റഷ്യന്‍ തടവില്‍ നിന്ന് മോചിതനായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍
റിപ്പോര്‍ട്ടര്‍ ചോദിക്കുന്നു
തടവുപുള്ളികളായി സൂക്ഷിച്ചിരുന്നവരെ പരസപരം കൈ മാറിയിരിക്കുകയാണ് യുഎസും റഷ്യയും. തുർക്കിയിൽ വച്ചായിരുന്നു കൈ മാറ്റം. തുർക്കി പ്രസിഡൻസിയുടെ കണക്കനുസരിച്ച് 13 തടവുകാരെ ജർമ്മനിയിലേക്കും മൂന്ന് പേരെ യുഎസിലേക്കും രണ്ട് പ്രായപൂർത്തിയാകാത്തവരടക്കം 10 പേരെ റഷ്യയിലേക്കും മാറ്റി. തടവുകാരിൽ ഒരാൾ വാൾസ്ട്രീറ്റ് ജേർണലിൻ്റെ മാധ്യമപ്രവർത്തകൻ ഇവാൻ ഗെർഷ്‌കോവിച്ച് ആണ്. റഷ്യ അടിച്ചമർത്തലിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ, റഷ്യൻ അധികാരികളുടെ പിടിയിലാവുകയായിരുന്നു. ഇതോടെ ലോക ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ തടവുപുള്ളികളുടെ കൈമാറ്റത്തിൻ്റെ ശ്രദ്ധാ കേന്ദ്രമായി അദ്ദേഹം മാറിയിരിക്കുകയാണ്.Russia freed Wall Street jurno
ബെർലിനിൽ ഒരു കൊലപാതകം നടത്തി ജർമ്മനിയിലെ ജയിലിൽ കഴിയുന്ന വാഡിം ക്രാസിക്കോവ് എന്ന ഹിറ്റ്മാനെ ലഭിക്കാനാണ് തടവുകാരെ കൈമാറാൻ റഷ്യ സമ്മതിച്ചത്. വാഡിം ക്രാസിക്കോവിനെ വിട്ടുകിട്ടാൻ റഷ്യ തീവ്രമായി പരിശ്രമിച്ചിരുന്നു. അതേ സമയം റഷ്യ അറസ്റ്റ് ചെയ്ത തങ്ങളുടെ മാധ്യമപ്രവർത്തകൻ വൈറ്റ് ഹൗസിൻ്റെ പ്രധാന ആശങ്കയായിരുന്നു. ഒരു വർഷം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ഇവരെ പരസപരം കൈമാറിയത്.
ഇവാൻ ഗെർഷ്‌കോവിച്ചിൻ്റെ അമ്മ എല്ല മിൽമാൻ 16 മാസം വാഡിം ക്രാസിക്കോവിൻ്റെ കേസ് ഗഹനമായി പഠിച്ചിരുന്നു. വാഡിമിനെ മോചിപ്പിക്കുക എന്നത് മകൻ്റെ സ്വാതന്ത്ര്യത്തിന് നിർണായകമാണെന്ന് അവർ വിശ്വസിച്ചു. മുൻകാല ബന്ദി ഇടപാടുകളെക്കുറിച്ച് ഗവേഷണം നടത്തിയ ഗെർഷ്‌കോവിച്ചിൻ്റെ അമ്മ എല്ലയുടെ അസാധാരണമായ ശ്രമങ്ങളും വാൾ സ്ട്രീറ്റ് ജേണൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഗെർഷ്‌കോവിച്ചിൻ്റെ കേസ് വാർത്തകളിൽ നിറഞ്ഞതോടെ ജോ ബൈഡനെയും മറ്റ് യുഎസ് ഉദ്യോഗസ്ഥരെയും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനെയും മകനെ മോചിപ്പിക്കാൻ സഹായിക്കുന്നതിന് വ്യക്തിപരമായി സമ്മർദം ചെലുത്തുകയും ചെയ്തു.
ചർച്ചകളിൽ റഷ്യൻ രാഷ്ട്രീയ തടവുകാരും വിദേശത്തുള്ള ചാരന്മാരും, അവരുടെ പിന്തുണക്കാരും, ഇരുവശത്തുനിന്നും ചർച്ച നടത്തുന്നവരും ഉൾപ്പെടെ നിരവധി ആളുകളെ വലിച്ചിഴച്ചിരുന്നു. റഷ്യൻ കോടീശ്വരനാണ് ഇടനിലക്കാരെ സഹായിച്ചതെന്നാണ് റിപ്പോർട്ട്. ക്രാസിക്കോവും ഗെർഷ്‌കോവിച്ചും കൈമാറ്റം ചെയ്യപ്പെടുന്ന കരാറുമായി അന്തരിച്ച പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്ക് ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗെർഷ്‌കോവിച്ചിനെ മോചിപ്പിക്കാനുള്ള കരാറിൻ്റെ ഭാഗമാകാൻ നവൽനി ഉണ്ടായിരുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നിന്ന് വ്യക്തമാക്കിയിരുന്നു.
