UPDATES

വൈറല്‍

കമ്പനി മെസിലെ ഇടിക്കട്ട ‘പുട്ട്’ കിട്ടിയ പ്രവാസി മലയാളികളുടെ അഭ്യാസങ്ങള്‍/ വീഡിയോ

ഈ വീഡിയോ കണ്ടിരിക്കുന്നത് അഞ്ചുലക്ഷത്തിനടുത്ത് ആളുകളാണ്‌

                       

പലതരത്തിലുള്ള പുട്ടുകള്‍ കണ്ടവരാണ് നമ്മള്‍ മലയാളികള്‍. അരിപുട്ട്, ഗോതമ്പ് പുട്ട്, റവ പുട്ട്, ബീഫ് പുട്ട്, ബിരിയാണി പുട്ട്, വെജിറ്റബിള്‍ പുട്ട്, അങ്ങനെ പല തരത്തിലുള്ള പുട്ട് കണ്ട മലയാളികള്‍ ഈ പ്രവാസി പുട്ട് കണ്ട് പകച്ചുപോയി. രണ്ട് പ്രവാസി മലയാളികള്‍ക്ക് തങ്ങളുടെ കമ്പനി മെസില്‍ നിന്ന് കഴിക്കാന്‍ കിട്ടിയ പുട്ട് അവേശത്തോടെ പഴം കൂട്ടി തട്ടാനായിട്ട് കൈവെച്ചപ്പോഴാണ് അത് ‘ഭീകര’മാണെന്നറിഞ്ഞത്. പല പ്രയോഗങ്ങള്‍ നടത്തിയിട്ടും അവര്‍ക്ക് ആ പുട്ട് ഒന്നു പൊട്ടിക്കാന്‍ പോലും കഴിഞ്ഞില്ല. ഇവര്‍ പുട്ട് പൊട്ടിക്കാന്‍ നടത്തുന്ന അഭ്യാസങ്ങളുടെ വീഡിയോ ഇപ്പോള്‍വൈറലാണ്. വീഡിയോയുടെ നിജസ്ഥിതിയെക്കുറിച്ച് അധികം വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈ വീഡിയോ കണ്ടിരിക്കുന്നത് അഞ്ചുലക്ഷത്തിനടുത്ത് ആളുകളാണ്‌.

Related news


Share on

മറ്റുവാര്‍ത്തകള്‍