June 04, 2026 |
Share on

ബുദ്ധിപൂര്‍വ്വം റോഡ് മുറിച്ചുകടക്കുന്ന ഗൊറില്ലാ സംഘം/ വീഡിയോ

കൂട്ടത്തില്‍ അമ്മ ഗോറില്ല തന്റെ കുഞ്ഞിനെയും ഒക്കത്ത് വച്ച് കടന്നുപോകുന്നത് ദൃശ്യത്തില്‍ കാണാം

ബുദ്ധിയുടെ കാര്യത്തിലും മറ്റു പല കാര്യത്തിലും മൃഗങ്ങളുടെ കൂട്ടത്തില്‍ മനുഷ്യനോട് കുറച്ചെങ്കിലും അടുത്ത് നില്‍ക്കുന്ന ആഫ്രിക്കന്‍ ഗോറില്ലകളാണ്. ഒരു ഗൊറില്ലാ സംഘം റോഡ് മുറിച്ച് കടക്കുന്ന ഒരു വീഡിയോയാണിത്. ആദ്യം റോഡില്‍ പ്രവേശിക്കുന്നത് നേതാവ് എന്ന് തോന്നിക്കുന്ന ഒരു വലിയ ഗൊറില്ലായാണ്. ഈ ഗോറില്ല റോഡിന്റെ നടുക്ക് നിന്ന് കാര്‍ന്നോന്മാര്‍ കുട്ടികളെ കടത്തി വിടുന്നതുപോലെ മറ്റുള്ള ഗോറില്ലകളെ റോഡ് മുറിച്ച് കടത്തി വിടുകയാണ്. കൂട്ടത്തില്‍ അമ്മ ഗോറില്ല തന്റെ കുഞ്ഞിനെയും ഒക്കത്ത് വച്ച് കടന്നുപോകുന്നത് ദൃശ്യത്തില്‍ കാണാം. സംഘത്തില്‍ പത്തോളം ഗൊറില്ലകളാണുള്ളത്. മുഴുവന്‍ ഗൊറില്ലകളും കടന്നുപോയതിന് ശേഷമാണ് നേതാവ് ഗൊറില്ല വഴിയില്‍ നിന്ന് മാറിയത്. റോഡിന്റെ അരു വശത്തും വാഹനങ്ങള്‍ അവരെ ശല്യം ചെയ്യാതെ കിടക്കുന്നതും വീഡിയോയില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

×