ആഫ്രിക്കൻ സവന്നയുടെ രാജാക്കന്മാർ സിംഹങ്ങളായിരിക്കാം, പക്ഷെ ആ രാജാക്കന്മാർക്കും ഭയക്കേണ്ടുന്ന എതിരാളികളുണ്ട്. ആഹാരശൃംഖലയിൽ ഏറ്റവും മുകളിൽ നിൽക്കുന്നവയായതിനാൽ ഇവയെ അപെക്‌സ് പ്രെഡേറ്റുകൾ എന്നാണ് വിളിക്കുന്നത്. കാട് അടക്കി വാഴുന്ന സിംഹത്തിന് പക്ഷെ ഈ ശത്രുക്കളെ ഭയക്കേണ്ടതുണ്ട്. Animals That Can Take Down a Lion
കാട്ടിലെ ചില മൃഗങ്ങൾക്ക് സിംഹത്തെ തോൽപ്പിക്കാൻ കഴിയുമെന്നതിന് തെളിവുകളുണ്ട്. ചില ജീവികൾ ജീവൻ രക്ഷയ്ക്കായും, ചിലത് സ്വന്തം മണ്ണ് വിട്ടുപോകാതിരിക്കാനോ എണ്ണം കൂടുതലുള്ളതുകൊണ്ടോ ഒക്കെ സിംഹത്തിനെതിരെ പോരിന് നിൽക്കാറുണ്ട്.
സിംഹത്തോട് പോരിന് പോകുന്ന ചില മൃഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം, അവയിൽ ചിലത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം.
മറ്റ് സിംഹങ്ങൾ
കേൾക്കുമ്പോൾ വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടാകാം, എന്നാൽ ഒരു സിംഹത്തിന്റെ ഏറ്റവും വലിയ ഭീഷണികളിലൊന്ന് മറ്റൊരു സിംഹമാണ്. ആൺ സിംഹങ്ങൾ പലപ്പോഴും അഭിമാനത്തിനും ആധിപത്യത്തിനും വേണ്ടി ക്രൂരമായി പോരാടാറുണ്ട്. വലിയ പോരാട്ടത്തിലൂടെ നിലവിലുള്ള രാജാവിനെ തോൽപ്പിച്ചാണ് പുതിയ സിംഹം ഒരു പ്രദേശത്തിന്റെ ആധിപത്യം ഏറ്റെടുക്കുന്നത്. ഇത്തരത്തിലുള്ള പോരാട്ടങ്ങളിൽ പലപ്പോഴും ഒരു സിംഹവും അതിന്റെ കുഞ്ഞുങ്ങളുമുടക്കം കൊല്ലപ്പെടുന്നു. പുതിയതായി എത്തിയ സിംഹം പഴയ സിംഹത്തിന്റെ കുഞ്ഞുങ്ങളെയും കൊല്ലുന്നതാണ് പതിവ്.
സിംഹങ്ങളുടെ ഈ പോരാട്ടം അഭിമാന പ്രശ്‌നമാണ് പലപ്പോഴും. ഇത് സിംങ്ങളുടെ ജീവിതരീതിയെയും, പ്രകൃതി അതിന് എങ്ങനെ അതിജീവിക്കാൻ ശക്തരെ മറികടക്കാം എന്ന് വ്യക്തമാക്കുന്നതിന്റെയും സൂചനയാണ്.

