UPDATES

15 മാസത്തിനുള്ളിൽ ഇന്ത്യ ചൈന അതിർത്തി സംഘർഷം നടന്നത് രണ്ടു തവണ

2021 സെപ്റ്റംബറിനും 2022 നവംബറിനുമിടയിൽ നടന്നതായി പറയുന്ന ഏറ്റുമുട്ടലിന്റെ വിവരങ്ങൾ സൈന്യത്തിന്റെ യൂട്യൂബ് പേജിൽ പങ്കു വച്ച വീഡിയോയിലൂടെയാണ് പുറത്തുവന്നത്.

                       

ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ (എൽഎസി) ചൈനയുമായി ഇന്ത്യ 15 മാസത്തിനിടെ രണ്ട് തവണ ഏറ്റുമുട്ടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2021 സെപ്റ്റംബറിനും 2022 നവംബറിനുമിടയിൽ നടന്നതായി പറയുന്ന ഏറ്റുമുട്ടലിന്റെ വിവരങ്ങൾ സൈന്യത്തിന്റെ യൂട്യൂബ് പേജിൽ പങ്കു വച്ച വീഡിയോയിലൂടെയാണ് പുറത്തുവന്നത്. ഈ ഏറ്റുമുട്ടലുകളിലൂടെ എൽ‌എ‌സിയിൽ ചൈന നടത്തിവരുന്ന രഹസ്യ പ്രവർത്തനങ്ങളും ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയെ (പി‌എൽ‌എ) നിരീക്ഷിക്കാനും കഴിഞ്ഞതായി പറയുന്നുണ്ട്.

ചന്ദിമന്ദിറിലെ വെസ്റ്റേൺ ആർമി കമാൻഡും ലഖ്‌നൗവിലെ സെൻട്രൽ ആർമി കമാൻഡും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സൈനികർക്ക് ധീരതക്കുള്ള മെഡലുകൾ വിതരണം ചെയ്യുന്ന ചടങ്ങുകൾ നടത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യ നീക്കങ്ങൾ പുറത്തുവന്നത്. ധീരതക്കുള്ള മെഡലുകൾ നൽകുന്ന നൽകുമ്പോൾ മെഡലിനർഹമാക്കിയ സൈനികരുടെ പ്രവർത്തനങ്ങളും എടുത്തു പറഞ്ഞിരുന്നു. ഈ വിവരണത്തിലാണ് ചൈനയുമായി 15 മാസത്തിനിടെ നടത്തിയ രണ്ട് ഏറ്റുമുട്ടലിനെ കുറിച്ച് പരാമർശിക്കുന്നത്. എന്നാൽ എൽ‌എ‌സിയിലെ ഈ പ്രവർത്തനങ്ങൾ ഇതിനുമുമ്പ് ഓദ്യോദികമായോ മറ്റോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചന്ദിമന്ദിറിലെ വെസ്റ്റേൺ കമാൻഡ് ചടങ്ങിന്റെ ദൃശ്യങ്ങൾ യൂട്യൂബിലൂടെ പങ്കുവച്ചിരുന്നു. സെൻട്രൽ കമാൻഡിന്റെ യൂട്യൂബ് ലിങ്ക് തിങ്കളാഴ്ച വൈകുന്നേരം വരെ പ്രവർത്തിച്ചിരുന്നു.

പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ (എൽഎസി) ഉള്ള ശങ്കർ ടെക്രിയിലെ ഒരു ഇന്ത്യൻ ആർമി പോസ്റ്റ് ആക്രമിച്ച സംഭവത്തെക്കുറിച്ച് ചടങ്ങിൽ പരാമർശമുണ്ടായി. സിഖ് ലൈറ്റ് ഇൻഫൻട്രിയുടെ എട്ടാം ബറ്റാലിയനിലെ ശിപായി രമൺ സിംഗിന് ധീരതയുടെ ഗാലൻട്രി മെഡൽ നൽകികൊണ്ടാണ് വെസ്റ്റേൺ കമാൻഡ് ഇൻവെസ്റ്റിച്ചർ ഈ സംഭവം പരാമർശിച്ചത്. 2022 ജനുവരി 7-ന്, നടന്ന ഈ ആക്രമണത്തിൽ, രമൺ സിംഗ് നാല് ചൈനീസ് സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയും അവരുടെ തോക്കുകൾ പിടിച്ചെടുക്കുകയും ചെയ്തതായും പറയുന്നു.

