May 16, 2025 |

ആരാണ് പാവൽ ദുറോവ്

പൊതുവേദികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന സ്വാതന്ത്ര വാദി

ടെലഗ്രാമുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിൽ പരാജയെപ്പെട്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് മേധാവി പാവൽ ദുറോവിനെ പാരിസിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്. റഷ്യൻ വംശജനായ ടെക് സംരംഭകൻ, ജനപ്രിയമായ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളും ക്രിപ്‌റ്റോകറൻസിയും സൃഷ്ടിച്ചിട്ടുണ്ട്. മുൻ സോവിയറ്റ് യൂണിയനിൽ ഉടനീളം ഫേസ്ബുക്കിനെ മറികടന്ന VKontakte (വികെ ) സോഷ്യൽ നെറ്റ്‌വർക്ക് സ്ഥാപിച്ചതോടെയാണ് “റഷ്യൻ സക്കർബർഗ്” എന്ന വിളിപ്പേരുണ്ടായിരുന്ന ദുറോവ് ലോക പ്രശസ്തനാകുന്നത്. തൻ്റെ 20-മത്തെ വയസ്സിലാണ് വികെ ആരംഭിക്കുന്നത്. റഷ്യൻ ഭാഷാ ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റിയ സാമൂഹ്യ മാധ്യമം വളരെ പെട്ടന്നാണ് ജനപ്രീതിയാർജ്ജിച്ചത്.Who is Pavel Durov

റഷ്യൻ അധികാരികളുമായുള്ള തർക്കങ്ങൾക്കും ഉടമസ്ഥാവകാശ പോരാട്ടങ്ങൾക്കും ഒടുവിൽ അദ്ദേഹം വികെ വിൽക്കാൻ തീരുമാനിച്ചിരുന്നു. അതിനു ശേഷമാണ് ആളുകൾക്ക് സന്ദേശം കൈമാറാനായി ടെലിഗ്രാം എന്ന പേരിൽ ഒരു പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. അതിവേഗം ട്രാക്ഷൻ നേടിയെങ്കിലും ഉള്ളടക്കത്തിൽ നിന്ത്രണമില്ലെന്ന് വിമർശകർ ആരോപിച്ചു. ഈ വിവാദങ്ങൾ കത്തി പടർന്നപ്പോഴും ദൂറോവിനെ കുറിച്ച് ആളുകൾക്ക് കൂടുതലൊന്നും അറിയില്ലായിരുന്നു. അദ്ദേഹം പൊതുഇടങ്ങളിൽ നിന്ന് ഒഴിഞ്ഞു നിന്നു. അപൂർവ്വമായാണ് അഭിമുഖങ്ങൾ നൽകിയിരുന്നത്, എന്നാൽ ടെലിഗ്രാമിൽ ഇടയ്ക്കിടെ, ചിലപ്പോൾ നിഗൂഢമായ പ്രസ്താവനകൾ പങ്കുവയ്ക്കുമായിരുന്നു.

സ്വാതന്ത്ര്യവാദിയാണെന്ന് അംഗീകരിച്ചിട്ടുള്ള അദ്ദേഹം ഇൻ്റർനെറ്റിലെ സ്വകാര്യതയെയും സന്ദേശമയയ്‌ക്കലിൽ എൻക്രിപ്ഷൻ ഉപയോഗിക്കുന്നതിനെയും ശക്തമായി പിന്തുണയ്ക്കാറുണ്ട്. ടെലിഗ്രാമിൽ, ഉപയോക്താക്കൾക്ക് വീഡിയോകളും ചിത്രങ്ങളും അഭിപ്രായങ്ങളും പോസ്റ്റ് ചെയ്യാൻ കഴിയുന്ന “ചാനലുകൾ” ഉണ്ടാക്കാൻ കഴിയും. മറ്റ് ചില പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി, ടെലിഗ്രാം ഈ സന്ദേശങ്ങൾ മോഡറേറ്റ് ചെയ്യാറില്ല. അതായത് ഉള്ളടക്കം പരിശോധിക്കുകയോ സെൻസർ ചെയ്യുകയോ ചെയ്യുന്നില്ല. ഉള്ളടക്കം, സന്ദേശങ്ങൾ എന്നിവ നിയന്ത്രണമില്ലാതെ തുടരണമെന്ന് അദ്ദേഹത്തിന്റെ നിർബന്ധ ബുദ്ധിയാണെന്ന് വിമർശകർ വാദിച്ചിരുന്നു.