കഴുതപ്പുലി
കഴുതപ്പുലികളെ പലപ്പോഴും മടിയന്മാരായും, ജോലി ചെയ്യാത്തവരുമായാണ് വിലയിരുത്തപ്പെടാറുള്ളത്. എന്നാൽ സത്യത്തിൽ അവ മിടുക്കന്മാരായ വേട്ടക്കാരാണ്. കൂട്ടത്തിലായിരിക്കുമ്പോൾ ഏറ്റവും ധൈര്യശാലിയായ മൃഗമാണ് കഴുതപ്പുലി. ഒരു കഴുതപ്പുലി ഒറ്റയ്ക്ക് ഒരു സിംഹത്തോട് പോരാടാൻ തയ്യാറാവാറില്ല, പക്ഷെ കൂട്ടമായി ആണെങ്കിൽ അവ സിംഹത്തോട് പോരിന് ചെല്ലാറുണ്ട്. ഇത് സിംഹങ്ങളെ സംബന്ധിച്ച് വലിയ ഭീഷണിയാണ്.
സിംഹവും കഴുതപ്പുലിയും തമ്മിലുള്ള പോര് ഭക്ഷണത്തിന് വേണ്ടിയാണെങ്കിൽ കൂടുതൽ അക്രമാസക്തമാകാറുണ്ട്. കഴുതപ്പുലികൾ സിംഹത്തെക്കാൾ എണ്ണത്തിൽ കൂടുതലുണ്ടെങ്കിൽ, കഴുതപ്പുലി സിംഹത്തെ പരിക്കേൽപ്പിക്കുകയോ കൊല്ലുകയോ ചെയ്യാറാണ് പതിവ്.
കഴുതപ്പുലികൾ സിംഹങ്ങളോട് പൊരുതി സിംഹം ഭരിച്ചിരുന്ന പ്രദേശം കീഴ്‌പ്പെടുത്തിയിട്ടുള്ള നിരവധി കേസുകൾ നാഷണൽ ജിയോഗ്രാഫിക് രേഖപ്പെടുത്തിയിട്ടുണ്ട്.

ആഫ്രിക്കൻ ആനകൾ
മിക്കപ്പോഴും ആനകളോട് എത്തരത്തിൽ പോരാടണമെന്ന് അറിവുള്ളവരാണ് സിംഹങ്ങൾ. എന്നാൽ, ചിലപ്പോൾ, വിശന്നിരിക്കുന്ന ഒരു കൂട്ടം സിംഹങ്ങൾ ഒരു കുട്ടി ആനയെ ഒക്കെ ഉന്നം വയ്ക്കാറുണ്ട്. ഇത്തരം സാഹചര്യമുണ്ടാകുമ്പോൾ അപകടസാധ്യതയയുണ്ടാകുന്നു.
പ്രായപൂർത്തിയായ ഒരു ആന വളരെ ശക്തനായിരിക്കും. ഭീഷണി നേരിടുന്ന സാഹചര്യങ്ങളിൽ അവ സിംഹങ്ങൾക്ക് നേരെ പാഞ്ഞടുക്കുകയും, അവയെ തുമ്പിക്കൈ കൊണ്ട് ആക്രമിക്കാനോ കൊമ്പ് ഉപയോഗിച്ച് കുത്താനോ തയ്യാറാകും. സിംഹങ്ങളെ അപേക്ഷിച്ച് ആനയുടെ വലിപ്പം വളരെ വലുതായതിനാൽ അവയ്ക്ക് ആനയെ പിടികൂടാൻ കഴിയില്ല.

ആഫ്രിക്കൻ എരുമ
എരുമകൾ പൊതുവെ ശാന്ത ശീലരും, പതിയെ കാര്യങ്ങൾ ചെയ്യുന്നവരുമാണെന്ന ധാരണയുണ്ട്. എന്നാൽ യഥാർത്ഥത്തിൽ എരുമകൾ അപകടകാരികളാണ്. ആഫ്രിക്കയിൽ ഇവയ്ക്ക് ”ബ്ലാക്ക് ഡെത്ത്” എന്നാണ് പേര് പോലും. ആഫ്രിക്കൻ എരുമയോട് ഒറ്റയ്ക്ക് പോരാടാൻ ശ്രമിക്കുന്ന സിംഹം വലിയ സാഹസികതയ്ക്കാണ് തയ്യാറെടുക്കുന്നത്.
ആഫ്രിക്കൻ എരുമകൾ എപ്പോഴും കൂട്ടമായി ആയിരിക്കും സഞ്ചരിക്കുക. അവയിൽ ഒന്ന് ആക്രമിക്കപ്പെട്ടാൽ ബാക്കിയുള്ളവ ഉടൻ സഹായത്തിനെത്തും. എരുമകൾ അവയുടെ മൂർച്ചയുള്ള കൊമ്പുകൾ ഉപയോഗിച്ച് സിംഹത്തെ കൊല്ലുകയോ, പരിക്കേൽപ്പിക്കുകയോ ചെയ്യുന്നതാണ് സാധാരണയായി കാണുന്നത്.