വാൾസ്ട്രീറ്റ് ജേർണലിൻ്റെ റിപ്പോർട്ടറായ ഇവാൻ ഗെർഷ്‌കോവിച്ചിനെ മോസ്കോയിൽ നിന്ന് ദൂരെ മാറിയുള്ള യെകാറ്റെറിൻബർഗിൽ വച്ചാണ് റഷ്യൻ ഏജൻ്റുമാർ അറസ്റ്റുചെയ്യുന്നത്. ഏകദേശം 500 ദിവസങ്ങളോളം ഇവാൻ റഷ്യൻ ജയിലിൽ കഴിഞ്ഞിരുന്നു. ശീതയുദ്ധത്തിന് ശേഷം ചാരവൃത്തിയുടെ പേരിൽ കുറ്റം ചുമത്തപ്പെട്ട ആദ്യത്തെ റിപ്പോർട്ടർ ആയിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകൻ ചാരവൃത്തി നടത്തുകയാണെന്ന റഷ്യയുടെ വാദം ഗെർഷ്‌കോവിച്ച് നിഷേധിച്ചു. എന്നാൽ വാൾസ്ട്രീറ്റ് ജേർണലും ബൈഡൻ ഭരണകൂടവും അദ്ദേഹത്തെ റഷ്യ രാഷ്ട്രീയ തന്ത്രങ്ങൾക്കുള്ള ഉപകരണമാക്കുകയാണെന്ന മറു വാദം ഉന്നയിച്ചിരുന്നു. ബെർലിനിൽ ഒരു കൊലപാതകത്തിന് ജീവപര്യന്തം തടവ് അനുഭവിക്കുന്ന വാഡിം ക്രാസിക്കോവിനെ മോചിപ്പിക്കുക എന്നതായിരുന്നു വ്‌ളാഡിമിർ പുടിൻ്റെ യഥാർത്ഥ ലക്ഷ്യം.
ടക്കർ കാൾസണുമായുള്ള അഭിമുഖത്തിൽ, യൂറോപ്പിൽ ഒരാളെ കൊന്ന വാഡിം ക്രാസിക്കോവിനെ രാജ്യസ്നേഹിയെന്നാണ് പുടിൻ വിശേഷിപ്പിച്ചത്. എന്നിരുന്നാലും, വിദേശത്തുള്ള പുടിൻ്റെ ശത്രുക്കളെ കൊല്ലാൻ അയച്ച ഒരു ഉന്നത റഷ്യൻ കൊലയാളിയാണ് ക്രാസിക്കോവ് എന്ന് അന്വേഷണങ്ങൾ സൂചിപ്പിക്കുന്നതായി അന്തരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു. ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഇയാൾ പിടിയിലാകുകയായിരുന്നു.ക്രാസിക്കോവിനെ തിരികെ കൊണ്ടുവരാൻ പുടിൻ അങ്ങേയറ്റം പ്രയത്നിച്ചിരുന്നതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. പുടിനെ സംബന്ധിച്ചിടത്തോളം, റഷ്യ തങ്ങളുടെ ആളുകളെ, പ്രത്യേകിച്ച് രാജ്യത്തിനായി കൊലപാതകം വരെ ചെയ്യാനായി തുനിഞ്ഞവരെ സംരക്ഷിക്കുന്നുണ്ടെന്ന് കാണിക്കേണ്ടിയിരിക്കുന്നു.
ഇവാൻ ഗെർഷ്‌കോവിച്ച് യുഎസിലേക്ക് മടങ്ങുമ്പോൾ, എന്തിനാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടത് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. വാൾസ്ട്രീറ്റ് ജേർണലിലെ അദ്ദേഹത്തിൻ്റെ ജോലിയും റിപ്പോർട്ടിംഗും പരിഗണിക്കേണ്ട പ്രധാന ഘടകങ്ങളാണ്. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ ആക്രമിച്ചതിന് ശേഷം റഷ്യയിൽ ജോലി തുടർന്ന ചുരുക്കം ചില റിപ്പോർട്ടർമാരിൽ ഒരാളാണ് ഗെർഷ്കോവിച്ച്. ഗെർഷ്‌കോവിച്ച് തൻ്റെ റിപ്പോർട്ടിംഗിനായി ടാർഗെറ്റുചെയ്‌തതാണോ അതോ തടവുകാരുമായുള്ള കൈമാറ്റ ചർച്ചകളിൽ സഹായിക്കാൻ റഷ്യ ബന്ദിയാക്കിയതാണോ എന്ന് വ്യക്തമല്ല. പല പ്രധാന റഷ്യക്കാരെയും അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഈ സംഭവം ഉണ്ടാകുന്നത്. തടവുകാരെ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് പുടിൻ രഹസ്യമായി ചർച്ച ചെയ്യുകയായിരുന്നു, എന്നാൽ കരാറിൻ്റെ ഭാഗമായി ഇവാൻ ഗെർഷ്കോവിച്ചിനെ തടവിലാക്കിയതായി ടക്കർ കാൾസണുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു.
കരാർ പൂർത്തിയായപ്പോൾ, ഇവാൻ ഗെർഷ്കോവിച്ചിന് റഷ്യൻ ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ജർമ്മിനിയിൽ തടവുപുള്ളിയായ വാഡിം ക്രാസിക്കോവിനെ വിട്ടയക്കാൻ പാശ്ചാത്യ രാജ്യങ്ങളും തയ്യാറായി. എന്നാൽ പ്രസിഡൻ്റ് പുടിനിൽ നിന്ന് ദയ ആവശ്യപ്പെട്ട് അദ്ദേഹത്തിന് ഇവാൻ ഒരു ഔദ്യോഗിക അഭ്യർത്ഥന എഴുതേണ്ടി വന്നിരുന്നു. 16 മാസമായി താൻ ജോലി നോക്കിയ റഷ്യൻ ഭാഷയിലാണ് ഇവാൻ അഭ്യർത്ഥന എഴുതിയത്. അഭ്യർത്ഥനയുടെ അവസാനം, അദ്ദേഹം ഒരു ചോദ്യം പുട്ടിനോട് ചോദിക്കുന്നുണ്ട്. ”വിട്ടയച്ച ശേഷം, ഒരു അഭിമുഖത്തിന് ഇരിക്കാൻ പ്രസിഡൻ്റ് പുടിൻ സമ്മതിക്കുമോ?”Russia freed Wall Street jurno
Content summary; Wall Street Journal journalist Evan Gershkovich freed from Russian prison system