July 04, 2026 |
Share on

ബാലവിവാഹം തടയാന്‍ ശ്രമിക്കുന്ന സ്ത്രീക്ക് പുരുഷന്മാരുടെ ക്രൂരമര്‍ദ്ദനം; രാജസ്ഥാനില്‍ നിന്നുള്ള വീഡിയോ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് തടഞ്ഞ അമ്മയെ മര്‍ദ്ദിക്കുന്നതാണ് വീഡിയോ എന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് തടഞ്ഞ അമ്മയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു ചെറുപ്പക്കാരനും ഒരു മധ്യവയസ്സകനും കൂടി അമ്മയെ വടികൊണ്ട് തല്ലുന്നതും പെണ്‍കുട്ടിയെ ആക്രമിക്കുകയും ഒടുവില്‍ പെണ്‍കുട്ടിയെ ട്രാക്ടറില്‍ കയറ്റി കൊണ്ടുപോകുവാന്‍ ശ്രമിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. വീഡിയോയില്‍ ഒരു ആണ്‍കുട്ടി കരയുന്നതും മറ്റൊരു ചെറുപ്പക്കാരന്‍ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നതും ഉണ്ട്.

രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ കാലു കാന്‍ കി ദാനി ഗ്രാമത്തിലാണ് സംഭവമെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ 11-ന് നടന്ന സംഭവം ഭന്‍വര്‍ലാല്‍ വിഷ്‌ണോയി എന്ന ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷിച്ചിരുന്നു. തുടര്‍ന്ന് കുറ്റക്കാരെ പിടികൂടുകയും ചെയ്തു. അഹമ്മദ് ഖാന്‍ എന്ന ആള്‍ തന്റെ പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഷൗക്കത്ത് എന്ന ആള്‍ക്ക് വിവാഹം കഴിച്ച് കൊടുക്കാന്‍ ശ്രമിക്കുകയും ഇത് തുടര്‍ന്ന് അമ്മ നീമത്ത് അത് തടയുകയുമായിരുന്നു.

തുടര്‍ന്ന് അഹമ്മദ് ഖാനും ഷൗക്കത്തും നീമത്തിനെ മര്‍ദ്ദിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്തു. ഇതെല്ലാം വീഡിയോ ആയി പരിസരവാസികള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. ഇതേ തുടര്‍ന്ന് വിഷയത്തില്‍ അധികൃതര്‍ ഇടപെടുകയും ചെയ്തു.

 

കൂടുതല്‍ വായനയ്ക്ക്- https://goo.gl/yxKmWS

Leave a Reply

Your email address will not be published. Required fields are marked *

×