ഹിപ്പോപ്പൊട്ടാമസ്
സാധാരണ ഗതിയിൽ ഹിപ്പോകൾ മാംസം കഴിക്കാറില്ല, എന്നാൽ അവയുടെ വായയുടെയും പല്ലിന്റെയും ഘടനയനുസരിച്ച് അവയ്ക്ക് മാരകമായി കടിക്കാൻ കഴിയും. അവയുടെ താടിയെല്ലുകൾ കൊണ്ട് ശത്രുവിന്റെ ഏത് എല്ലും നിമിഷങ്ങൾക്കകം തകർക്കാൻ സാധിക്കുന്നു. ഹിപ്പോകൾ വളരെ അക്രമകാരികളാണ്. അവ സുരക്ഷിതമായി വസിക്കുന്ന സ്ഥലത്തേക്ക,് പ്രത്യേകിച്ച് വെള്ളത്തിലേക്ക് ആരെങ്കിലും ചെന്നാൽ ഹിപ്പോകൾ അക്രമകാരികളാകും.
ഒരു സിംഹം ഹിപ്പോയുടെ പ്രദേശത്തേക്ക് പ്രവേശിച്ചാൽ, (പ്രത്യേകിച്ച് നദിയുടെയോ തടാകത്തിന്റെയോ ഭാഗത്ത്) സിംഹത്തിന് ഹിപ്പോയുമായുള്ള ഏറ്റുമുട്ടലിൽ ജയിക്കാൻ കഴിയാറില്ല.

നൈൽ ക്രോകഡൈൽ
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുതലയാണ് നൈൽ ക്രൊകഡൈൽ. സിംഹങ്ങളുടെ മറ്റൊരു വലിയ വെല്ലുവിളിയാണ് മുതലകൾ. മുതലകളുടെ ആക്രമണം പലപ്പോഴും അപ്രതീക്ഷിതമായതിനാൽ ഇത് കൂടുതൽ അപകടകരമായി തോന്നുന്നു. പലപ്പോഴും നദിയിൽ നിന്നോ മറ്റൊ വെള്ളം കുടിക്കുമ്പോഴായിരിക്കാം മുതലകളുടെ ആക്രമണം ഉണ്ടാവുക, ഇത്തരത്തിൽ പലപ്പോഴും സിംഹങ്ങൾ നൈൽ ക്രൊകഡൈലിന് ഇരയാവാറുണ്ട്. സിംഹത്തെ വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചാണ് അവ ആക്രമിക്കുക. നൈൽ ക്രൊകഡൈലിന്റെ താടിയെല്ലുകൾ അടച്ചാൽ സിംഹത്തിന് രക്ഷപ്പെടുക അസാധ്യമാണ്.

കറുത്ത കാണ്ടാമൃഗങ്ങൾ
കാണ്ടാമൃഗങ്ങൾ സാധാരണയായി പോരാട്ടത്തിനോ, വേട്ടയ്‌ക്കോ പോകാറില്ല, എന്നാൽ അവയ്ക്ക് നേരെ വരുന്നതിൽ നിന്ന് പിന്മാറാറുമില്ല. കറുത്ത കാണ്ടാമൃഗങ്ങൾ വെളുത്ത കാണ്ടാമൃഗത്തെക്കാൾ വളരെ അപകടകാരികളാണ്. കാണ്ടാമൃഗങ്ങളുടെ വലിയ കൊമ്പും ചാടി വീഴാനുള്ള കഴിവും പോരാട്ടത്തിൽ ഏർപ്പെടുമ്പോൾ അവയെ സഹായിക്കുന്നു. സിംഹങ്ങൾ കറുത്ത കാണ്ടാമൃഗവുമായി പോരാടിയാൽ പലപ്പോഴും സിംഹങ്ങൾ തോൽക്കാറാണ് പതിവ്. ഇത്തരം ഏറ്റുമുട്ടലുകൾ അപൂർവ്വമാണെങ്കിലും, കാണ്ടാമൃഗങ്ങൾ തന്നെയാണ് ജയിക്കാറ്.

