June 26, 2026 |
Share on

ദക്ഷിണാഫ്രിക്കയില്‍ വിരാട് കോഹ്ലിയുടെയും ശിഖര്‍ ധവാന്റെയും ഡാന്‍സ്

കുടുംബത്തോടോപ്പം നഗരം ചുറ്റിക്കാണുന്നതിനിടെയാണ് ഒരു ബാന്‍ഡിന്റെ സംഗീത പരിപാടി കണ്ടത്. കോഹ്ലിയും ധവാനും സംഗീതത്തിനൊപ്പം ചുവട് വച്ചു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപറ്റന്‍ വിരാട് കോഹ്ലിയുടേയും സഹതാരം ശിഖര്‍ ധവാന്റെയും തെരുവ് നൃത്തം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. കേപ് ടൗണ്‍ നഗരത്തിലാണ് ഇരുവരും ഒരിക്കല്‍ കൂടി തങ്ങളുടെ നൃത്തമികവ് പുറത്തെടുത്തത്. വിരാട് കോഹ്ലി ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പമാണ് എത്തിയിരിക്കുന്നത്. ശിഖര്‍ ധവാനും കുടുംബ സമേതം. കുടുംബത്തോടോപ്പം നഗരം ചുറ്റിക്കാണുന്നതിനിടെയാണ് ഒരു ബാന്‍ഡിന്റെ സംഗീത പരിപാടി കണ്ടത്. കോഹ്ലിയും ധവാനും സംഗീതത്തിനൊപ്പം ചുവട് വച്ചു. ജനുവരി അഞ്ചിനാണ് ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×