അടുത്ത ഏറ്റുമുട്ടൽ നടന്നത് അൻപതോളം പിഎൽഎ സൈനികർ എൽഎസി കടന്ന് അട്ടാരി പോസ്റ്റ് എടുക്കാൻ ശ്രമിച്ച സംഭവത്തിലാണെന്ന് പറയുന്നു. 2022 നവംബർ 27 ലെ ഈ ഏറ്റുമുട്ടലിൽ ജെആൻഡ്കെ റൈഫിൾസിന്റെ 19-ആം ബറ്റാലിയനിലെ നായിബ് സുബേദാർ ബൽദേവ് സിംഗിനാണ് ഗാലൻട്രി മെഡൽ നൽകിയത്. സംഭവത്തിൽ അദ്ദേഹം ചൈനീസ് സേനക്കെതിരെ പ്രതിരോധത്തിന് നേതൃത്വം നൽകുകയും 15 ഓളം പേരെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. അക്രമണത്തിൽ നായിബ് സുബേദാറിനും പരിക്കേറ്റതായി ഉദ്ധരണിയിൽ പറയുന്നു.

ജെ ആൻഡ് കെ റൈഫിൾസിന്റെ 19-ാം ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ പുഷ്മീത് സിംഗ് എൽഎസിയിൽ പട്രോളിംഗ് നടത്തിയിരുന്നു. ചൈനീസ് ആർമിയുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ വിജയകരമായി തടുക്കാൻ പട്രോളിംഗിലൂടെ കഴിഞ്ഞതായും മെഡൽ നൽകുന്ന വേളയിൽ പരാമർശമുണ്ട്. രണ്ട് ദിവസം നീണ്ടുനിന്ന സംഘർഷാവസ്ഥയ്ക്ക് കാരണമായ ഈ സംഭവത്തെ തുടർന്ന് പ്രാദേശിക ചൈനീസ് കമാൻഡറുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്തിരുന്നു.

ഇതിനിടയിൽ, നിയന്ത്രണ രേഖയിലെ (എൽഎസി) ചില ഇടങ്ങളിൽ നിരവധി രഹസ്യ സൈനിക പ്രവർത്തനങ്ങൾ നടന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വെസ്റ്റേൺ കമാൻഡ് ഇൻവെസ്റ്റിച്ചറിൽ, കുമയോൺ റെജിമെന്റിന്റെ 15-ാം ബറ്റാലിയനെ നയിക്കുന്ന മേജർ സൗരവ് കുമാറിനും ഗാലൻട്രി നൽകിയിരുന്നു. ഒരു ക്‌ളാസിഫൈഡ് ഓപ്പറേഷന്റെ ഭാഗമായി ചൈനീസ് പ്രദേശത്തിനകത്ത് ഒരു രഹസ്യ ദൗത്യം നയിച്ചതിന്റെ അംഗീകാരമായിരുന്നു ഇത്. ഇതേ ബറ്റാലിയനിൽ നിന്നുള്ള ഹവിൽദാർ പർദീപ് കുമാർ സിംഗിനും ഇതേ ഓപ്പറേഷനിലെ പങ്കിന് ഗാലൻട്രി ലഭിച്ചു. 2022 സെപ്തംബർ 16-ന് ഇന്റലിജൻസ് കോർപ്‌സുമായി ബന്ധപ്പെട്ട 31-ാം കവചിത വിഭാഗത്തിലെ ലെഫ്റ്റനന്റ് കേണൽ യോഗേഷ് കുമാർ സതിയെ “ശത്രു പ്രദേശത്തേക്ക്” പോകാൻ നിയോഗിച്ചുവെന്നും, ഉയർന്ന ഉയരത്തിലുള്ള അസുഖത്താൽ അദ്ദേഹം കഷ്ടപ്പെട്ടിരുന്നുവെങ്കിലും ആരാലും കണ്ടെത്തപ്പെടാതെ ചുമതല പൂർത്തിയാക്കുതായിഅദ്ദേഹത്തിന് ഗാലിണ്ടറി നൽകി കൊണ്ട് പറഞ്ഞിരുന്നു.
ഔദ്യോദികമായി സ്ഥിരികരണം നടത്താത്ത സംഭവങ്ങളുടെ വിവരങ്ങളാണ് ചടങ്ങിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