February 19, 2025 |
Share on

നമുക്ക് വേണ്ടി നമ്മൾ തന്നെ ശബ്​ദമുയർത്തണം; ഗോൾഡൻ ഗ്ലോബ് വിജയം ട്രാൻസ് കമ്മ്യൂണിറ്റിക്ക് സമർപ്പിച്ച് നടി

വെളിച്ചം എപ്പോഴും ഇരുട്ടിനെ ജയിക്കുന്നു, കാർല സോഫിയ ഗാസ്‌കോൺ പറഞ്ഞു

ഗോൾഡൻ ഗ്ലോബിൽ ഡ്രാമ വിഭാ​ഗത്തിൽ മികച്ച നായികയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ട്രാൻസ് വനിതയായി സ്പാനിഷ് നടി കാർല സോഫിയ ഗാസ്‌കോൺ. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ട്രാൻസ് വനിതയാണ് കാർല സോഫിയ ഗാസ്‌കോൺ. 2022 ൽ, ‘പോസ്’ എന്ന ടിവി പരമ്പരയിലെ അഭിനയത്തിന് മൈക്കിള ജെ റോഡ്രിഗസ് ഗോൾഡൻ ഗ്ലോബ് നേടിയ ആദ്യത്തെ ട്രാൻസ് നടിയായി മാറിയിരുന്നു. Karla Sofía Gascón 

2025-ലെ ഗോൾഡൻ ഗ്ലോബിൽ കൂടുതൽ വിഭാ​ഗങ്ങളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട എമിലിയ പെരെസ് ചിത്രത്തിലെ അഭിനയത്തിനാണ് കാർല സോഫിയ ഗാസ്‌കോൺ നാമനിർദ്ദേശം ചെയ്യപ്പെട്ടത്. ഒരു മെക്സിക്കൻ കാർട്ടൽ മേധാവിയുടെ ലിം​ഗമാറ്റത്തെക്കുറിച്ചാണ് ചിത്രത്തിന്റെ പ്രമേയം. ജാക്വസ് ഔഡിയാഡാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മികച്ച ഇംഗ്ലീഷിതര സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടിയ അവസരത്തിൽ അവാർഡ് സ്വീകരിച്ചുകൊണ്ട് താൻ ഉൾപ്പെടുന്ന ട്രാൻസ് കമ്മ്യൂണിറ്റിക്ക് കാർല സോഫിയ ഗാസ്‌കോൺ മനേഹരമായ ഒരു സന്ദേശം നൽകുകയും ചെയ്തു. സംവിധായകൻ ജാക്വസ് ഓഡിയാർഡ് സംസാരിക്കാൻ പ്രസംഗം തയ്യാറാക്കിയിട്ടില്ലെന്ന് പറഞ്ഞപ്പോഴാണ് ഗാസ്‌കോൺ സംസാരിച്ചത്.

ധരിക്കാനായി ഈ നിറങ്ങൾ ഞാൻ തിരഞ്ഞെടുത്തതിന് ഒരു കാരണമുണ്ട്. ഇത് ബുദ്ധമത വർണ്ണങ്ങളാണ്. ഈ അവസരത്തിൽ എനിക്ക് നിങ്ങൾക്ക് നൽകാൻ ഒരു സന്ദേശമുണ്ട്. വെളിച്ചം എപ്പോഴും ഇരുട്ടിനെ ജയിക്കുന്നു, ധരിച്ചെത്തിയ സെന്റ് ലോറന്റ് ​ഗൗണിന്റെ നിറങ്ങളെ സൂചിപ്പിച്ചുകൊണ്ട് ഗാസ്‌കോൺ പറഞ്ഞു.

നിങ്ങൾക്ക് ഞങ്ങളെ ജയിലിലടക്കാം, ഞങ്ങളെ മർദ്ദിക്കാം. എന്നാൽ ഞങ്ങളുടെ ആത്മാവിനെ നശിപ്പിക്കാനാകില്ല. ഞങ്ങളുടെ വ്യക്തിത്വത്തെയോ അസ്തിത്വത്തെയോ അപഹരിക്കാൻ നിങ്ങൾക്കാകില്ല. ഞാൻ ഇതാണെന്നും ഇങ്ങനെയാകാനാണ് ആ​ഗ്രഹിക്കുന്നതെന്നും ശബ്ദമുയർത്തി തന്നെ നിങ്ങൾ ലോകത്തോട് പറയണം, കാർല സോഫിയ ഗാസ്‌കോൺ കൂട്ടിച്ചേർത്തു. 10 നോമിനേഷനുകളാണ് എമിലിയ പെരേസ് ​ഗോൾഡൻ ​ഗ്ലോബിൽ നേടിയിരിക്കുന്നത്.

കഴിഞ്ഞ വർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ സെലീന ഗോമസ്, സോ സാൽഡാന എന്നിവർക്കൊപ്പം മികച്ച നടിക്കുള്ള പുരസ്‌കാരം ഗാസ്‌കോൺ പങ്കിട്ടു. മൂവരുടെയും പേരിൽ അവാർഡ് സ്വീകരിച്ച ഗാസ്‌കോൺ, കഷ്ടപ്പെടുന്ന, മാറ്റം സാധ്യമാണെന്ന് വിശ്വസിക്കുന്ന എല്ലാ ട്രാൻസ് ആളുകൾക്കും അവാർഡ് സമർപ്പിക്കുന്നതായി പറഞ്ഞിരുന്നു. Karla Sofía Gascón 

Content Summary: We must speak up for ourselves; Actress dedicates Golden Globe win to trans community

Karla Sofía Gascón Golden Globe Emilia Pérez trans community 
×