ഹഷ് മണി കേസിൽ 34 ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ചതിന് മാൻഹട്ടൻ ജൂറി ഡൊണാൾഡ് ട്രംപ് കുറ്റകാരൻന്ന് കോടതി കണ്ടെത്തി. ഇനി ശേഷിക്കുന്ന ചോദ്യം എന്ത് ശിക്ഷയാണ് മുൻ അമേരിക്കൻ പ്രസിഡൻ്റിന് ലഭിക്കുക എന്നതാണ്. donald trump porn star case
ഡൊണാൾഡ് ട്രംപിൻ്റെ ശിക്ഷാവിധി സംബന്ധിച്ച തീരുമാനം പൂർണ്ണമായും കേസിൻ്റെ മേൽനോട്ടം വഹിക്കുന്ന ജഡ്ജി ജുവാൻ മെർച്ചനുടെ കൈകളിലാണ്. ന്യൂയോർക്കിലെ ‘ ഇ ക്ലാസ് ‘ കുറ്റകൃത്യങ്ങളായ ഫസ്റ്റ് ഡിഗ്രി ബിസിനസ് റെക്കോർഡുകൾ വ്യാജമായി നിർമിച്ചതിനു ട്രംപ് കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. നാല് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണിത്. ജൂലൈ 11നാണ് കേസിൽ ട്രംപിന്റെ ശിക്ഷ വിധിക്കുക.
34 കേസുകളിലാണ് ട്രംപിനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയിരിക്കുന്നത്. 12 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് അമേരിക്കൻ ജൂറി അംഗങ്ങൾ വിധി പുറപ്പെടുവിച്ചത്. നവംബർ അഞ്ചിന് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി ട്രംപായിരിക്കുമെന്ന് ഉറപ്പിച്ചതിന് പിന്നാലെയാണ് കോടതി വിധിയെന്നതും പ്രസക്തമാണ്.
കേസ് കെട്ടിച്ചമച്ചതാണെന്നും തന്നെ നേരിടാനുള്ള ബൈഡന്റെ നീക്കമാണിതെന്നും രാജ്യം നരകത്തിലേക്കാണ് പോകുന്നത് എന്നുമാണ് വിധിക്ക് ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. താൻ നിരപരാധിയാണെന്നും അഞ്ച് മാസങ്ങൾക്ക് ശേഷം വരുന്ന തെരഞ്ഞെടുപ്പിൽ യഥാർഥ വിധി വരുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ‘ആരും നിയമത്തിന് അതീതരല്ല’ എന്നാണ് ജോ ബൈഡൻ പ്രതികരിച്ചത്.
എന്നാൽ ട്രംപിന് ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം ആദ്യമായാണ് ട്രംപ് കുറ്റവാളിയാണെന്ന്, കണ്ടെത്തുന്നത്. ഇത്തരം സാഹചര്യങ്ങൾ നില നിൽക്കുന്നതിനാൽ ട്രംപിനെ തടവിലാക്കില്ലെന്നാണ് ഫോർഡ്ഹാം സർവകലാശാലയിലെ നിയമ പ്രൊഫസറായ ചെറിൽ ബാഡർ പറയുന്നത്. കൂടാതെ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ളതിനാലും ട്രംപിനെ ജയിലിൽ അടക്കുന്നത് ചില സങ്കീർണ്ണമായ പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കാനും സാധ്യതയുള്ളതിനാൽ ജയിൽ ശിക്ഷ പരിഗണിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി കണക്കിലെടുക്കും എന്നാണ് കരുതപ്പെടുന്നത്.
ജയിൽ ശിക്ഷയേക്കാൾ പിഴ, പ്രൊബേഷൻ, കമ്മ്യൂണിറ്റി സേവനം തുടങ്ങിയ ശിക്ഷകൾ ട്രംപ് നേരിടാനാണ് സാധ്യത. മുൻ പ്രോസിക്യൂട്ടർ കാരെൻ ഫ്രീഡ്‌മാൻ അഗ്നിഫിലോ, സബ്‌വേയിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്നത് പോലെയുള്ള കമ്മ്യൂണിറ്റി സേവനം ശിക്ഷാ നടപടിയായി നിർദ്ദേശിച്ചിരുന്നു. പ്രോസിക്യൂട്ടർമാരും ട്രംപിൻ്റെ ഡിഫൻസ് ടീമും ശിക്ഷാവിധിക്ക് എതിരെയുള്ള അവരുടെ ശുപാർശകൾ സമർപ്പിക്കും, കൂടാതെ പ്രൊബേഷൻ ഓഫീസ് ജഡ്ജിനായി ഒരു രഹസ്യ സ്വഭാവമുള്ള റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യും.
