ബ്രീത്ത്‌ലെസ്സ്; ശങ്കര്‍ മഹാദേവനെ പോപ്പുലര്‍ ആക്കിയ ആല്‍ബം. ഒറ്റശ്വാസത്തില്‍ നിര്‍ത്താതെ ശങ്കര്‍ പാടിയ ആദ്യഗാനം ബ്രീത്ത്‌ലെസ്സ് ഇന്നും ആസ്വാദകരെ ആവേശംകൊള്ളിക്കുന്നുണ്ട്.1998 ല്‍ ഇറങ്ങിയ ബ്രീത്ത്‌ലെസ്സ് ഗാനം വീണയില്‍ വായിച്ച് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് വീണശ്രീവാനി. മഹീന്ദ്ര ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആനന്ദ മഹീന്ദ്ര ആണ് വീണശ്രിവാനി ബ്രീത്ത് ലെസ്സ് ഗാനം വീണയില്‍ വായിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വീണശ്രീവാനിയുടെ റാപ്പിഡ്- ഫയര്‍ പെര്‍ഫോമന്‍സ് ശ്വാസം അടക്കിപിടിച്ചാണ് താന്‍ ആസ്വദിച്ചതെന്നും തന്നെയത് അത്ഭുതപ്പെടുത്തിയെന്നും ആനന്ദ് മഹീന്ദ്ര പറയുന്നു. സോഷ്യല്‍ മീഡിയ ഈ വീഡിയോ ഏറ്റെടുക്കാനും അധിക നേരം വേണ്ടിവന്നില്ല. വീഡിയോ കണ്ടവരെല്ലാം അത്ഭുതത്തോടെയാണ് വീണ ശ്രീവാനിയുടെ പെര്‍ഫോണന്‍സിനെ പുകഴ്ത്തുന്നത്.
വീഡിയോ കണ്ടു നോക്കൂ;
ശങ്കര്‍ മഹാദേവന്‍ പാടിയ ബ്രീത്ത്‌ലെസ്സ് ഗാനത്തിന്റെ വീഡിയോ ഇവിടെ കാണാം
Leave a Comment