June 04, 2026 |
Share on

അഡ്‌ലെയ്ഡ് മൈതാനത്തെ ‘വിരാട നൃത്തം’ ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ടെസ്റ്റിന്റെ മൂന്നാം ദിനം ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സ്ലിപ്പില്‍ നിന്നിരുന്ന കോഹ്‌ലിയുടെ ഡാന്‍സ്

ക്രിക്കറ്റ് മൈതാനത്ത് വിരാട് കോഹ്‌ലി എപ്പോഴും ഒരു വാര്‍ത്തയാണ്. അത് ബാറ്റ് കൊണ്ടാകാം, വിജയാഹ്ലാദത്തിന്റെ പേരിലാകാം, എതിരാളിയോടുള്ള പ്രകോപനത്താലാകാം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിനിടയിലും വിരാട് അത്തരത്തിലൊരു വാര്‍ത്തയായി മാറിയിരിക്കുകയാണ്. അത് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ലോകവും ശരിക്കും ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. ഇത്തവണ ആദ്യം പറഞ്ഞ കാരണങ്ങളാലൊന്നുമല്ല വിരാട് വാര്‍ത്തയായിരിക്കുന്നത്. കളിക്കിടയിലെ ഇന്ത്യന്‍ നായകന്റെ നൃത്തമാണ് ഇത്തവണത്തെ വാര്‍ത്ത!

ടെസ്റ്റിന്റെ മൂന്നാം ദിവസം ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നടക്കുന്നതിനിടയിലായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രകടനം! മുഖത്ത് പ്രത്യേകിച്ച് ഭാവങ്ങളൊന്നുമില്ലാതെ, കൈകളും തലയുമൊക്കെ ഇളക്കി, തികച്ചും വിരാട് സെപ്ഷ്യല്‍ ആയ സ്റ്റെപ്പുകള്‍. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയിലെ വിരാടിന്റെ ഡാന്‍സ് സ്റ്റെപ്പുകള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അവരുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയും മറ്റു മാധ്യമങ്ങളുമെല്ലാം അതേറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

×