Continue reading “മധ്യപ്രദേശിന്റെ മനം മാറ്റം മനസിലാക്കി കളിക്കാന്‍ ബിജെപി, കഴിഞ്ഞ തവണ പറ്റിയ ചതി ആവര്‍ത്തിക്കാതെ നോക്കാന്‍ കോണ്‍ഗ്രസ്”

" /> Continue reading “മധ്യപ്രദേശിന്റെ മനം മാറ്റം മനസിലാക്കി കളിക്കാന്‍ ബിജെപി, കഴിഞ്ഞ തവണ പറ്റിയ ചതി ആവര്‍ത്തിക്കാതെ നോക്കാന്‍ കോണ്‍ഗ്രസ്”

"> Continue reading “മധ്യപ്രദേശിന്റെ മനം മാറ്റം മനസിലാക്കി കളിക്കാന്‍ ബിജെപി, കഴിഞ്ഞ തവണ പറ്റിയ ചതി ആവര്‍ത്തിക്കാതെ നോക്കാന്‍ കോണ്‍ഗ്രസ്”

">

UPDATES

ഉത്തരകാലം

മധ്യപ്രദേശിന്റെ മനം മാറ്റം മനസിലാക്കി കളിക്കാന്‍ ബിജെപി, കഴിഞ്ഞ തവണ പറ്റിയ ചതി ആവര്‍ത്തിക്കാതെ നോക്കാന്‍ കോണ്‍ഗ്രസ്

                       

രാജ്യത്തിന്റെ മധ്യഭാഗത്ത് തന്നെയാണ് മധ്യപ്രദേശ് എന്ന സംസ്ഥാനം നിലനില്‍ക്കുന്നത്. ഇവിടുത്തെ വിജയം തീര്‍ച്ചയായും വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് നിര്‍ണായകമായി സ്വാധീനിക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല. 2018ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടിയ കോണ്‍ഗ്രസിന് 15 മാസം മാത്രമാണ് ഭരിക്കുവാന്‍ സാധിച്ചത്. 230 നിയമസഭാ സീറ്റുകളാണ് മധ്യപ്രദേശില്‍ ഉള്ളത്. ഭരിക്കുവാന്‍ വേണ്ട 116 എന്ന കേവല ഭൂരിപക്ഷം 2018 ല്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ ലഭിച്ചിരുന്നില്ല.

114 സീറ്റുകള്‍ ജയിച്ച കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള പാര്‍ട്ടിയായി മാറി. ബിഎസ്പിയും എസ്പിയും പിന്തുണ നല്‍കിയതോടുകൂടി 116 എന്ന കേവല ഭൂരിപക്ഷം കടക്കുവാന്‍ കോണ്‍ഗ്രസിന് സാധിച്ചു. അങ്ങിനെ മധ്യപ്രദേശിന്റെ ഭരണം ഏറ്റെടുത്ത കമല്‍നാഥ് സര്‍ക്കാര്‍ 15 മാസം മാത്രമാണ് ഭരിച്ചത്. കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയേയും കൂട്ടരെയും ബിജെപി പാളയത്തിലേക്ക് എത്തിച്ച് ശിവരാജ് സിംഗ് ചൗഹാന്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത് രാജ്യത്ത് ഏറെ ചര്‍ച്ചയായ വിഷയമാണ്. അധികാരം ഏറ്റെടുത്ത ശിവരാജ് സിംഗ് ചൗഹാന് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിച്ചില്ല. മധ്യപ്രദേശിലെ ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയിട്ടും ഭരിക്കുവാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായത് ഇത്തവണ ചര്‍ച്ചയാകും. സംസ്ഥാനത്തെ വോട്ടര്‍മാരെ പരിഹസിച്ച് അധികാരം പിടിച്ചു വാങ്ങിയതിനെയും കോണ്‍ഗ്രസിനെ ചതിച്ചതിനെയും ജനങ്ങള്‍ വിലയിരുത്തും എന്നു തന്നെയാണ് രാഷ്ട്രീയ വിലയിരുത്തല്‍.

