കെജ്‌രിവാളിന്റെ അറസ്റ്റിൽ എഎപി പ്രതിഷേധം തുടരുകയാണ്
മാർച്ച് 21 നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ഇതോടെ ആം ആദ്മി പാർട്ടി (എഎപി) ഡൽഹിയിലും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും നിരന്തരമായ പ്രതിഷേധത്തിലാണ്.
ഡൽഹിയിൽ നിന്നും പഞ്ചാബിൽ നിന്നുമായി പാർട്ടിക്ക് നിലവിൽ 10 രാജ്യസഭാംഗങ്ങളാണുള്ളത്. എന്നാൽ, സഞ്ജയ് സിംഗ്, സന്ദീപ് പഥക്, എൻ ഡി ഗുപ്ത എന്നിവർ ഒഴികെ മറ്റു ഏഴ് എംപിമാർ ഈ പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
പാർട്ടിയിടെ ലോക്‌സഭാ എംപിയായ സുശീൽ കുമാർ റിങ്കു അടുത്തിടെ ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. രാജ്യസഭാ എംപിമാരുടെ നിശബ്ദതയെക്കുറിച്ചുള്ള ചോദ്യത്തിന് : “പാർട്ടി നേതൃത്വം ഇത് ചർച്ച ചെയ്യും.” എന്ന് സഞ്ജയ് സിംഗ് പറഞ്ഞു.
കെജ്‌രിവാളും അറസ്റ്റിലായ ഡൽഹി എക്‌സൈസ് നയ കേസിൽ, ജാമ്യം ലഭിച്ചത് മുതൽ പാർട്ടി പ്രതിഷേധത്തിൻ്റെ മുഖമായി മാറിയിരിക്കുകയാണ് സഞ്ജയ് സിംഗ്. പാർട്ടിയുടെ ഏറ്റവും മുതിർന്ന എംപിമാരിൽ ഒരാളും ട്രഷററുമായ എൻ ഡി ഗുപ്ത, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും,രാജ്യസഭാ എംപിയുമായ (ഓർഗനൈസേഷൻ) പഥക് എന്നിവരാണ്പ്ര തിഷേധത്തിന് ചുക്കാൻ പിടിച്ചു കൊണ്ടിരിക്കുന്നത്.
ഗുപ്ത പൊതുവെ സമൂഹമാധ്യമങ്ങളിൽ സജീവമല്ലെങ്കിലും പാർട്ടിയുടെ കാര്യങ്ങളിൽ നിരന്തരം ഇടപെടുകയും മാർച്ച് 31 ന് രാംലീല മൈതാനത്തും ഏപ്രിൽ 7 ന് ജന്തർ മന്ദറിലും നടന്ന ആം ആദ്മി പാർട്ടി പ്രതിഷേധത്തിൻ്റെ ഭാഗമായിരുന്നു. പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കുന്ന 7 എംപിമാർ ആരൊക്കെ?
രാഘവ് ചദ്ദ
മോദി സർക്കാരിനെതിരെ നിരന്തരം പത്രസമ്മേളനങ്ങൾ നടത്തിയിരുന്നരാഘവ് ചദ്ദ പാർട്ടിയുടെ ഏറ്റവും ശ്രദ്ധേയമായ മുഖങ്ങളിൽ ഒരാളാണ്. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എംപിയായ ഛദ്ദ, കണ്ണ് ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ മാസമാണ് ലണ്ടനിലേക്ക് പോയത്. മാർച്ച് അവസാനത്തോടെ അദ്ദേഹം മടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ആ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ പരിനീതി ചോപ്ര മാത്രമാണ് തിരിച്ചെത്തിയത്. നെറ്റ്ഫ്ലിക്‌സിൽ റിലീസിനായി ഒരുങ്ങുന്ന അമർ സിംഗ് ചംകില എന്ന ചിത്രത്തിൽ മുഖ്യ വേഷം കൈ കാര്യം ചെയ്യുന്നത് പരിനീതി ചോപ്രയാണ്.
