June 06, 2026 |
Share on

സ്വാമി ഓമിന് നേരെ ഭക്തരുടെ ആക്രമണം; ആക്രമണത്തിനിടെ ആള്‍ദൈവത്തിന്റെ വിഗ് ഊരിപ്പോയി/വീഡിയോ

ആക്രമണത്തിനിരയായ ശേഷം സ്വാമി തന്റെ കൃത്രിമ മുടിയും കയ്യില്‍ പിടിച്ച് വേദി വടുന്നതിന്റെ വീഡിയോയ്ക്ക് ഇപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്

സ്വയംപ്രഖ്യാപിത ആള്‍ദൈവം സ്വാമി ഓമിന് വിവാദങ്ങള്‍ പുതിയ അനുഭവമല്ല. ടെലിവിഷന്‍ ചാനലുകളിലെ അക്രമണങ്ങളും അദ്ദേഹത്തിന് പുത്തരിയല്ല. ഒരു ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയപ്പോള്‍ സംഘാടകരില്‍ നിന്നുതന്നെയാണ് അദ്ദേഹത്തിന് മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്നത്. അതേസമയം അക്രമണത്തില്‍ തന്റെ വിഗ് ഊരിപ്പോയതോടെ അദ്ദേഹത്തിന് കോപിഷ്ഠനായി വേദി വിടേണ്ടതായും വന്നു. ആക്രമണത്തിനിരയായ ശേഷം സ്വാമി തന്റെ കൃത്രിമ മുടിയും കയ്യില്‍ പിടിച്ച് വേദി വടുന്നതിന്റെ വീഡിയോയ്ക്ക് ഇപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ബിഗ് ബോസ് 10ന്റെ മുന്‍ മത്സരാര്‍ത്ഥിയായ സ്വാമി ഓം ഡല്‍ഹിയിലെ വികാസ് നഗറില്‍ നാഥുറാം വിനായക ഗോഡ്‌സെ ജന്മവാര്‍ഷിക ആഘോഷത്തിനായി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനാണ് എത്തിയത്. അതേസമയം സ്ത്രീ വിരുദ്ധമായ നിരവധി പ്രസ്താവനകള്‍ നടത്തിയിട്ടുള്ള സ്വാമിയെ ചടങ്ങിലെ മുഖ്യാതിഥിയാക്കിയതിനെതിരെ ഒരു സ്ത്രീ ശബ്ദമുയര്‍ത്തിയതോടെയാണ് സ്ഥിതിഗതികള്‍ മാറിയത്. സ്ത്രീയെ നിശബ്ദയാക്കാന്‍ ശ്രമിക്കുന്നതിന് പകരം സംഘാടകരും സ്വാമിക്കെതിരെ തിരിഞ്ഞു.

സംഭവം പന്തിയല്ലെന്ന് മനസിലായ സ്വാമി ദേഷ്യപ്പെട്ട് വേദി വിട്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ സംഘാടകര്‍ അദ്ദേഹത്തിന് നേരെ ചാടിവീഴുകയും മര്‍ദ്ദിക്കുകയുമായിരുന്നു. കൂട്ടത്തില്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരും സംഘാടകര്‍ക്കൊപ്പം ചേര്‍ന്നതോടെ സ്വാമിയുടെ കൃത്രിമ മുടി ഊരിപ്പോകുകയും ചെയ്തു. അതേസമയം കരുതിക്കൂട്ടി ആക്രമിക്കാന്‍ വേണ്ടിയാണ് സംഘാടകര്‍ സ്വാമി ഓമിനെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ പ്രചരിച്ച് ഒരുദിവസത്തിനകം തന്നെ അമ്പതിനായിരത്തിലേറെ പേരാണ് കണ്ടത്. ഇപ്പോഴും വന്‍ തോതില്‍ സ്വീകാര്യത ലഭിച്ചിരിക്കുന്ന വീഡിയോ വരും ദിവസങ്ങളിലും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

വീഡിയോ കാണാം:

കൂടുതല്‍ വായനയ്ക്ക്- https://goo.gl/Rd27Zt

 

Leave a Reply

Your email address will not be published. Required fields are marked *

×