February 14, 2025 |

വിരാട് കോഹ്‌ലി ഇന്ത്യ വിടുന്നു; വിരമിക്കല്‍ ഉടനെയില്ല, ലോകകപ്പില്‍ കളിക്കും

വിരമിക്കലിന് ശേഷം തന്റെ ജീവിതം ലണ്ടനില്‍ ചെലവഴിക്കാനായിരിക്കും കോലിയുടെ പദ്ധതി

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഇന്ത്യ വിടുന്നു. ഭാര്യ അനുഷ്‌ക ശര്‍മ്മ, മക്കളായ വാമിക, അകായ് എന്നിവരോടൊപ്പം ഉടന്‍ ലണ്ടനിലേക്ക് താമസം മാറുമെന്ന് മുന്‍ പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ്മ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കോലി ഇന്ത്യ വിട്ട് യുകെയിലേക്ക് താമസം മാറുമെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്.virat kohli

വിരമിക്കലിന് ശേഷം തന്റെ ജീവിതം ലണ്ടനില്‍ ചെലവഴിക്കാനായിരിക്കും കോലിയുടെ പദ്ധതി. ഈ വര്‍ഷം ഫെബ്രുവരി 15 നാണ് മകന്‍ അകായ് ലണ്ടനില്‍ ജനിച്ചത്. ദമ്പതികള്‍ക്ക് ലണ്ടനില്‍ സ്വന്തമായി ഭൂമിയുമുണ്ട്. ഇന്ത്യ വിട്ടാല്‍, അവിടെ താമസിക്കാനാണ് തീരുമാനം. ദൈനിക് ജാഗരന് നല്‍കിയ അഭിമുഖത്തിലാണ് ശര്‍മ്മയുടെ വെളിപ്പെടുത്തല്‍.

‘വിരാട് തന്റെ മക്കളോടും ഭാര്യ അനുഷ്‌ക ശര്‍മ്മയോടും ഒപ്പം ലണ്ടനിലേക്ക് മാറാന്‍ പദ്ധതിയിടുകയാണ്. ഇന്ത്യ വിട്ട് താമസിയാതെ മാറും. ഇപ്പോള്‍ കോഹ്‌ലി ക്രിക്കറ്റിന് പുറമെ കുടുംബത്തോടൊപ്പമാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്.’ ശര്‍മ്മ ദൈനിക് ജാഗരനോട് പറഞ്ഞു.

ഈ വര്‍ഷം കോഹ്‌ലിയും കുടുംബവും ലണ്ടനിലായിരുന്നു. മകന്റെ ജനനത്തിന് ശേഷം ജൂണില്‍ ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെയാണ് കോഹ്‌ലി തിരിച്ചെത്തിയത്. ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കായി മടങ്ങിയെങ്കിലും കോഹ്‌ലി യുകെയിലേക്കെത്തി ആഗസ്്റ്റ് വരെ അവിടെ തങ്ങിയിരുന്നു. ഇന്ത്യ കിവീസിനോട് 0-3 ന് തോറ്റ ശേഷം, കോഹ്‌ലിയും കുടുംബവും ഇന്ത്യയില്‍ തുടര്‍ന്നു. തന്റെ പ്രിയപ്പെട്ടവരോടൊപ്പമാണ് ജന്മദിനം ആഘോഷിച്ചത്.

നിലവില്‍ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കളിക്കുകയാണ്. അടുത്ത ലക്ഷ്യം ചാമ്പ്യന്‍ ട്രോഫി ആയിരിക്കും. വേദിയോ സമയക്രമമോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇനി ലണ്ടനിലേക്കുള്ള യാത്ര എന്നാണെന്ന് തീരുമാനിച്ചിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫിക്കും ഐപിഎല്‍ 2025 ന്റെ തുടക്കത്തിനും ഇടയിലായിരിക്കും എന്നാണ് സൂചന.

കഴിഞ്ഞ രണ്ട് ടെസ്റ്റുകളില്‍ പരാജയമായിരുന്നുവെങ്കിലും, കോഹ്‌ലിയില്‍ നിന്ന് കൂടുതല്‍ റണ്‍സുകള്‍ ശര്‍മ്മ പ്രതീക്ഷിച്ചിരുന്നു. മൂന്ന് ഇന്നിംഗ്‌സുകളില്‍ കോഹ്‌ലി 21 റണ്‍സ് മാത്രമാണ് നേടിയത്. എംസിജിയുടെ ബോക്‌സിംഗ് ഡേയും സിഡ്‌നിയിലെ ന്യൂ ഇയര്‍ ടെസ്റ്റും ഫോമിലെത്തുമെന്ന് ശര്‍മ്മയ്ക്ക് ഉറപ്പുണ്ട്.

വിരാട് കോഹ്‌ലി ഉടന്‍ വിരമിക്കില്ല

വിരാട് കോഹ്‌ലി തന്റെ കരിയറിലെ മികച്ച സമയത്തിലാണ്. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ അദ്ദേഹം സെഞ്ച്വറി നേടി. അടുത്ത രണ്ട് മത്സരങ്ങളില്‍ രണ്ട് സെഞ്ച്വറികള്‍ കൂടിയുണ്ടാകുമെന്നാണ് വിശ്വാസം. ‘ഒരു കളിക്കാരന്‍ തന്റെ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ വിഷമകരമായ സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ഈ കളിക്കാരന് അറിയാം’ അദ്ദേഹം പറഞ്ഞു.

രവിചന്ദ്രന്‍ അശ്വിന്‍ വിരമിച്ചതോടെ, 30കളുടെ രണ്ടാം പകുതിയില്‍ നില്‍ക്കുന്ന കോഹ്‌ലിയും സഹ സീനിയര്‍ താരം രോഹില്‍ ശര്‍മയിലേക്കും ശ്രദ്ധയെത്തുന്നുണ്ട്. 2027 ലെ അടുത്ത ഏകദിന ലോകകപ്പ് വരെ കോലിക്ക് തുടരാനാകുമോ എന്നതിനെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. വിരമിക്കല്‍ അടുത്തില്ല. അഞ്ച് വര്‍ഷം കൂടി തുടരാന്‍ സാധ്യതയുണ്ടെന്നും ശര്‍മ്മ ആത്മവിശ്വാസത്തോടെ പറഞ്ഞു.

‘വിരാട് ഇപ്പോഴും ഫിറ്റാണ്. വിരമിക്കാന്‍ പ്രായമായിട്ടില്ല. അഞ്ച് വര്‍ഷം കൂടി വിരാട് കളിക്കുമെന്ന് വിശ്വസിക്കുന്നു. 2027 ലോകകപ്പിലും വിരാട് കളിക്കും. ഞാനും വിരാട് തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഞാന്‍ കാണുമ്പോള്‍ വിരാടിന് 10 വയസ് പോലുമായിട്ടില്ല. 26 വര്‍ഷക്കാലമായി വിരാടിനെ അറിയാം. അതുകൊണ്ട് തന്നെ വിരാടിന് ഇനിയും ക്രിക്കറ്റില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും. രാജ്കുമാര്‍ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.virat kohli

content summary; Virat Kohli is indeed planning to move to London with his family

×