പാലക്കാട് ഫോട്ടോ ഫിനിഷിലേക്ക്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് പാലക്കാട് നടക്കുന്നത്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കവേ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിന്റെ ലീഡ് നില പതിനായിരത്തിന് മുകളിലേക്ക് ഉയര്‍ന്നതോടെ യുഡിഎഫ് കേന്ദ്രങ്ങളില്‍ വിജയപ്രതീക്ഷ നല്‍കി കഴിഞ്ഞു. 12,810 വോട്ടുകള്‍ക്കാണ് രാഹുല്‍ ലീഡ് ചെയ്യുന്നത്. രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പിക്കുന്ന വാശിയേറിയ പോരാട്ടമാണ് പാലക്കാട്ടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. തുടക്കം മുതല്‍ ലീഡ് ചെയ്ത എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെ ഇടയ്ക്ക് പിന്തള്ളി രാഹുല്‍ ലീഡ് നേടിയിരുന്നു. എങ്കിലും തിരിച്ചുവരവ് തുടരുകയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. എന്നാല്‍ ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലാണ് മുന്നേറുന്നത്.
വയനാട് ചുരം കൈയിലൊതുക്കിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. മൂന്ന് ലക്ഷത്തിന് മുകളിലേക്ക് ലീഡ് നില ഉയര്‍ത്തിയിരിക്കുകയാണ് പ്രിയങ്ക. തുടക്കം മുതല്‍ കൃത്യമായ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥനാര്‍ത്ഥി പ്രിയങ്ക ഗാന്ധി മുന്നേറിയത്. നിലവില്‍ പ്രിയങ്ക 3,15,518 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.
ചേലക്കര ഇക്കുറിയും ചുവന്ന് തുടുത്തു. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്റെ വിജയം ഇടതുപക്ഷം ഉറപ്പിച്ചു കഴിഞ്ഞു. 15,026 വോട്ടുകള്‍ക്കാണ് യുആര്‍ പ്രദീപ് ലീഡ് തുടരുന്നത്.
വയനാട് ലോക്‌സഭ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലത്തിലേക്കുംനടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏറ്റവും ഒടുവിലത്തെ ലീഡ് നിലകളനുസരിച്ച് വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും, ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു. ആര്‍ പ്രദീപും പാലക്കാട് ബിജെപിയുടെ സി. കൃഷ്ണകുമാറും മുന്നിലാണ്.
വയനാട്ടില്‍ പ്രിയങ്ക മികച്ച ലീഡില്‍ നില്‍ക്കുകയാണ്. എല്‍ഡിഎഫിന്റെ സത്യന്‍ മൊകേരിയും എന്‍ഡിഎയുടെ നവ്യ ഹരിദാസുമാണ് എതിരാളികള്‍. രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിഞ്ഞതിന്റെ പകരമായാണ് പ്രിയങ്ക മത്സരത്തിന് എത്തിയിരിക്കുന്നത്. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി പാര്‍ലമെന്ററി സ്ഥാനത്തേക്ക മത്സരിക്കുന്നത്.
കേരള രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമായ പാലക്കാട് മണ്ഡലത്തില്‍ ബിജെപിയുടെ മുന്നേറ്റമാണ് തുടക്കത്തില്‍ കാണിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോഴാണ് സി കൃഷ്ണകുമാര്‍ മുന്നില്‍ കയറിയിരിക്കുന്നത്. 1116 വോട്ടുകളുടെ ലീഡാണ് കൃഷ്ണകുമാര്‍. വടകര ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ നിലവിലെ എംഎല്‍എ ഷാഫി പറമ്പില്‍ പോയതോടെയാണ് കോണ്‍ഗ്രസിന്റെ സിറ്റിംഗ് മണമ്ഡലമായ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്. എംപിയായ ഷാഫിയുടെ പിന്‍ഗാമിയാകാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട പി സരിന്‍ ആണ് ഇവിടെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി.
സംസ്ഥാന മന്ത്രിയായിരുന്ന കെ രാധാകൃഷ്ണനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ പിടിക്കാന്‍ സിപിഎം നിയോഗിച്ചതോടെയാണ് ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മുന്‍ എംഎല്‍എ യു ആര്‍ പ്രദീപാണ് ഇവിടെ പാര്‍ട്ടി സീറ്റ് നിലനിര്‍ത്താന്‍ ഇറങ്ങിയിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ നിലയനുസരിച്ച് 1912 വോട്ടുകള്‍ക്ക് പ്രദീപാണ് മുന്നില്‍. ഇത്തവണ ആലത്തൂരില്‍ കാലിടറിയ രമ്യ ഹരിദാസിനെയാണ് ചേലക്കരിയില്‍ കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത്. കെ ബാലകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി. Wayanad, Chelakkara Palakkad Bye-Election result updation
Content Summary; Wayanad, Chelakkara Palakkad Bye-Election result updation