June 13, 2026 |
Share on

വിഴിഞ്ഞം; ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കമ്പനികള്‍ തയ്യാറായില്ല

അഴിമുഖം പ്രതിനിധി വിഴിഞ്ഞം ടെന്‍ഡറില്‍ പങ്കെടുക്കാന്‍ തയാറാകാതെ കമ്പനികള്‍. അപേക്ഷ രേഖകള്‍ വാങ്ങിയ മൂന്ന് കമ്പനികളും ടെന്‍ഡറില്‍ നിന്നും വിട്ടു നിന്നു. അദാനി പോര്‍ട്‌സ്, എസ്സാര്‍ പോര്‍ട്‌സ്, സ്രേഒ.എച്ച്.എല്‍ കണ്‍സോര്‍ഷ്യം എന്നിവയാണിവ അപേക്ഷ വാങ്ങിയ മൂന്ന് കമ്പനികള്‍. ഇന്ന് പതിനൊന്ന് മണിവരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. ഈ സാഹചര്യത്തില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ചു.  ടെണ്ടറില്‍ പങ്കെടുക്കാന്‍ ഒരു കമ്പനിയും മുന്നോട്ടുവരാതിരുന്നത് ഞെട്ടിച്ചുവെന്ന് തുറമുഖ വകുപ്പ് മന്ത്രി കെ ബാബു പറഞ്ഞു. ഇതിനു […]

അഴിമുഖം പ്രതിനിധി

വിഴിഞ്ഞം ടെന്‍ഡറില്‍ പങ്കെടുക്കാന്‍ തയാറാകാതെ കമ്പനികള്‍. അപേക്ഷ രേഖകള്‍ വാങ്ങിയ മൂന്ന് കമ്പനികളും ടെന്‍ഡറില്‍ നിന്നും വിട്ടു നിന്നു. അദാനി പോര്‍ട്‌സ്, എസ്സാര്‍ പോര്‍ട്‌സ്, സ്രേഒ.എച്ച്.എല്‍ കണ്‍സോര്‍ഷ്യം എന്നിവയാണിവ അപേക്ഷ വാങ്ങിയ മൂന്ന് കമ്പനികള്‍. ഇന്ന് പതിനൊന്ന് മണിവരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. ഈ സാഹചര്യത്തില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ചു. 

ടെണ്ടറില്‍ പങ്കെടുക്കാന്‍ ഒരു കമ്പനിയും മുന്നോട്ടുവരാതിരുന്നത് ഞെട്ടിച്ചുവെന്ന് തുറമുഖ വകുപ്പ് മന്ത്രി കെ ബാബു പറഞ്ഞു. ഇതിനു പിന്നില്‍ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും. മാര്‍ച്ച് 25 ന് വീണ്ടും ടെന്‍ഡര്‍ നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×