മാർച്ച് 21 ന് കെജ്‌രിവാളിൻ്റെ അറസ്റ്റിന് ശേഷം, എഎപി മേധാവിയെയും പാർട്ടിയെയും പിന്തുണച്ച് ഛദ്ദ പതിവായി ട്വീറ്റ് ചെയ്യുന്നുണ്ട്. സഞ്ജയ് സിംഗ് ജയിൽ മോചിതനായപ്പോൾ, ജാമ്യത്തിൽ സന്തോഷം പ്രകടിപ്പിച്ച് അദ്ദേഹത്തിൻ്റെയും തന്റെയും പഴയ ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. കെജ്‌രിവാൾ പ്രവർത്തകർക്കും, ജനങ്ങൾക്കും ജയലിൽ നിന്ന് നൽകിയ “സന്ദേശം” അദേഹത്തിന്റെ ഭാര്യ
ഭാര്യ സുനിത വായിക്കുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള നിർദ്ദേശങ്ങൾ പ്രകാരമാണ് അദ്ദേഹത്തിൻ്റെ മടങ്ങിവരവ് വൈകുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഡോക്ടർമാരുടെ അനുമതി ലഭിച്ചാലുടൻ അദ്ദേഹം മടങ്ങിയെത്തി പാർട്ടി പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്ന് പാർട്ടി നേതാവ് പറഞ്ഞു.
സ്വാതി മലിവ എൽ
ഡൽഹിയിൽ നിന്നുള്ള എംപി മലിവാൾ യുഎസിലാണ്, തൻ്റെ സഹോദരി അസുഖബാധിതയായതിനാലാണ് അവിടെ തുടരുന്നതെന്ന് മലിവാൾ പാർട്ടിയെ അറിയിച്ചിരുന്നു.
പാർട്ടിക്കും നേതാക്കൾക്കും പിന്തുണ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ മലിവാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. പല എഎപി നേതാക്കളും കെജ്‌രിവാളിനെ പിന്തുണയ്‌ക്കുന്നില്ലെന്ന് ബിജെപി തന്നെ ആരോപിച്ചപ്പോൾ മലിവാൾ അതിനെ “വ്യാജ വാർത്ത” എന്നാക്ഷേപിച്ചിരുന്നു.
ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിക്കവെ മലിവാൾ പറഞ്ഞു: “എൻ്റെ സഹോദരി കഴിഞ്ഞ 15 വർഷമായി യുഎസിലാണ് താമസിക്കുന്നത്. സഹോദരി രോഗിയാണ്, അതുകൊണ്ടാണ് ഇവിടെ തുടരുന്നത്. ഞാൻ ഉടൻ തിരിച്ചെത്തും, നിലവിലെ ഭരണകൂടത്തിൻ്റെ സ്വേച്ഛാധിപത്യത്തിനെതിരെ ശക്തമായി പോരാടും. അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റ് രാജ്യത്തിൻ്റെ ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള ക്രൂരമായ ആക്രമണമാണ്. ഏജൻസികളുടെ ദുരുപയോഗം മൂലം രാജ്യത്തെ ജനങ്ങൾ വലയുകയാണ്. അടിച്ചമർത്തലിനും അനീതിക്കുമെതിരെ ഞാൻ എപ്പോഴും പോരാടും”.
ഹർഭജൻ സിംഗ്
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഹർഭജൻ പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എംപിയായതിന് ശേഷം ആം ആദ്മി പാർട്ടിയുടെ പ്രവർത്തനങ്ങളിൽ അപൂർവ്വമായി മാത്രമേ പങ്കെടുത്തിട്ടുള്ളൂ. കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ച് അദ്ദേഹം നിശബ്ദനായിരുന്നു, എക്‌സിൽ അദ്ദേഹത്തിൻ്റെ സമീപകാല പോസ്റ്റുകളിൽ ഭൂരിഭാഗവും നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിനെ കുറിച്ചുള്ളതായിരുന്നു . മാർച്ച് 24 ന് പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മാനെക്ക് മകൾ ജനിച്ചതിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചിരുന്നു.