വിധിക്കെതിരെ ട്രംപ് ഉടൻ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ചെയ്താൽ, ശിക്ഷാ നടപടികൾ മാറ്റിവയ്ക്കാനും സാധ്യതയുണ്ട്. സാക്ഷികളുടെ വിശ്വാസ്യത എന്നതിലുപരി ജഡ്ജി ജൂറിക്ക് ശരിയായ നിർദ്ദേശങ്ങൾ നൽകുകയും തെളിവുകൾ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്‌തിട്ടുണ്ടോ എന്നതിലായിരിക്കും അപ്പീൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ന്യൂയോർക്ക് കോടതി ശിക്ഷാവിധി ശരിവച്ചാൽ, ട്രംപ് യുഎസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയേക്കാം.
പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ശിക്ഷാ വിധി ബാധകമായേക്കില്ല. കുറ്റവാളികൾ സ്ഥാനാർത്ഥികളാക്കുന്നതിൽ നിന്ന് ഭരണഘടന പരമായ വിലക്കുകൾ ഒന്നും നിലനിൽക്കുന്നില്ല. മിസ്റ്റർ ട്രംപ്, ഞാൻ അവസാനമായി ചെയ്യാൻ ആഗ്രഹിക്കുന്നത് നിങ്ങളെ ജയിലിൽ അടയ്ക്കുകയാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ മുൻ പ്രസിഡന്റ് ആയിരുന്നു, ഒരുപക്ഷേ അടുത്ത പ്രസിഡന്റായേക്കാം,” മെയ് 6 ന്, പത്താം തവണ കോടതിയലക്ഷ്യത്തിന് ട്രംപിനെ 1,000 ഡോളർ ( 83,310.60 ഇന്ത്യൻ രൂപ ) പിഴ ചുമത്തിയപ്പോൾ ജഡ്ജ് ജുവാൻ മെർച്ച മെർച്ചൻ പറഞ്ഞ വാക്കുകൾ.
2016ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കവെ തനിക്കെതിരേ ഉയർന്നു വന്ന ലൈംഗിക ആരോപണ കേസ് ഒതുക്കി തീർക്കാൻ പണം നൽകിയ ട്രംപ് പണ ഇടപാട് നിയമവിധേയമാക്കാൻ രേഖകളിൽ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്. 2006ൽ തന്നെ പീഡിപ്പിച്ചെന്ന ജോമി സ്റ്റോമിയുടെ ആരോപണം പുറംലോകം അറിയാതിരിക്കാനായി അവർക്ക് 1.30 ലക്ഷം ഡൊണാൾഡ് ട്രംപ് നൽകി. ഇതിനായാണ് 34 ബിസിനസ് രേഖകൾ വ്യാജമായി തയ്യാറാക്കിയത്. ഇതാണ് ട്രംപിനെതിരായ ഹഷ് മണി കേസ്.
വിചാരണ വേളയിൽ കോടതിയിൽ ഹാജരായ ജോമി ട്രംപിനെതിരെ മൊഴി നൽകിയിരുന്നു. 2006ൽ ഡൊണാൾഡ് ട്രംപുമായി പരിചയത്തിലായ ജോമി സ്‌റ്റോമിയെ റിയാലിറ്റി ഷോയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നായിരുന്നു വെളിപ്പെടുത്തൽ. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന ട്രംപ് ദ അപ്രന്റിസ് എന്ന റിയാലിറ്റി ഷോ അവതാരകനായിരുന്നു. ട്രംപ് ചതിച്ചതാണെന്ന് മനസിലാക്കിയ ജോമി ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് 2016ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ജോമി തന്റെ കഥ അടങ്ങുന്ന പുസ്തക രൂപത്തിൽ പുറത്തിറക്കാൻ തീരുമാനിച്ചു. പുസ്തകത്തിന്റെ വിൽപ്പനയ്ക്ക് ട്രംപുമായുള്ള ബന്ധം ഗുണം ചെയ്യുമെന്ന് മനസിലാക്കി ജോമി അതും എഴുതാൻ തീരുമാനിച്ചു. ഇതോടെയാണ് ട്രംപ് ജോമിയെ നിശബ്ദയാക്കാൻ അഭിഭാഷകനായ മൈക്കൽ കോഹൻ ഡേവിസൺ വഴി ശ്രമിക്കുന്നത്. ഒതുക്കി തീർക്കുന്നതിന്റെ ഭാഗമായി തനിക്ക് 1.30 ലക്ഷം ഡോളർ ലഭിച്ചെന്നുമാണ് ജോമിയുടെ മൊഴി.
content summary : Could Trump go to prison ? What happens next after the guilty verdict