നാലാം തവണയും മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാനെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉണ്ട്. ശിവരാജ് സിംഗ് ചൗഹാന്റെ പ്രതിച്ഛായ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പ്രതികൂലമായി ബാധിക്കും എന്ന് ബിജെപി വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടാതെയാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. നാലാമത്തെ ലിസ്റ്റില്‍ മത്സര രംഗത്ത് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നുള്ളത് ഇവിടെ ചേര്‍ത്തു വായിക്കാം. അതേസമയം ജനവികാരം വിപരീതമായ മുപ്പതോളം എംഎല്‍എമാര്‍ക്ക് സീറ്റുകള്‍ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ബിജെപിയുടെ പാര്‍ലമെന്റ് ബോര്‍ഡില്‍ നിന്ന് പോലും ശിവരാജ് സിംഗിനെ നീക്കം ചെയ്തിരിക്കുകയാണ്. ആറുമാസം മുമ്പ് ബിജെപി മൂന്ന് കേന്ദ്രമന്ത്രിമാര്‍ അടക്കം ഏഴ് പാര്‍ലമെന്റ് അംഗങ്ങളെയാണ് മധ്യപ്രദേശിലെ രാഷ്ട്രീയം നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയത്. ഭരണവിരുദ്ധ വികാരം മധ്യപ്രദേശില്‍ ശക്തമാണ് എന്നുള്ളത് ബിജെപി തിരിച്ചറിഞ്ഞിരിക്കുന്നു.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പാളയത്തില്‍ കൂറ് മാറി എത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ മുന്നില്‍ നിര്‍ത്തിയാണ് ഇത്തവണ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നത് മധ്യപ്രദേശില്‍ വ്യാപക ചര്‍ച്ചയാണ്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും മുഖ്യമന്ത്രിയുടെ കുപ്പായമണിയുവാന്‍ തയ്യാറായി മധ്യപ്രദേശില്‍ ഉണ്ട് എന്നുള്ളതും സംസാരമാണ്. അതേസമയം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പലരും മധ്യപ്രദേശില്‍ അവഗണന നേരിടുകയാണ്. കോണ്‍ഗ്രസ് ഭരണത്തെ താഴെയിറക്കി ബിജെപിയെ അധികാരത്തിലേറ്റിയവര്‍ ഇപ്പോള്‍ ബി.ജെ.പിക്ക് എതിരായി നില്‍ക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയപ്പോള്‍ സീറ്റുകള്‍ നല്‍കിയ ബിജെപി ഇക്കുറി അവര്‍ക്ക് സീറ്റ് നിഷേധിച്ചിരിക്കുകയാണ്. സീറ്റ് വിഭജനത്തില്‍ നാല് ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ ബിജെപിയിലേക്ക് എത്തിയ പഴയ കോണ്‍ഗ്രസ് നേതാക്കള്‍ പലരും പുറത്തുപോയത് വലിയ അഭ്യന്തര പ്രശ്‌നമായി തന്നെ മാറിയിരിക്കുകയാണ്. ഇവരില്‍ ചിലര്‍ തിരിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്നുള്ള വാര്‍ത്തകളും ബിജെപിയെ രാഷ്ട്രീയമായി ക്ഷീണിപ്പിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ കമല്‍നാഥിനെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര മധ്യപ്രദേശില്‍ ഉണ്ടാക്കിയ അനുകൂല വികാരം വോട്ട് ആകും എന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. ഹിന്ദുക്കള്‍ക്കുള്ളിലെ ജാതി തിരിച്ചുള്ള പ്രചരണം ഇക്കുറി മധ്യപ്രദേശില്‍ ശക്തമാകും എന്നുതന്നെ വേണം കരുതുവാന്‍. ഒരു ദളിത് യുവാവിന്റെ മേല്‍ മൂത്രമൊഴിച്ച ബിജെപി നേതാവിന്റെ ചിത്രം ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ ചര്‍ച്ചയാകും. പിന്നാക്ക ജാതിക്കാര്‍ക്ക് മധ്യപ്രദേശില്‍ നേരിടേണ്ടി വരുന്ന ആക്ഷേപങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചയാക്കുവാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മധ്യപ്രദേശിലെ രാജകുടുംബാംഗമായ സിന്ധ്യ ബിജെപി പക്ഷത്തായത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ആയുധമാക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല. ബിജെപി സര്‍ക്കാര്‍ മേല്‍ ജാതിക്കാരുടെ സംരക്ഷകരാണ് എന്നുള്ളതാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ ചര്‍ച്ച. ദളിത് രാഷ്ട്രീയം തീര്‍ച്ചയായും മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് വേദികളില്‍ ഉയര്‍ന്നു കേള്‍ക്കുമെന്നുള്ള കാര്യവും ഉറപ്പിച്ചു പറയാം.

