June 26, 2026 |
Share on

കെട്ടിടത്തില്‍ തൂങ്ങിക്കിടന്ന നാലുവയസ്സുകാരനെ രക്ഷിച്ച സ്‌പൈഡര്‍മാന്‍ യുവാവ്

കെട്ടിടത്തിന്റെ താഴെ നിന്നും യാതൊരു സുരക്ഷാസംവിധാനങ്ങളും ഇല്ലാതെയാണ് യുവാവ് മുകളിലേക്ക് കയറിത്

പ്രശസ്ത ഹോളിവുഡ് ചിത്രം സ്‌പൈഡര്‍മാനെ വെല്ലുന്ന പ്രകടനവുമായി പാരിസില്‍ 22കാരന്റെ അതിസാഹസിക രക്ഷാ പ്രവര്‍ത്തനം. ഒരു കെട്ടിടത്തിന്റെ നാലാം നിലയില്‍ തുങ്ങിക്കിടന്ന കുട്ടിയെയാണ്‌ മനോഡു ഗാസമ്മ എന്ന യുവാവ് നിമിഷങ്ങള്‍ കൊണ്ട്‌ രക്ഷപ്പെടത്തിത്. കെട്ടിടത്തിന്റെ താഴെ നിന്നും യാതൊരു സുരക്ഷാസംവിധാനങ്ങളും ഇല്ലാതെയാണ് യുവാവ് മുകളിലേക്ക് കയറിത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യങ്ങളില്‍ വൈറലാണ്.

കുട്ടി തൂങ്ങിക്കിടന്നതിന് സമീപത്തുള്ള ബാല്‍ക്കണിയില്‍ നിന്നും ഒരാള്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് അതിവേഗത്തില്‍ നാലുനിലകള്‍ പിന്നിട്ട് കുട്ടിക്കടുത്തേക്കെത്തുകയായിരുന്നു. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×