June 04, 2026 |
Share on

“വി ആര്‍ ദ ആന്‍സര്‍”: ഡല്‍ഹിയില്‍ സ്ത്രീകള്‍ എന്തുകൊണ്ട് സുരക്ഷിതരല്ല എന്ന് ചോദിച്ചാല്‍ ബിജെപിക്ക് ഉത്തരമുണ്ട്

പശ്ചിമ ഡല്‍ഹി എംപി പര്‍വേഷ് സാഹിബ് സിംഗിന്‍റെ പരസ്യമാണ്. തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മെഹ്രോലിയിലാണ് ഈ ഫ്‌ളക്‌സ് വച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം തോന്നാത്തത് എന്നാണ് ബിജെപി ചോദിക്കുന്നത് – Why don’t women feel safe on Delhi Roads? എന്ന്. ഉത്തരം പറയുന്നതും ബിജെപി തന്നെ. ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ ശ്രീനിവാസന്‍ കഥാപാത്രത്തിന് മോഹന്‍ലാല്‍ കഥാപാത്രം നല്‍കുന്ന മറുപടിയെ ഓര്‍മ്മിപ്പിക്കും വിധം ബിജെപി ഇങ്ങനെ പറയുന്നു – We are the answer! young and dynamic personality and dedication to serve ! ‘together we will win the battle’ എന്നാണ് പറയുന്നത്. പശ്ചിമ ഡല്‍ഹി എംപി പര്‍വേഷ് സാഹിബ് സിംഗിന്‍റെ പരസ്യമാണ്. തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മെഹ്രോലിയിലാണ് ഈ പരസ്യം വന്നിരിക്കുന്നത്. How many killometres from Washington DC to Miami beach എന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടാകണം. ഏതായാലും തങ്ങളാണ് ഡല്‍ഹി റോഡുകളില്‍ സ്ത്രീകള്‍ സുരക്ഷിതല്ലാത്തതിന് കാരണം എന്ന് ബിജെപി കരുതാനിടയില്ല.

Leave a Reply

Your email address will not be published. Required fields are marked *

×