വ്യാപം അഴിമതി ദേശീയതലത്തില്‍ പോലും ചര്‍ച്ചയായത് ഇന്നും മധ്യപ്രദേശിന്റെ ഒരു കറുത്ത അധ്യായമാണ്. വ്യാപം അഴിമതിയെക്കുറിച്ച് തെരഞ്ഞെടുപ്പ് സമയത്ത് ഇത്തവണയും ചര്‍ച്ചകള്‍ ഉണ്ടാകും എന്നുള്ള കാര്യം മറച്ചു വയ്‌ക്കേണ്ടതില്ല. ഇതു കൂടാതെ പട്ടുവാരി റിക്രൂട്ട്‌മെന്റ് , മഹാകാല്‍ ലോക് കണ്‍സ്ട്രക്ഷന്‍, റേഷന്‍ വിതരണം തുടങ്ങിയവയില്‍ ഉണ്ടായ അഴിമതി സംസ്ഥാനത്ത് വലിയ ചര്‍ച്ചയാണ്. 50 % കമ്മിഷന്‍ സര്‍ക്കാര്‍ എന്ന വിളിപ്പേര് ബി.ജെ.പി. സര്‍ക്കാരിന് നല്‍കുന്നതില്‍ കോണ്‍ഗ്രസ് ക്യാമ്പ് വിജയിച്ചിട്ടുണ്ട്. സംസ്ഥാന ഭരണം ഏതുവിധേനയും പിടിച്ചെടുക്കുക എന്നുള്ള ലക്ഷ്യവുമായാണ് കോണ്‍ഗ്രസ് ഇക്കുറി മത്സര രംഗത്തുള്ളത്.

മധ്യപ്രദേശില്‍ ആദിവാസി സമൂഹത്തിന്റെ ശക്തമായ അടിത്തറ കുറച്ചു നാളുകളായി ബിജെപിക്കൊപ്പം ആയിരുന്നു. അവിടെ വെള്ളമുണ്ടാക്കുവാനായി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ ഇടവരുത്തിയിട്ടുണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു. രാജ്യത്ത് രാഷ്ട്രീയ ശക്തി കാണിക്കുന്നതിനായി ഇക്കുറി ആം ആദ്മി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് രംഗത്തുണ്ട് എന്നുള്ളത് ബിജെപിയെക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസിനെയാണ് അലോസരപ്പെടുത്തുന്നത്.

2019 നടത്തിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി 58.5 ശതമാനം വോട്ടിംഗ് ഷെയര്‍ ലഭിച്ച് മുന്നിലാണ്. കോണ്‍ഗ്രസിന് 34.8 ശതമാനം വോട്ടുകള്‍ മാത്രമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലഭിച്ചത് എന്നുള്ളത് ബിജെപിക്ക് ആശ്വാസം പകരുന്ന റിപ്പോര്‍ട്ടാണ്.

Share on

മറ്റുവാര്‍ത്തകള്‍