June 04, 2026 |
Share on

തലൈവര്‍ ടാ! സെല്‍ഫി വീഡിയോയുമായി സ്റ്റൈല്‍മന്നന്‍ രജനികാന്ത്

രജനിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് നേരത്തെ ആശങ്ക ഉയര്‍ന്നിരുന്നു

ആദ്യമായി സെല്‍ഫി വീഡിയോ ചെയ്യുന്നതിന്റെ ആഹ്‌ളാദത്തില്‍ സ്‌റ്റെല്‍ മന്നന്‍ രജനീകാന്ത്. ഇന്റര്‍നെറ്റില്‍ ഇതിനകം വൈറലായ കഴിഞ്ഞ സെല്‍ഫി വീഡിയോ അമേരിക്കയില്‍ നിന്നാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

തുറന്ന കാറില്‍ സഞ്ചരിക്കുന്ന രജനീകാന്ത് വാഹനമോടിക്കുന്ന ആളോട് സെല്‍ഫി വീഡിയോ എടുക്കുന്നതിനെ കുറിച്ച് ചോദിക്കുന്നതും 34 സെക്കന്റ് നീണ്ട വീഡിയോയില്‍ കാണാം. ആദ്യമായി സെല്‍ഫി വീഡിയോ എടുക്കുന്നതിന്റെ ആഹ്‌ളാദവും അദ്ദേഹത്തിന്റെ മുഖത്തുണ്ട്. ആരാധകരെ കൈവീശി അഭിവാദ്യം ചെയ്തുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

രജനീകാന്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന രാജാ കരികാലന്റെ ഷൂട്ടിംഗ് നിര്‍ത്തി വച്ചായിരുന്നു അദ്ദേഹം അമേരിക്കയില്‍ ചികിത്സക്ക് പോയത്. ഇതോടെ രജനിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് കടുത്ത ആശങ്കയുയരുകയും ചെയ്തിരുന്നു. എന്നാല്‍ പതിവ് ചെക്കപ്പിനായാണ് പോയതെന്നും അദ്ദേഹത്തിന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പുതിയ വീഡിയോയില്‍ തികച്ചും സന്തോഷവാനും ആരോഗ്യവാനുമാണ് രജനി.

Leave a Reply

Your email address will not be published. Required fields are marked *

×