July 17, 2026 |
Share on

വി എസിന്റെ അസാന്നിധ്യം നിരാശയുണ്ടാക്കുന്നു: പ്രകാശ് കാരാട്ട്

അഴിമുഖം പ്രതിനിധി സിപിഎം സംസ്ഥാനസമ്മേളനത്തിന്റെ സമാപനവേദിയില്‍ വി എസ് അച്യുതാനന്ദന്റെ അസാന്നിധ്യം നിരാശ ഉണ്ടാക്കിയതായി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സമാപാനസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു കാരാട്ട് വി എസിന്റെ അസാന്നിധ്യത്തെ കുറിച്ച് പരമാര്‍ശം നടത്തിയത്. സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് വി എസ് ബഹിഷ്‌കരണം നടത്തിയത്. താന്‍ ഇന്നലെ അദ്ദേഹത്തെ വിളിച്ചിരുന്നു, സഖാവ് സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് അഭ്യാര്‍ത്ഥിച്ചിരുന്നു. സഖാവ് വി എസ് പാര്‍ട്ടിയുടെ അവിഭാജ്യഘടകമാണ്. ആലപ്പുഴയില്‍ മാത്രമല്ല, കേരളത്തിലാകമാനം പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ യത്‌നിച്ച നേതാവാണ് വി എസ്. പാര്‍ട്ടിയുടെ അച്ചടക്കം […]

അഴിമുഖം പ്രതിനിധി

സിപിഎം സംസ്ഥാനസമ്മേളനത്തിന്റെ സമാപനവേദിയില്‍ വി എസ് അച്യുതാനന്ദന്റെ അസാന്നിധ്യം നിരാശ ഉണ്ടാക്കിയതായി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സമാപാനസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു കാരാട്ട് വി എസിന്റെ അസാന്നിധ്യത്തെ കുറിച്ച് പരമാര്‍ശം നടത്തിയത്.

സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് വി എസ് ബഹിഷ്‌കരണം നടത്തിയത്. താന്‍ ഇന്നലെ അദ്ദേഹത്തെ വിളിച്ചിരുന്നു, സഖാവ് സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് അഭ്യാര്‍ത്ഥിച്ചിരുന്നു. സഖാവ് വി എസ് പാര്‍ട്ടിയുടെ അവിഭാജ്യഘടകമാണ്. ആലപ്പുഴയില്‍ മാത്രമല്ല, കേരളത്തിലാകമാനം പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ യത്‌നിച്ച നേതാവാണ് വി എസ്. പാര്‍ട്ടിയുടെ അച്ചടക്കം മനസ്സാലാക്കി കൊണ്ട് അച്ചടക്കമുള്ള പ്രവര്‍ത്തകനായി വി എസ് മടങ്ങിയെത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്- കാരാട്ട് പറഞ്ഞു. പാര്‍ട്ടി ഒരു വ്യക്തിയുടെതല്ലെന്നും കേരളത്തിന്റെ ജനത്തിന്റെതാണെന്നും പ്രകാശ് കാരാട്ട് ഓര്‍മ്മിപ്പിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×