December 10, 2024 |

ഹരിയാനയില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്; ബിജെപി സര്‍ക്കാര്‍ വീഴുമോ?

കോണ്‍ഗ്രസിനെ പിന്തുണച്ച് ജെജെപിയും

ഹരിയാനയില്‍ സ്വതന്ത്ര എംഎല്‍എമാര്‍ രാജിവച്ചതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. നയാബ് സിങ് സൈനി സര്‍ക്കാരിനെ പിരിച്ച് വിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. ഔദ്യോഗികമായി ഹരിയാന ഗവര്‍ണര്‍ക്ക് ഇതുസംബന്ധിച്ച കത്ത് ഉടന്‍ നല്‍കുമെന്നും ഹരിയാന കോണ്‍ഗ്രസ് മേധാവി ഉദയ് ബെന്‍ പറഞ്ഞു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച 3 എംഎല്‍എമാരും ജെ ജെ പിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് നീക്കം. ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഏഴ് സ്വതന്ത്ര എംഎല്‍എമാരില്‍ ഉള്‍പ്പെട്ടവരാണിവര്‍. സോംബിര്‍ സാങ്വാന്‍, രണ്‍ധീര്‍ ഗൊല്ലന്‍, ധരംപാല്‍ ഗോന്ദര്‍ എന്നിവരാണ് ബിജെപിയുടെ ഭൂരിപക്ഷം നഷ്ടപ്പെടുത്തിയത്. ഇന്നാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പന്തുണക്കുമെന്ന് മുന്‍ ഉപ മുഖ്യമന്ത്രിയും ജെ ജെ പി നേതാവുമായ ദുഷ്യന്ത് ചൗട്ടാല അറിയിച്ചത്. ബിജെപിയെ അധികാരത്തില്‍ നിന്ന താഴെയിറക്കണമെന്നോയെന്ന് കോണ്‍ഗ്രസ് ആലോചിക്കേണ്ട സമയമാണിത്. പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ തങ്ങളുടെ എം.എല്‍.എമാര്‍ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ അവസ്ഥ ഇങ്ങനെ

ആകെ 88 അംഗങ്ങളുള്ള നിയമസഭയില്‍ 47 എം.എല്‍.എമാരാണു് ബിജെപിയ്ക്കുണ്ടായിരുന്നത്. സ്വതന്ത്രര്‍ അടക്കമുള്ള കണക്കാണിത്. 3 പേര്‍ പിന്തുണ പിന്‍വലിച്ചതോടെ ഈ അംഗബലം 44 ആയി ചുരുങ്ങി. ഭൂരിപക്ഷത്തിന് ഒരു എംഎല്‍എയുടെ കുറവ്. കോണ്‍ഗ്രസിന് 32 അംഗങ്ങളുണ്ട്. 2019ല്‍ ബിജെപി-ജെജെപി സഖ്യ സര്‍ക്കാര്‍ ആയിരുന്നു സംസ്ഥാനത്ത്. എന്നാല്‍ ആ വര്‍ഷം തന്നെ സഖ്യം പിരിഞ്ഞു. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവയ്ക്കുകയും ചെയ്തു. ആറ് സ്വതന്ത്രരുടെ പിന്തുണയോടെയാണ് സൈനി സര്‍ക്കാര്‍ നിലവില്‍ വന്നത്. കോണ്‍ഗ്രസിന് 30 സീറ്റാണ് ഇവിടെയുള്ളത്.

 

Content summary: Haryana Political Crisis

×