കുറച്ചുകൊണ്ട് ആന്ധ്രാപ്രദേശിലെ മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കാന്‍ ശ്രമിച്ചു. അവര്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നത് കാണുന്നില്ലെന്നും മോദി ആരോപിക്കുന്നു. രാജസ്ഥാനിലെ ടോങ്ക്-സവായ് മധോപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം. 2004ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ആദ്യം ചെയ്തത് ആന്ധ്രാപ്രദേശില്‍ മുസ്ലീങ്ങളെ എസ്സി/എസ്ടി ക്വാട്ടയില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്തുടനീളം നടപ്പാക്കാന്‍ ആഗ്രഹിച്ച ഒരു പരീക്ഷണ പദ്ധതിയായിരുന്നു ഇത്. 2004നും 2010നും ഇടയില്‍, നാല് തവണ മുസ്ലീം സംവരണം നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും നിയമ തടസ്സങ്ങളും സുപ്രീം കോടതിയും കാരണം കഴിഞ്ഞില്ല. 2011ല്‍ ഇത് രാജ്യത്തുടനീളം നടപ്പാക്കാനും കോണ്‍ഗ്രസ് ആഗ്രഹിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലീങ്ങളെ പ്രീണിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ട്. കോണ്‍ഗ്രസ് ഭരണത്തില്‍ ഹനുമാന്‍ സ്തുതി പോലും കേള്‍ക്കുന്നത് പോലും കുറ്റകരമാണ്. ഹനുമാന്‍ ജയന്തി വരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ പ്രസ്താവന. കോണ്‍ഗ്രസ് ഭരണം വിശ്വാസികള്‍ക്ക് ദുഷ്‌കരമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞതും വിവാദമായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് മുസ്ലിങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും ഇക്കാര്യം മന്‍മോഹന്‍ സിങ്ങ് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു മോദിയുടെ പ്രസംഗം. തന്റെ പ്രസംഗം കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണെന്നും അവര്‍ തന്നെ ആക്രമിക്കുകയാണെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് വോട്ടിന് പ്രീണനം നടത്തുന്നതിനെയാണ് താന്‍ തുറന്ന് കാണിച്ചതെന്നും അതിന്റെ പേരില്‍ ഇന്ത്യമുന്നണിയും കോണ്‍ഗ്രസും തന്നെ അധിക്ഷേപിക്കുകയുമാണെന്നും മോദി പറഞ്ഞു.

 

content summary: Prime Minister Narendra Modi said the Congress, in 2004, tried to provide reservation to Muslims in Andhra Pradesh by reducing SC/ST reservations, and that it “did not care” about the Constitution.

Related news


Share on

മറ്റുവാര്‍ത്തകള്‍