June 26, 2026 |
Share on

“ഇത് ഇസ്ലാമിന് എതിരാണ്”: കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച കൈഫിനെ വിമര്‍ശിച്ച് മതമൗലികവാദികള്‍

“ഇതെല്ലാം അനിസ്ലാമികമാണ് കൈഫ് ഭായ്, താങ്കള്‍ എന്തുകൊണ്ട് മുസ്ലീം തൊപ്പി വയ്ക്കാതെ സാന്തയുടെ തൊപ്പി വയ്ക്കുന്നു?” എന്നൊക്കെയാണ് ചോദ്യങ്ങള്‍.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് നേരെ വീണ്ടും മതമൗലിക വാദികളുടെ സൈബര്‍ ആക്രമണം. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ചതാണ് മതമൗലികവാദികളെ ചൊടിപ്പിച്ചത്. ക്രിസ്മസ് ആശംസകള്‍. സമാധാനവും സ്‌നഹവും പുലരട്ടെ എന്ന് കൈഫ് ഫേസ്ബുക്കില്‍ കുറിച്ചു – പിന്നാലെ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. ഇതെല്ലാം അനിസ്ലാമികമാണ് കൈഫ് ഭായ്, താങ്കള്‍ എന്തുകൊണ്ട് മുസ്ലീം തൊപ്പി വയ്ക്കാതെ സാന്തയുടെ തൊപ്പി വയ്ക്കുന്നു എന്നൊക്കെയാണ് ചോദ്യങ്ങള്‍. നേരത്തെ സൂര്യനമസ്‌കാരം, യോഗ അടക്കമുള്ള വ്യായാമ രീതികള്‍ ഗുണം ചെയ്യുമെന്ന് പറഞ്ഞ കൈഫിനെ മത മൗലികവാദികള്‍ കടന്നാക്രമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×