June 06, 2026 |
Share on

മലയാള സിനിമയിലെ രണ്ട് പ്രശസ്ത താരങ്ങളായ ഈ ദമ്പതികളെ അറിയാമോ?

മലയാള സിനിമയിലെ പ്രശസ്തരായ രണ്ട് താരങ്ങള്‍ എഴുപതുകളില്‍ തങ്ങളുടെ കോളേജ് നാടകത്തിനായി ചെയ്ത കഥാപാത്ര വേഷത്തിലുള്ള ചിത്രമാണിത്.

ഈ ചിത്രത്തിലുള്ളവരെ മനസ്സിലായില്ലേ? മലയാള സിനിമയിലെ പ്രശസ്തരായ രണ്ട് താരങ്ങള്‍ എഴുപതുകളില്‍ തങ്ങളുടെ കോളേജ് നാടകത്തിനായി ചെയ്ത കഥാപാത്ര വേഷത്തിലുള്ള ചിത്രമാണിത്. നാടകത്തിലെ നായകന്‍ മലയാളത്തിന്റെ പ്രിയപ്പെട്ട താരമവുമായ ജഗതി ശ്രീകുമാറും, നായിക നടന്‍ രവിവള്ളത്തോളുമാണ്.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ സഹപാഠികളുമായിരുന്നു ജഗതിയും രവിയും. 1970-ല്‍ കേരള യൂണിവേഴ്സിറ്റിയില്‍ നടന്ന നാടക മത്സരത്തില്‍ കളിച്ച നാടകത്തില്‍ രണ്ട് പേരും അഭിനയിച്ച കഥാപാത്രങ്ങളുടെ വേഷത്തില്‍ എടുത്ത ഫോട്ടോയാണിത്.

അപകടത്തിലായി സിനിമലോകം വിട്ട ജഗതിയ്ക്കായി 2016-ല്‍ അത്താഴം എന്ന പേരില്‍ സഹപാഠികളുടെ ഒരു സംഗമം നടന്നിരുന്നു. 1962-70 വര്‍ഷകാലത്തെ മാര്‍ ഇവാനിയോസ് കോളേജ് ബോട്ടണി വിഭാഗത്തില്‍ പഠിച്ചവരായിരുന്നു സംഗമം നടത്തിയത്. ജഗതി ശ്രീകുമാറും രവി വള്ളത്തോളും പങ്കെടുത്തിരുന്ന പരിപാടിയിന്‍ സഹപാഠികളില്‍ ആരോ പുറത്തുവിട്ടതാണ് ഈ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

×