June 05, 2026 |
Share on

ജോലീന് പ്രിയപ്പെട്ട വേഷത്തിൽ ബെൻ എത്തിയപ്പോൾ; വളര്‍ത്തുനായയുടെ കളിപ്പാട്ട ഭ്രമം യുട്യൂബ് ഹിറ്റ്

അഴിമുഖം പ്രതിനിധി എന്നും സന്തോഷിപ്പിക്കുന്ന വളർത്തു നായയെ തിരിച്ചൊന്നും സന്തോഷിപ്പിച്ചാലോ? അങ്ങനെയാണ് തന്റെ വളർത്തു നായ്ക്കളിലൊരാളായ ജൊലീന്റെ പ്രിയപ്പെട്ട കളിപ്പാട്ടത്തിന്റെ വേഷത്തിൽ ബെൻ മെഷേസ് വരുന്നത്. അതോട് കൂടെ അവൾക്ക് സന്തോഷം നിയന്ത്രിക്കാൻ സാധിച്ചില്ല. ജൊലീന് ഏറ്റവും ഇഷ്ടമുള്ള ഗംബി എന്ന കളിപ്പാട്ടത്തിന്റെ വേഷത്തിലായിരുന്നു ബെൻ അവൾക്കു മുന്നിൽ പ്രത്യക്ഷപെട്ടത്. എപ്പോഴും ജൊലീൻ കളിച്ചോണ്ടിരിക്കുന്ന കളിപ്പാട്ടമായിരുന്നു ഗംബി. ബെൻ വരുന്ന സമയത്തും അവൾ തന്റെ കളിപ്പാട്ടമായി കളിക്കുകയായിരുന്നു. തന്റെ പ്രിയപ്പെട്ട കളിപ്പാട്ടം വലിയ രൂപത്തിൽ മുന്നിൽ എത്തിയതോടെ ജോലീന്‍ […]

അഴിമുഖം പ്രതിനിധി

എന്നും സന്തോഷിപ്പിക്കുന്ന വളർത്തു നായയെ തിരിച്ചൊന്നും സന്തോഷിപ്പിച്ചാലോ? അങ്ങനെയാണ് തന്റെ വളർത്തു നായ്ക്കളിലൊരാളായ ജൊലീന്റെ പ്രിയപ്പെട്ട കളിപ്പാട്ടത്തിന്റെ വേഷത്തിൽ ബെൻ മെഷേസ് വരുന്നത്. അതോട് കൂടെ അവൾക്ക് സന്തോഷം നിയന്ത്രിക്കാൻ സാധിച്ചില്ല. ജൊലീന് ഏറ്റവും ഇഷ്ടമുള്ള ഗംബി എന്ന കളിപ്പാട്ടത്തിന്റെ വേഷത്തിലായിരുന്നു ബെൻ അവൾക്കു മുന്നിൽ പ്രത്യക്ഷപെട്ടത്.

എപ്പോഴും ജൊലീൻ കളിച്ചോണ്ടിരിക്കുന്ന കളിപ്പാട്ടമായിരുന്നു ഗംബി. ബെൻ വരുന്ന സമയത്തും അവൾ തന്റെ കളിപ്പാട്ടമായി കളിക്കുകയായിരുന്നു. തന്റെ പ്രിയപ്പെട്ട കളിപ്പാട്ടം വലിയ രൂപത്തിൽ മുന്നിൽ എത്തിയതോടെ ജോലീന്‍ മുൻകാലുകൾ ഉയര്‍ത്തി ചാടി വീഴുകയും ബെന്നിന്‍റെ വസ്ത്രങ്ങൾ കടിക്കുകയും ചെയ്തു. ഇത് ചിത്രീകരിച്ച് യൂട്യൂബിൽ ഇട്ടതോടു കൂടെ സംഭവം ഹിറ്റ് ആയി. ഒരാഴ്ചക്കിടെ 80 ലക്ഷത്തോളം പേരാണ് വീഡിയോ സന്ദർശിച്ചത്.  

 

 

Leave a Reply

Your email address will not be published. Required fields are marked *

×