June 13, 2026 |
Share on

40000 രൂപയുടെ ഒറ്റ ചക്രത്തില്‍ മദ്രസയിലേക്ക്: യൂണി സൈക്കിളുമായി കണ്ണൂരിലെ പെണ്‍കുട്ടി \ വീഡിയോ

കണ്ണൂരിലെ കൊട്ടില എന്ന ഗ്രാമത്തിലെ പെൺകുട്ടി ഒറ്റ വീലുള്ള സൈക്കിളിലിൽ സഞ്ചരിക്കുന്ന വീഡിയോ ഇതിനോടകം ഫേസ്ബുക്കിൽ തരംഗം തന്നെ സൃഷ്ട്ടിച്ചു കഴിഞ്ഞു

രാവിലെ യൂണി സൈക്കിളിലിൽ മദ്രസയിലേക്ക് സഞ്ചരിക്കുന്ന കൊച്ചുപെൺകുട്ടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. കണ്ണൂരിലെ കൊട്ടില എന്ന ഗ്രാമത്തിലെ പെൺകുട്ടി, ഒറ്റ വീലുള്ള സൈക്കിളിലിൽ സഞ്ചരിക്കുന്ന വീഡിയോ ഇതിനോടകം ഫേസ്ബുക്കിൽ തരംഗമായി കഴിഞ്ഞു. 40000 രൂപയാണ് സൈക്കിളിന്റെ വില.

ഒറ്റ ചക്രത്തിൽ നിയന്ത്രിക്കാൻ പാടായവർക്ക് ഇരുവശങ്ങളിലും ചെറിയ ചക്രങ്ങൾ ഘടിപ്പിച്ച യൂണി സൈക്കിളുകളും വിപണിയിൽ സുലഭം. നമ്മുടെ കയ്യിലെ സ്മാർട്ട് ഫോൺ ഉപയോഗിച്ചും യൂണി സൈക്കിൾ നിയന്ത്രിക്കാൻ സാധിക്കും. വാട്ടർ പ്രൂഫ് ആയ യൂണി സൈക്കിളിൽ മണിക്കൂറില്‍ 14 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

×