UPDATES

Today in India

ജി 20; ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തിന് പരിഹരമാകുമോ …?

ഷീ ജിന്‍പിംഗ്- മോദി കൂടിക്കാഴ്ച്ചയില്‍ അതിര്‍ത്ത തര്‍ക്കം കടന്നു വന്നേക്കും

                       

ജി-20 ഉച്ചകോടിയുടെ ആതിഥേയ രാജ്യമായ ഇന്ത്യയിലെത്തുന്ന ലോക നേതാക്കളില്‍ സവിശേഷ ശ്രദയാകര്‍ഷിക്കുന്ന ഒരു ഭരണധികാരിയുണ്ട്, ചൈനീസ് പ്രസിഡന്റ്. ഷീ ജിന്‍പിംഗ് ഇന്ത്യയിലെത്തുമ്പോള്‍, ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും ഗൗരവമേറിയ വിഷയമാണ് ചൈനീസ് അതിര്‍ത്തി തര്‍ക്കം.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും ബ്രിക്‌സ് ഉച്ചകോടിയ്ക്കിടയില്‍ ഹൃസ്വ ചര്‍ച്ച നടത്തിയിരുന്നു.ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടയിലാണ് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടയില്‍ ഇരു രാജ്യതലന്മാരും ചര്‍ച്ച നടത്തിയത് എന്നുള്ളത് വളരെ ഗൗരവത്തോടുകൂടി തന്നെയാണ് വീക്ഷിക്കേണ്ടത്. അതിര്‍ത്തി തര്‍ക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ നടത്താമെന്ന് ഇരു നേതാക്കളും ചര്‍ച്ചയില്‍ സമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്മാറ്റം വേഗത്തിലാക്കുവാനും പ്രശ്‌നപരിഹാര ശ്രമങ്ങള്‍ ശക്തമാക്കാനും ഇരു നേതാക്കളും ധാരണയില്‍ എത്തി എന്നാണ് അറിയുന്നത്.

സംഭാഷണത്തില്‍ ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ പടിഞ്ഞാറന്‍ സെക്ടറിയിലെ ലൈന്‍ ഓഫ് കണ്‍ട്രോള്‍ പ്രദേശത്തെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളെ കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റിനോട് ചൂണ്ടിക്കാണിച്ചതായി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര വ്യക്തമാക്കുകയുണ്ടായി. അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇരു നേതാക്കളും നടത്തിയ ചര്‍ച്ച എന്നത് ഏറെ ശ്രദ്ധേയമാണ്.

കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി 20 ഉച്ചക്കോടിക്കിടയില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും തമ്മിലുള്ള ഹൃസ്വ കൂടിക്കാഴ്ചയ്ക്ക് നേതൃത്വം കൊടുത്തിരുന്നു. അതുകൊണ്ട് പ്രശ്‌നം പരിഹരിക്കാതെ നില്‍ക്കുന്നതിനിടയിലാണ് ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് ചൈനീസ് പ്രസിഡന്റ് എത്തുന്നത്. ചൈനീസ് പ്രസിഡന്റ് എത്തുന്നതിനുമുമ്പ് പ്രശ്‌നപരിഹാരം സാധ്യമാകുമോ എന്നുള്ളതാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല എന്നാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ജി 20 ഉച്ചകോടി ഇന്ത്യയില്‍ നടക്കുമ്പോള്‍ ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടണം എന്നതാണ് സംസാരം.

 

Share on

മറ്റുവാര്‍ത്തകള്‍