ഒട്ടകപക്ഷി
കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും ഒട്ടകപക്ഷികൾക്ക് സിംഹത്തെ കൊല്ലാൻ കഴിയും. ഒട്ടകപക്ഷികൾ മാരകമായ അപകടകാരികളാണ്. വലിയ പക്ഷികളായതിനാൽ ഇവയ്ക്ക് പറക്കാൻ കഴിയില്ല, എന്നാൽ വളരെ വേഗത്തിൽ ഓടാനുള്ള കഴിവുണ്ട്. ഒട്ടകപക്ഷികൾക്ക് അസ്ഥികൾ ഒടിക്കുന്ന വിധത്തിൽ ചവിട്ടാൻ കഴിയുന്നതാണ് അവയുടെ മറ്റൊരു പ്രതിരോധ രീതി. ഇവ ഏതെങ്കിലും തരത്തിൽ ഭീഷണി നേരിടുന്ന സന്ദർഭത്തിലാണെങ്കിൽ സിംഹത്തെ പോലുള്ള മൃഗങ്ങളെ കൊല്ലാൻ പോലും കഴിയും.
ബ്രിട്ടാനിക്ക പ്രകാരം ഒട്ടകപക്ഷിയുടെ ചവിട്ട് ഏറ്റവും മാരകമാണെന്ന് പറയുന്നു.

മാർഷ്യൽ ഈഗിൾ
മാർഷ്യൽ ഈഗിൾ സഹാറയിൽ കണ്ടുവരുന്ന വലിയ തരം കഴുകനാണ്. ഇവ സിംഹങ്ങളെ ഉപദ്രവിക്കും എന്നത് വിശ്വസിക്കാൻ അൽപം പ്രയാസമായിരിക്കും. എന്നാൽ പ്രായപൂർത്തിയായ സിംഹങ്ങളെ മാർഷ്യൽ ഈഗിൾസ് ഒന്നും ചെയ്യാറില്ല, അവയുടെ ഇര സിംഹക്കുട്ടികളാണ്. ആറടിയിൽ കൂടുതലുള്ള ചിറകുകൾ വിരിച്ച് ഇവ സിംഹക്കുട്ടികളെ റാഞ്ചുന്നത് കാണാൻ സാധിക്കും. മുൻനിര വേട്ടക്കാരായ സിംഹത്തിന്റെ കുഞ്ഞുങ്ങൾ പോലും കാട്ടിൽ സുരക്ഷിതരല്ലെന്നത് അത്ഭുതം തന്നെ അല്ലെ..
നാഷണൽ ജിയോഗ്രഫി റിപ്പോർട്ട് പ്രകാരം, വേട്ടയാടൽ കഴുകന്മാരുടെ തനത് ശീലത്തിൽ പെടുന്നതാണ്, ചില സാഹചര്യങ്ങളിൽ ഇവ യുവ സിംഹങ്ങളെയും ലക്ഷ്യമിടാറുണ്ടത്രേ..

മനുഷ്യൻ
ഭക്ഷ്യശൃംഖലയുടെ ഏറ്റവും മുകളിലാണ് മനുഷ്യൻ. ആവാസവ്യവസ്ഥയുടെ നശീകരണം, വേട്ടയാടൽ, മറ്റ് സംഘർഷങ്ങൾ എന്നിവ കാരണം മനുഷ്യൻ എപ്പോഴും സിംഹങ്ങൾക്ക് ഭീഷണിയാണ്. സിംഹങ്ങൾക്ക് സ്വാഭാവികമായും ശത്രുക്കളുണ്ട്, എന്നാൽ നിലവിലെ അവയുടെ ഏറ്റവും വലിയ ശത്രു മനുഷ്യരാണ്.Animals That Can Take Down a Lion
content summary; When the King Falls: Animals That Can Take Down a Lion