June 26, 2026 |
Share on

പൊലീസ് പരീക്ഷയ്ക്ക് വിരിഞ്ഞ കാവ്യകുസുമം; വൈറലായി കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആളെ അറിയാമെങ്കിൽ അറിയിക്കണമെന്നും പേജിൽ അറിയിപ്പുണ്ട്.

കഴിഞ്ഞദിവസം നടന്ന സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്കുള്ള പിഎസ്‌സി പരീക്ഷയിൽ കവിതയെഴുതി വെച്ച് പരീക്ഷാർത്ഥി. ചോദ്യക്കടലാസിനൊപ്പം നൽകിയ റഫ് വർക്ക് ഷീറ്റിലാണ് പരീക്ഷയ്ക്ക് വന്നയാളുടെ കാവ്യകുസുമം മൊട്ടിട്ടത്. കേരളാ പൊലീസിന്റെ സോഷ്യൽ മീഡിയ വിങ് പ്രസ്തുത കുസുമം പറിച്ചെടുത്ത് ഫേസ്ബുക്കിലിടുകയായിരുന്നു.

ആളെ അറിയാമെങ്കിൽ അറിയിക്കണമെന്നും പേജിൽ അറിയിപ്പുണ്ട്.

പരീക്ഷ പൊതുവിൽ കടുപ്പമായിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. പഠിക്കാൻ തന്ന സിലബസ്സിൽ നിന്ന് യാതൊന്നും ചോദിക്കുകയുണ്ടായില്ല. ഇതായിരിക്കാം പരീക്ഷാഹാളിൽ കവിത വിരിഞ്ഞതിനു കാരണമെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

പിഎസ്‌സി കവിത

മിഴികൾ നിറയുന്നു
കൈകൾ വിറക്കുന്നു
തൊണ്ട ഇടറുന്നു
ആകെ വിറക്കുന്നു
അറിഞ്ഞിരുന്നില്ല ഞാൻ
പോലീസുകാർക്കിത്ര
അറിവുണ്ടെന്ന സത്യമേതും
ചോദ്യക്കടലാസു കൈകളിൽ
തന്നൊരു സാറിനും ശത്രുവിൻ രൂപഭാവം
ഇനിയൊരുനാളിലും പൊലീസുകാരെ
ഞാൻ കുറ്റമൊട്ടും പറയുകയില്ല.
ഇത്രയും പാടുള്ള ചോദ്യത്തിനുത്തരം
എഴുതിക്കയറിയവരാണ് പോലീസ്.
ഒന്നുമേ അറിയില്ല എങ്കിലും ഞാനിന്നു
എന്നിലെ ആവതുപോലെ എഴുതിയെ.
പണ്ടൊരു ചൊല്ലതു കേട്ടതുപോൽ
“കിട്ടിയാൽ കിട്ടി അല്ലെങ്കിൽ ചട്ടി”

Leave a Reply

Your email address will not be published. Required fields are marked *

×