June 04, 2026 |
Share on

പിണറായിയെ അഭിനന്ദിച്ച് മുന്‍ ഗുജറാത്ത് പോലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്

രാഷ്ട്രീയ നേതാക്കള്‍ യൂണിഫോം ധാരികളായ ഉദ്യോഗസ്ഥരോട് എങ്ങനെ പെരുമാറുന്നു എന്നത് അവരുടെ സ്വഭാവഗുണത്തെ കാണിക്കുന്നു

രാഷ്ട്രീയ നേതാക്കള്‍ യൂണിഫോം ധാരികളായ ഉദ്യോഗസ്ഥരോട് എങ്ങനെ പെരുമാറുന്നു എന്നത് അവരുടെ സ്വഭാവഗുണത്തെ കാണിക്കുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സഞ്ജീവ് ഭട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി അഭിനന്ദിച്ചത്. ഒഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് സേനാ മേധാവികള്‍ പിണറായി വിജയന്‍, പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, തമിഴ്നാട് ഉപ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്നിവരോട് വിശദീകരിക്കുന്നതിന്റെ വ്യത്യസ്ഥ ചിത്രങ്ങളാണ് സഞ്ജീവ് ഭട്ട് ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഷെയര്‍ ചെയ്തിരിക്കുന്നത്.

പിണറായി വിജയനോട് ഇരുന്നുകൊണ്ടാണ് സേനാ മേധാവികള്‍ സേനാമേധാവികള്‍ സംസാരിക്കുന്നതെങ്കില്‍ നിര്‍മ്മലാ സീതാരാമന്‍, പനീര്‍ ശെല്‍വം എന്നിവരുടെ മുന്‍പില്‍ നിന്നുകൊണ്ടു വിശദീകരിക്കുകയാണ് സൈനിക മേധാവികള്‍. സീറ്റുകളില്‍ മറ്റ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമൊക്കെ ഇരിക്കുന്നതും കാണാം.

https://www.azhimukham.com/newswrap-disaster-reporting-shouldbe-changed/

Leave a Reply

Your email address will not be published. Required fields are marked *

×