UPDATES

വിദേശം

ഇന്ത്യയുടെ പിണക്കം മുതലെടുത്ത് മാലദ്വീപിന് ചുവപ്പ് പരവതാനി വിരിച്ച് ചൈന

ഇന്ത്യൻ സഞ്ചാരികളുടെ ബഹിഷ്‌കരണത്തിനു പിന്നാലെ ചൈനയുമായി കരാർ ഒപ്പുവച്ചു മാലദ്വീപ്

                       

ഇന്ത്യയുമായുള്ള തർക്കത്തിനിടെ പുതിയ നയതന്ത്ര നീക്കങ്ങൾ നടത്തി മാലദ്വീപ്. ഇന്ത്യയുമായുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയ പിന്നാലെ മാലദ്വീപ് പ്രസിഡന്റ് ചൈന സന്ദർശിക്കുകയും 20 കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു. മാലദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രി മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റുചെയ്‌തതിനെ തുടർന്ന് ഇന്ത്യൻ വിനോദസഞ്ചാരികളുടെ മാലദ്വീപി ലേക്കുള്ള  റിസർവേഷൻ റദ്ദാക്കിയിരുന്നു. ഈ വിഷയത്തിൽ ഇന്ത്യയുമായി സ്വരച്ചേർച്ചയിൽ തുടരവെയാണ് മാലദ്വീപ് ചൈനയുമായി കരാറുകളിൽ ഒപ്പുവെക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ബുധനാഴ്ച മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ്, ഇരു രാജ്യങ്ങളും ടൂറിസം സഹകരണം ഉൾപ്പെടെ 20 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചത്. രാഷ്ട്രത്തലവന്മാർ ഇരു രാജ്യങ്ങളുടെയും ഈ ഉഭയകക്ഷി ബന്ധം സമഗ്രവും തന്ത്രപരവുമായ പുതിയ പങ്കാളത്തിലേക്കാണ് വഴിവച്ചിരിക്കുന്നത് പ്രഖ്യാപിച്ചതായി ചൈനീസ് സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന വാർത്ത ഏജൻസി സിൻഹുവാ റിപ്പോർട്ട് ചെയ്യുന്നു. മാലദ്വീപ് സർക്കാരും ചൈന സർക്കാരും ചില സുപ്രധാന കരാറുകളിൽ ഒപ്പുവച്ചതായും, രണ്ട് പ്രസിഡന്റുമാരും ഒപ്പിടൽ ചടങ്ങിന് സാക്ഷ്യം വഹിച്ചതായും, മാലദ്വീപ് പ്രസിഡന്റിന്റെ ഓഫീസും സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചിരുന്നു. ടൂറിസം സഹകരണം, ദുരന്ത സാധ്യത കുറയ്ക്കൽ, ബ്ലൂ എക്‌ണോമി, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപം ശക്തിപ്പെടുത്തൽ, ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്നിവ ഉൾപ്പെടുന്ന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. മാലിദ്വീപിന് ചൈന ഗ്രാന്റ് സഹായം നൽകാനും തീരുമാനമായിട്ടുണ്ട്, എന്നാൽ തുക എത്രയാണെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

ചൈന സന്ദർശിച്ച മുയിസ്സുവിനും ഭാര്യ സാജിദ മുഹമ്മദിനും ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾസിൽ ആചാരപരമായ റെഡ് കാർപെറ്റ് സ്വീകരണം ഒരുക്കിയിരുന്നു. ചൈനീസ് പ്രസിഡന്റും ഭാര്യ പെങ് ലിയുവാനും ബഹുമാനാർത്ഥം ഒരു സ്റ്റേറ്റ് വിരുന്നും ഇതിന് പിന്നാലെ സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാരുടെ അപകീർത്തികരമായ പരാമർശങ്ങൾ മൂലം ഇന്ത്യയുമായുള്ള നയതന്ത്ര തർക്കത്തിന് വലിയ രീതിയിൽ ഇടിവ് സംഭവിച്ചിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടതിന് മൂന്ന് ഡെപ്യൂട്ടി മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തു. മാലദ്വീപ് അസോസിയേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി (MATI) ഈ പരാമർശങ്ങളെ ശക്തമായി അപലപിച്ചു രംഗത്തു വന്നിരുന്നു. ഇതിനു പുറമെ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലിദ്വീപിന്റെ (പിപിഎം) ഭരണസഖ്യമായ മാലിദ്വീപിലെ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് നിരീക്ഷണ മിഷന്റെ റിപ്പോർട്ട് പുറത്തുവിട്ടതിനും ഇടയിലാണ് മുയിസുവിന്റെ ചൈനാ സന്ദർശനം. കൂടാതെ പീപ്പിൾസ് നാഷണൽ കോൺഗ്രസും (പിഎൻസി) ഇന്ത്യാ വിരുദ്ധ വികാരങ്ങൾ വിന്യസിക്കുകയും 2023 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുയിസു വിജയിച്ചപ്പോൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

