മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. മെയ് ഒന്നിനാണ് റിലീസിങ്. ടിക്കറ്റ് പ്രീ ബുക്കിങും ആരംഭിച്ചു. ഇതുവരെ പുറത്ത് വിട്ട പ്രമോഷന്‍ വീഡിയോകളില്‍ നിന്ന് അഡാറ് കൊമഡി ചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന ടീസര്‍ ഇതെല്ലാം തിരുത്തുന്നില്ലേ എന്ന സംശയത്തിലാണ് സിനിമാപ്രേമികള്‍. Malayalee from India.
സീരിയസ് ടോണിലുള്ള ചിത്രമാണെന്ന സൂചനയാണ് പുതിയ ടീസര്‍ പറയുന്നത്. ഇതോടെ താരങ്ങളുടെ കമന്റ് ബോക്‌സില്‍ പറ്റിക്കല്‍ ആണോ, ട്വിസ്റ്റാണോ എന്നൊക്കെ നേരിട്ട് ചോദിച്ചിരിക്കുകയാണ് ആരാധകരിപ്പോള്‍. സിനിമ കാണാന്‍ ഒരു കാരണം കൂടിയെന്ന കമന്റും കാണാം. അതേസമയം, ഗൗരവമുള്ള പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന റിപ്പോര്‍ട്ടും ഉണ്ട്.ജനഗണമനയിലൂടെ ശ്രദ്ധ നേടിയ ഡിജോ ആണ് ചിത്രത്തിന്റെ സംവിധായകന്‍. നിവിന്‍ പോളിയ്ക്ക് പുറമെ ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍, സലിം കുമാര്‍, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.