വഞ്ചന മുതൽ മയക്കുമരുന്ന് കടത്ത്, സൈബർ ഭീഷണിപ്പെടുത്തൽ, തീവ്രവാദവും വഞ്ചനയും പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങൾ വരെ ടെലിഗ്രാമിൽ നടത്തിയതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ പേരിലാണ് 39 കാരനായ ദുറോവിനെതിരെ ഫ്രാൻസിൽ വാറണ്ട് പുറപ്പെടുവിച്ചത്. ഫ്രഞ്ച്  സൈബർ യൂണിറ്റിനും ദേശീയ തട്ടിപ്പ് വിരുദ്ധ ഓഫീസിനും അന്വേഷണങ്ങൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഞായറാഴ്ച തന്നെ അദ്ദേഹം പോലീസ് കസ്റ്റഡിയിലായിരുന്നു. നിലവിൽ മേധാവിക്കെതിരെ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല.

2006-ൽ, സെൻ്റ് പീറ്റേഴ്‌സ്ബർഗ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ്,ദുറോവ് വികെ ആരംഭിക്കുന്നത്. സ്ഥാപകൻ ആരാണെന്ന കാര്യത്തിൽ അജ്ഞാതത്വം തുടരുമ്പോഴും നിരവധി ഉപയോക്താക്കൾ വികെയിൽ എത്തിയിരുന്നു. 2012 ൻ്റെ തുടക്കത്തിൽ പുടിൻ വിരുദ്ധ പ്രതിഷേധത്തിനിടെ, റഷ്യയിലെ ലിബറൽ പ്രതിപക്ഷത്തിൻ്റെ നായകനായി പവൽ ദുറോവ് മാറി. പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കാൻ ഉപയോഗിക്കുന്ന വികെയിലെ ഓൺലൈൻ ഗ്രൂപ്പുകൾ അടച്ചുപൂട്ടാൻ അദ്ദേഹം വിസമ്മതിച്ചു. റഷ്യൻ സുരക്ഷാ സേവനങ്ങൾക്ക് (എഫ്എസ്ബി) ഉപയോക്തൃ ഡാറ്റ നൽകാത്തതിന് അധികാരികളുമായി പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന്, പവൽ ദുറോവ് വികെയിലെ തൻ്റെ ഓഹരി വിറ്റ് 2014 ൽ റഷ്യ വിട്ടു. ഡോൾഫിനുകളുടെ ചിത്രവും സയൻസ് ഫിക്ഷൻ പുസ്‌തക പരമ്പരയായ ദി ഹിച്ച്‌ഹൈക്കേഴ്‌സ് ഗൈഡ് ടു ദ ഗാലക്‌സിയെ പരാമർശിക്കുന്ന “സോ ലോംഗ് ആൻഡ് താങ്ക്സ് ഫോർ ഓൾ ഫിഷ്” എന്ന വാചകവും പോസ്റ്റ് ചെയ്തുകൊണ്ട് ആണ് അദ്ദേഹം രാജി വച്ചത്.