മന്ത്രിമാർ മോദിക്കെതിരെ സമൂഹാമാധ്യമങ്ങളിൽ വിമർശനവുമായി എത്തിയത് വലിയ ചർച്ചയായിരുന്നു. മാലിദീപിൽ ഏറ്റവും കൂടുതൽ ഏറ്റവും കൂടുതൽ സന്ദർശകരുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ റിസർവേഷൻ റദ്ദാക്കുന്നതിലേക്ക് ഈ സംഭവം വഴിവച്ചിരുന്നു. ടൂറിസത്തെ ആശ്രയിക്കുന്ന ദ്വീപ് രാഷ്ട്രത്തിന് ഇന്ത്യയുടെ ഈ നീക്കം കനത്ത തിരിച്ചടിയാവുമോ എന്ന ആശകകൾക്കിടയിലാണ് ചൈനീസ് അനുകൂല നേതാവായ മുയിസുവിന്റെ പുതിയ നീക്കങ്ങൾ. ഷിയുമായുള്ള ചർച്ചകൾക്ക് പുറമേ, ജനുവരി 12 ന് ദ്വീപിലേക്ക് മടങ്ങുന്നതിന് മുമ്പ് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിനെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും മുയിസു സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. രണ്ട് ദിവസം ചൈനീസ് നഗരമായ ഫുജിയാനിൽ തങ്ങിയ ശേഷം ബുധനാഴ്ച രാത്രിയാണ് മുയിസു ബെയ്ജിംഗിൽ എത്തിയത്. തന്റെ രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ അയയ്ക്കാനുള്ള ശ്രമങ്ങൾ അധികാരിപ്പിക്കാൻ മുയിസു ചൈനയോട് അഭ്യർത്ഥിച്ചിരുന്നു. ചൊവ്വാഴ്ച ഫുജിയാൻ പ്രവിശ്യയിലെ മാലദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഈ അഭ്യർത്ഥന. കോവിഡിന് മുമ്പുള്ള ടൂറിസത്തിന് ചൈന മാലിദ്വീപിന്റെ ഒന്നാം നമ്പർ വിപണിയായിരുന്നു, ചൈന ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്നാണ് എന്റെ അഭ്യർത്ഥന,” അദ്ദേഹം പറയുന്നു. മാലദ്വീപ് ടൂറിസം മന്ത്രാലയം നേരത്തെ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023-ൽ രാജ്യത്തെ ഏറ്റവും വലിയ വിനോദസഞ്ചാര വിപണി ഇന്ത്യയായിരുന്നു. മാലിദ്വീപിലേക്ക് ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത് ഇന്ത്യയിൽ നിന്നാണ്, 209,198 പേർ ഇന്ത്യയിൽ നിന്നാണ്, 209,146 പേർ എത്തിയ റഷ്യ രണ്ടാം സ്ഥാനത്താണ്. 187,118 പേർ എത്തിയ ചൈനയും മൂന്നാം സ്ഥാനത്തും.

2014 ൽ ചൈനീസ് പ്രസിഡന്റ് ആരംഭിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതികളെ യും മാലദ്വീപ് പ്രസിഡന്റ് പ്രശംസിച്ചു. “ഞങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലും വികസന പങ്കാളിയാണ് ചൈന, ദ്വീപ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ പദ്ധതികൾ വിഭാവനം ചെയ്തതും ചൈനയാണ്. ഈ പുതിയ സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) വേഗത്തിൽ നടപ്പാക്കാൻ തന്റെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ് ” എന്നും മുയിസു കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത വാണിജ്യ ബന്ധത്തിന്റെ പ്രതീകമാണെന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. “ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുകയെന്നതാണ് എഫ്‌ടിഎയുടെ ലക്ഷ്യം, പ്രത്യേകിച്ച് ചൈനയിലേക്കുള്ള മത്സ്യ ഉൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുക എന്നത് എഫ്‌ടിഎയിലൂടെ ഞങ്ങൾക്ക് ഒരു പ്രധാന മുൻഗണനയാണ്,” അദ്ദേഹം പറഞ്ഞു. 2014 ഡിസംബറിൽ ചൈന അനുകൂല പ്രെസിഡന്റായിരുന്ന അബ്ദുല്ല യമീൻ ഭരണകാലത്താണ് മാലദ്വീപും ചൈനയും എഫ്ടിഎയിൽ ഒപ്പുവക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ പിൻഗാമിയായി എത്തിയ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ഭരണകൂടം ഈ കരാർ നടപ്പാക്കാൻ തയ്യാറായില്ലെന്ന് മാലദ്വീപ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. 2022-ൽ ചൈന-മാലദ്വീപ് ഉഭയകക്ഷി വ്യാപാരം 451.29 മില്യൺ യുഎസ് ഡോളറായി ഉയർന്നിരുന്നു, അതിൽ മാലദ്വീപിൽ നിന്നുള്ള 60,000 യുഎസ് ഡോളറിനെതിരെ ചൈനയുടെ കയറ്റുമതി 451.29 മില്യൺ യുഎസ് ഡോളറാണ്. മാലദ്വീപ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ 11 പദ്ധതികൾക്കായി ചൈനീസ് കമ്പനികളിൽ നിന്നും മുയിസു നിക്ഷേപം തേടിയിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