ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ നല്ലൊരു ഡാന്‍സറും കൂടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ത്യയിലെ പല സ്‌പോണ്‍സേര്‍ഡ് പരിപാടിക്കും എത്തുന്ന ഗെയില്‍ തന്റെ ചുവടുകളുമായി ആരാധകരെ കൈയിലെടുത്തിട്ടുമുണ്ട്. ഗെയ്‌ലിന്റെ പുതിയ ഡാന്‍സ് ഒരു ഹിന്ദി ഗാനത്തിന്റെ അകമ്പടിയോടെയാണ്. വെള്ള സ്യൂട്ടും അണിഞ്ഞ് കുര്‍ബാനിയിലെ ഹിറ്റ് ഗാനം ലൈല ഓ ലൈല എന്ന ഗാനത്തിനാണ് ഗെയില്‍ നൃത്തം ചവിട്ടിയത്. ഒന്നര ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോ കാണാം-