എഎപി ആസൂത്രണം ചെയ്യുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന്, അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു, “ഇല്ല.” എന്ന് പ്രതികരിച്ചു. അദ്ദേഹം കൂടുതൽ വിശദീകരണം നൽകാൻ തയ്യാറായില്ല.
അശോക് കുമാർ മിത്തൽ
പഞ്ചാബ് ആസ്ഥാനമായുള്ള ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനും സംസ്ഥാനത്ത് നിന്നുള്ള എഎപി എംപിയുമായ മിത്തലും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മാർച്ച് 23 നും 27 നും ഇടയിൽ ജനീവയിൽ നടന്ന ഇൻ്റർ-പാർലമെൻ്ററി യൂണിയൻ സമ്മേളനത്തെക്കുറിച്ച് അദ്ദേഹം X-ൽ ട്വീറ്റ് ചെയ്തു.
എഎപിയുടെ പ്രതിഷേധത്തെ കുറിച്ച് സംസാരിക്കാൻനിലവിൽ എനിക്ക് അധികാരമില്ല. പാർട്ടി ആസ്ഥാനം പറയുന്നതനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. പാർട്ടി അടുത്തിടെ നടത്തിയ ഒരു പ്രതിഷേധത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
സഞ്ജീവ് അറോറ
കേജ്‌രിവാളിൻ്റെ അറസ്റ്റിന് ശേഷം മാർച്ച് 24 ന് താൻ സുനിതയെ കണ്ടിരുന്നുവെന്നും എന്നാൽ രാംലീല മൈതാനിയിൽ നടന്ന ഇന്ത്യൻ ബ്ലോക്ക് പ്രതിഷേധത്തിൽ നിന്ന് വിട്ടു നിന്നതായും പഞ്ചാബിൽ നിന്നുള്ള എംപി അറോറ പറഞ്ഞു.ലുധിയാനയിലെ പാർട്ടി തനിക്ക് “ഡ്യൂട്ടി” നൽകിയതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറോറ പറഞ്ഞു . “എനിക്ക് ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ഞാൻ എപ്പോഴും നിറവേറ്റിയിട്ടുണ്ട്. രാജ്യസഭയിലെ ഞങ്ങളുടെ നേതാവായ എൻ ഡി ഗുപ്ത ജിയുമായി ഞാൻ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഒരു പ്രതിഷേധത്തിന് വരാൻ എന്നോട് ആവശ്യപ്പെട്ടാൽ, ഞാൻ അവിടെ ഉണ്ടാകും, ”അദ്ദേഹം ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ബൽബീർ സിംഗ് സീചെവാൾ
പരിസ്ഥിതി പ്രവർത്തകനും പഞ്ചാബിൽ നിന്നുള്ള എഎപി രാജ്യസഭാ എംപിയുമായ സീചെവാളിനെ പാർട്ടിയുടെ മിക്ക പ്രതിഷേധങ്ങളിലും കണ്ടിട്ടില്ല. അദ്ദേഹത്തിൻ്റെ അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, “ഞാൻ ഒരു മതവിശ്വാസിയാണ്, എൻ്റെ കടമകൾ നിറവേറ്റുകയാണ്. എന്തെങ്കിലും നീക്കങ്ങൾ നടത്തുകയാണെങ്കിൽ, നിങ്ങളുമായി അത് പങ്കിടും.” അദ്ദേഹം പറഞ്ഞു.
വിക്രംജിത് സിംഗ് സാഹ്നി
കഴിഞ്ഞ കുറച്ചു മാസങ്ങളിലായി എഎപി പ്രവർത്തനങ്ങളിൽ നിന്ന വിട്ടു നിൽക്കുന്ന സാഹ്‌നി കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ച് നിശബ്ദനാണ്. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളുമായുള്ള ആശയവിനിമയത്തിൻ്റെയും എഴുത്തുകാരൻ ഖുഷ്‌വന്ത് സിങ്ങിൻ്റെ സ്മരണാർത്ഥം ഒരു സമ്മേളനത്തിൻ്റെയും എക്‌സ് വീഡിയോകൾ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.