July 02, 2026 |
Share on

വിഎസിനെ തള്ളി ഇപി; വിഎസിന് മറുപടി ഇല്ല കെകെ ശൈലജ

അഴിമുഖം പ്രതിനിധി സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനെ തള്ളി വ്യവസായ മന്ത്രി ഇപി ജയരാജന്‍. കാര്യങ്ങള്‍ മനസിലാക്കുന്ന ഒരു നേതാവിനും സര്‍ക്കാരിനെ തള്ളി പറയാനാകില്ലെന്നും ശരിയായ സമീപനമാണ് സര്‍ക്കാരിന്റെതെന്നും ജയരാജന്‍ പറഞ്ഞു. അതെസമയം വിഎസിന് മറുപടി പറയുവാന്‍ ഞാന്‍ ആളല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരിച്ചു. സ്വാശ്രയ കരാറില്‍ മാറ്റില്ലെന്നും പ്രതിപക്ഷ സമരം വെറും രാഷ്ട്രീയം മാത്രമാണെന്നും ശൈലജ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസിന്റെ വാക്കുകളോട് പ്രതികരിക്കാന്‍ […]

അഴിമുഖം പ്രതിനിധി

സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനെ തള്ളി വ്യവസായ മന്ത്രി ഇപി ജയരാജന്‍. കാര്യങ്ങള്‍ മനസിലാക്കുന്ന ഒരു നേതാവിനും സര്‍ക്കാരിനെ തള്ളി പറയാനാകില്ലെന്നും ശരിയായ സമീപനമാണ് സര്‍ക്കാരിന്റെതെന്നും ജയരാജന്‍ പറഞ്ഞു.

അതെസമയം വിഎസിന് മറുപടി പറയുവാന്‍ ഞാന്‍ ആളല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരിച്ചു. സ്വാശ്രയ കരാറില്‍ മാറ്റില്ലെന്നും പ്രതിപക്ഷ സമരം വെറും രാഷ്ട്രീയം മാത്രമാണെന്നും ശൈലജ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസിന്റെ വാക്കുകളോട് പ്രതികരിക്കാന്‍ തയാറായിട്ടില്ല.

സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം നടത്തുന്ന സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം തെറ്റാണെന്നാണ് വിഎസ് വിമര്‍ശിച്ചത്. പ്രതിപക്ഷ സമരങ്ങളും യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാരങ്ങളും ഒത്തുതീര്‍പ്പാക്കണമെന്നും വിഎസ് പറഞ്ഞു. വിഎസിന്റെ പ്രസ്താവനെയെ യുഡിഎഫ് നേതാക്കള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വിഎസിന്റെ പ്രതികരണം സ്വാഭാവികവും ന്യായവുമായ പ്രതികരണമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പ്രതികരിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×