June 06, 2026 |
Share on

തൊപ്പി പോയ നാവികന് തൊപ്പി വച്ചുകൊടുക്കുന്ന ട്രംപ്

അറ്റന്‍ഷനില്‍ തന്നെ നില്‍ക്കുകയായിരുന്നു നാവികന്‍

കാറ്റത്ത് യുഎസ് നാവികസേനാ ഉദ്യോഗസ്ഥന്റെ തൊപ്പി പറന്നുപോകുന്നു. അപ്പോളാണ് വിമാനത്തില്‍ കയറാനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവിടേയ്ക്ക് വരുന്നത്. വിമാനത്തിനരികെ അനങ്ങാതെ അറ്റന്‍ഷനായി നില്‍ക്കുകയാണ് ഉദ്യോഗസ്ഥന്‍. ട്രംപ് നിലത്ത് നിന്ന് തൊപ്പിയെടുത്ത് ഉദ്യോഗസ്ഥന്റെ തലയില്‍ വച്ച് കൊടുത്തു. പക്ഷെ തൊപ്പി വീണ്ടും പറന്നുപോയി. ട്രംപ് രണ്ടാമതും തൊപ്പിയെടുത്ത് വച്ചുകൊടുക്കാന്‍ ശ്രമിച്ചില്ല. വിമാനത്തിലേയ്ക്ക് കയറി.

ജര്‍മ്മനിയില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയതായിരുന്നു പ്രസിഡന്റ്. മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് ബേസില്‍ ഇറങ്ങിയ ശേഷം വൈറ്റ് ഹൗസിലേയ്ക്ക് വിമാനം കയറുകയായിരുന്നു. അപ്പോളാണ് നാവികന്റെ തൊപ്പി പോയ കാര്യം ട്രംപ് ശ്രദ്ധിക്കുന്നത്. അറ്റന്‍ഷനില്‍ തന്നെ നില്‍ക്കുകയായിരുന്നു നാവികന്‍.

Leave a Reply

Your email address will not be published. Required fields are marked *

×