വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ ആകാമെന്ന് സിബിഐ. കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ മുറിക്ക് വിസ്തീര്‍ണം കുറവായതിനാല്‍ കൊലപാതക സാധ്യതയില്ലെന്ന വിചിത്ര വാദമാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.walayar case: the cbi says chargesheet death of girls may be suicide
129 സെന്റീമീറ്റര്‍ ഉയരമുള്ള ഒമ്പത് വയസുകാരിയായ രണ്ടാമത്തെ പെണ്‍കുട്ടിക്ക് തൂങ്ങി മരിക്കാനാകുമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് ഫോറന്‍സിക് വിദഗ്ധനെ ഉദ്ധരിച്ച് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയാല്‍ ഉണ്ടാകാവുന്ന പരുക്കുകള്‍ തന്നെയാണ് കുട്ടികളുടെ ശരീരത്തില്‍ ഉള്ളതെന്ന് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കുട്ടികള്‍ ജീവനൊടുക്കാന്‍ കാരണം പ്രതികളുടെ മൃഗീയ ബലാത്സം തന്നെയെന്ന് സിബിഐ വ്യക്തമാക്കുന്നതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
കുടുംബ പശ്ചാത്തലം, കുട്ടികള്‍ നേരിട്ട ക്രൂരമായ ലൈംഗികാതിക്രമം, കുറ്റവാളികളുടെ അടുത്ത സാന്നിധ്യം, അവരുടെ ഭീഷണി, കുടുംബത്തില്‍ നിന്ന് ലഭിക്കേണ്ട പിന്തുണയുടെ അഭാവം തുടങ്ങിയവ ജീവനൊടുക്കാന്‍ കുട്ടികളെ പ്രേരിപ്പിച്ചേക്കാമെന്നും കുറ്റപത്രം പറയുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുട്ടികളുടെ അമ്മ രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്.
കുട്ടികളുടെ മരണം ആത്മഹത്യയാണെന്ന വാദം വിചാരണകോടതി നേരത്തെ തള്ളിയിരുന്നു. 2017 ജനുവരി ഏഴിനാണ് വാളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെട്ടത്. എന്നാല്‍ ഈ സംശയത്തെ ദുരീകരിക്കുന്നതാണ് സിബിഐയുടെ കണ്ടെത്തല്‍.
അസ്വഭാവിക മരണമെന്ന് മാത്രമായിരുന്നു കേസ് അന്വേഷണം നടത്തിയ ലോക്കല്‍ പൊലീസ് ആദ്യം പറഞ്ഞത്. സംഭവം വിവാദമായതോടെ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കേസ് കൈമാറുകയായിരുന്നു. കുട്ടികള്‍ പീഡനത്തിനിരയായ വിവരം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കണ്ടെത്തിയത്.walayar case: the cbi says chargesheet death of girls may be suicide
Content Summary: walayar case: the cbi says chargesheet death of girls may be suicide