വിർശനങ്ങളുമായി ബി ജെ പി രംഗത്ത്
ഇന്ത്യക്കാരെ നിറത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ താരതമ്യം ചെയ്ത് വിവാദത്തിലായി കോൺഗ്രസ് നേതാവ് സാം പിത്രോദ. കിഴക്കേ ഇന്ത്യക്കാരെ ചൈനക്കാരോടും ദക്ഷിണേന്ത്യക്കാരെ ആഫ്രിക്കക്കാരോടും ഉപമിച്ചുകൊണ്ടുള്ള പിത്രോദയുടെ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് വഴി വച്ചത്. ദി സ്റ്റേസ്മാന് അഭിമുഖത്തിലാണ് സാം പിത്രോദ വിവാദ പരാമർശം നടത്തിയിരിക്കുന്നത്. യു എസിലെ പിന്തുടർച്ച അവകാശ നികുതിയെ കുറിച്ച് 2024 ഏപ്രിലിൽ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമാവുകയും തർക്കങ്ങളിലേക്ക് വഴി വക്കുകയും ചെയ്തിരുന്നു. മെയ് രണ്ടിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളെ വിമർശിച്ച് കൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിയടക്കം രംഗത്തിയതോടെയാണ് വലിയ രീത്യിൽ ചർച്ചയായത്. സാം പിത്രോദ ദക്ഷിണേന്ത്യക്കാരെ നിറത്തിന്റ പേരിൽ അധിക്ഷേപിച്ചുവെന്നും ചർമ്മത്തിൻറെ നിറമാണോ പൗരത്വം നിർണ്ണയിക്കുന്നതെന്നുമാണ് മോദി ചോദിച്ചത്. Sam Pitroda’s racist remark
‘വൈവിധ്യമാർന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ കിഴക്കുള്ള ആളുകൾ ചൈനക്കാരെപ്പോലെയും പടിഞ്ഞാറുള്ളവർ അറബികളെപ്പോലെയും വടക്കുള്ള ആളുകൾ വെളളക്കാരെപ്പോലെയും തെക്ക് ഭാഗത്തുള്ളവർ ആഫ്രിക്കക്കാരെപ്പോലെയുമാണ് . പക്ഷെ ഞങ്ങൾക്ക് അതൊന്നും പ്രശ്‌നമല്ല. ഞങ്ങളെല്ലാം സഹോദരീസഹോദരന്മാരാണ്. ഞങ്ങൾ എല്ലാവരും വ്യത്യസ്ത ഭാഷകളെയും വ്യത്യസ്ത മതങ്ങളെയും ആചാരങ്ങളെയും ഭക്ഷണ രീതിയെയും ബഹുമാനിക്കുന്നു. എന്നാണ് സാം പിത്രോദ പറയുന്നത്.
രാജ്യത്തെ ജനങ്ങൾ 75 വർഷം അതിജീവിച്ചത് വളരെ സന്തോഷകരമായ അന്തരീക്ഷത്തിലാണ്. അവിടെയും ഇവിടെയും കുറച്ച് വഴക്കുകൾ ഒഴിച്ചാൽ ആളുകൾ സമാധാനത്തിലാണ് ജീവിച്ചിരുന്നത്. ഞാൻ വിശ്വസിക്കുന്ന ഇന്ത്യയിൽ എല്ലാവർക്കും ഒരിടമുണ്ട്, എല്ലാവരും വിട്ടുവീഴ്ച ചെയ്താണ് ജീവിക്കുന്നത് എന്നും സാം പിത്രോദ തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. പിത്രോദയുടെ പരാമർശം വിവാദമായതിനെ തുടർന്ന് കടുത്ത വിർശനങ്ങളുമായി ബി ജെ പി രംഗത്തെത്തിയിരുന്നു.
മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ സാം പിത്രോദയുടെ പരാമർശത്തെ ആയുധമാക്കി വിമർശങ്ങൾ രേഖപ്പെടുത്തിയിരുന്നു. ‘ സാം ഭായ്, ഞാൻ വടക്കുകിഴക്കൻ സംസ്ഥാനത്തു നിന്നുള്ള ആളാണ്, എന്നെ കാണാൻ ഇന്ത്യക്കാരനെപ്പോലെയാണ്. നമ്മുടേത് വൈവിധ്യമാർന്ന രാജ്യമാണ് ഒരു പക്ഷെ നമുക്ക് വ്യത്യസ്തരായി തോന്നാം, പക്ഷേ നാമെല്ലാവരും ഒന്നാണ്. എന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എക്‌സിൽ പോസ്റ്റ് ചെയ്തത്.
‘ സാം പിത്രോദ ഒരു പരാജയമാണെന്നത് വ്യക്തമാണ്. അദ്ദേഹത്തിന് രാജ്യത്തെ മനസ്സിലായിട്ടില്ല. രാഹുൽ ഗാന്ധിയുടെ ഉപദേശകനാണ് അദ്ദേഹം. രാഹുൽ ഗാന്ധി എന്തിനാണ് വിഡ്ഢിത്തം പറയുന്നത് എന്തുകൊണ്ടാണ് എന്നെനിക്ക് ഇപ്പോൾ മനസ്സിലായി’. എന്നാണ് രവിശങ്കർ പ്രസാദ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞത്.
പരാമർശം വിവാദമായതോടെ വിയോജിപ്പ് അറിയിച്ചു കൊണ്ട് ജയറാം രമേശ് പ്രസ്താവന ഇറക്കിയിരുന്നു.
ഇന്ത്യയുടെ വൈവിധ്യത്തെകുറിച്ചുളള ചോദ്യത്തിന് സാം പിത്രോദ നൽകുന്ന മറുപടി തെറ്റും സ്വീകാര്യവുമവല്ല. അദ്ദേഹത്തിന്റെ പരാമർശങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണമായും വിയോജിക്കുന്നു എന്ന് മുതിർന്ന നേതാവ് ജയറാം രമേശ് പറഞ്ഞു.
content summary : Sam Pitroda’s racist remark spark controversy k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k