July 18, 2026 |
Share on

വെസ്റ്റ് ഇന്‍ഡീസിന് 6 വിക്കറ്റ് ജയം; ക്വാട്ടര്‍ സാധ്യത നിലനിര്‍ത്തി

അഴിമുഖം പ്രതിനിധി ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ യുഎഇയെ വെസ്റ്റ് ഇന്‍ഡീസ് ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. 176 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസ് 30.3 ഓവറില്‍ നാല് വിക്കറ്റിന് ലക്ഷ്യം കണ്ടു. ഇതോടെ വിന്‍ഡീസ് ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ ജോണ്‍സണ്‍ ചാള്‍സും, ജോനാഥന്‍ കാര്‍ട്ടറുമാണ് വിന്‍ഡീസിന് അനായാസ ജയം സമ്മാനിച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റാണ് വിന്‍ഡീസിനിപ്പോള്‍ ഉള്ളത്. റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനവും. പാക്കിസ്ഥാനും അയര്‍ലണ്ടും തമ്മിലുള്ള മത്സരത്തില്‍ തോല്‍ക്കുന്ന […]

അഴിമുഖം പ്രതിനിധി

ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ യുഎഇയെ വെസ്റ്റ് ഇന്‍ഡീസ് ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. 176 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസ് 30.3 ഓവറില്‍ നാല് വിക്കറ്റിന് ലക്ഷ്യം കണ്ടു. ഇതോടെ വിന്‍ഡീസ് ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ ജോണ്‍സണ്‍ ചാള്‍സും, ജോനാഥന്‍ കാര്‍ട്ടറുമാണ് വിന്‍ഡീസിന് അനായാസ ജയം സമ്മാനിച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റാണ് വിന്‍ഡീസിനിപ്പോള്‍ ഉള്ളത്. റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനവും. പാക്കിസ്ഥാനും അയര്‍ലണ്ടും തമ്മിലുള്ള മത്സരത്തില്‍ തോല്‍ക്കുന്ന ടീമിന്റെ റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാകും വെസ്റ്റ് ഇന്‍ഡീസിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. ക്യാപ്റ്റന്‍ ജയ്‌സണ്‍ ഹോള്‍ഡറാണ് മാന്‍ ഓഫ് ദ മാച്ച്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുഎഇക്ക് തുടക്കം തന്നെ തകര്‍ച്ചയുടേതായിരുന്നു. 6 മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെയാണ് പുറത്തായത്. 6ന് 46 എന്ന നിലയില്‍ തകര്‍ന്ന യുഎഇയെ വാലറ്റക്കാരായ നാസിര്‍ അസീസും, അംജദ് ജാവേദും ചേര്‍ന്നാണ് കരകയറ്റിയത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 107 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×