ദുറോവും സഹോദരൻ നിക്കോളായും രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനിടക്കാണ് ടെലിഗ്രാം സ്ഥാപിക്കുന്നത്, 2013 ൽ പ്ലാറ്റ്ഫോം അതിന്റെ സേവനം ആരംഭിച്ചു. ഒടുവിൽ ദുബായിൽ സ്ഥിരതാമസമാക്കിയ ദുറോവ് കരീബിയൻ ദ്വീപ് ഗ്രൂപ്പായ സെൻ്റ് കിറ്റ്‌സ് ആൻഡ് നെവിസിലെ പൗരനായി. 2021 ഓഗസ്റ്റിൽ, പാരീസ് വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു സ്വകാര്യ പ്രക്രിയയിലൂടെ അദ്ദേഹം ഫ്രഞ്ച് പൗരത്വവും നേടി. ഉള്ളടക്കം സെൻസർ ചെയ്യാൻ വിസമ്മതിച്ചും ഉപയോക്താക്കളുടെ വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്നതിലൂടെയും ടെലിഗ്രാം വളരെ ജനപ്രീതി നേടി. ഉപയോഗിക്കാൻ എളുപ്പമുള്ളതും സ്വകാര്യത പരിരക്ഷിക്കുന്നതുമായ ഈ പ്ലാറ്റ്ഫോം ഹോങ്കോംഗ്, ഇറാൻ, ബെലാറസ്, റഷ്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്കിടയിൽ വലിയ തരംഗമായി.

ടെലിഗ്രാമിൻ്റെ നിലപാട് പല അധികാരികളെയും, പ്രത്യേകിച്ച് റഷ്യയെ വളരെയധികം അസ്വസ്ഥരാക്കി. 2018-ൽ മോസ്കോയിലെ ഒരു കോടതി ആപ്പ് ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ടു. പക്ഷെ നടപടികൾ അപലപനീയമായ രീതിയിലാണ് നടന്നത്. മൂന്ന് ദിവസത്തിന് ശേഷം, പ്രതിഷേധക്കാർ പേപ്പർ വിമാനങ്ങൾ അതായത് ടെലിഗ്രാമിൻ്റെ ചിഹ്നം എഫ്എസ്ബിയുടെ ആസ്ഥാനത്തേക്ക് പറത്തി. ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തിൽ ടെലിഗ്രാം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇരുവശത്തുമുള്ള ബ്ലോഗർമാർ അവരുടെ വിശകലനങ്ങളും പോരാട്ടത്തിൻ്റെ വീഡിയോകളും നിരന്തരം ഇതിലൂടെ പങ്കുവച്ചു കൊണ്ടരിക്കുകയാണ്.

യുദ്ധത്തെ പിന്തുണയ്ക്കുന്ന “Z-ബ്ലോഗർമാർ” നടത്തുന്ന മോസ്കോ അനുകൂല ചാനലുകൾ വളരെയധികം സ്വാധീനം ചെലുത്തുകയും ചിലപ്പോൾ റഷ്യൻ സൈനിക തന്ത്രത്തെ വിമർശിക്കുകയും ചെയ്യാറുണ്ട്. ദുറോവ് പരമ്പരാഗതമായ മാധ്യമ അഭിമുഖങ്ങൾ ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഏപ്രിലിൽ തീവ്ര യാഥാസ്ഥിതിക യുഎസ് ജേണലിസ്റ്റായ ടക്കർ കാൾസണുമായി വിശദമായ ആഭിമുഖം നൽകിയിരുന്നു. സ്വന്തം ടെലിഗ്രാം ചാനലിലൂടെയാണ് ദുറോവ് തൻ്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. താൻ ഏകാന്ത ജീവിതമാണ് നയിക്കുന്നതെന്നും മാംസം, മദ്യം, കാപ്പി എന്നിവപോലും ഒഴിവാക്കുമെന്നും അദ്ദേഹം പറയുന്നു. എപ്പോഴും കറുത്ത വസ്ത്രം ധരിക്കുന്ന അദ്ദേഹം മാട്രിക്സ് എന്ന സിനിമയിലെ കീനു റീവ്സ് എന്ന കഥാപാത്രവുമായി വളരെയധികം സാമ്യതയുണ്ടെന്നും ആളുകൾ ചൂണ്ടികാണിക്കുന്നു. Who is Pavel Durov

Content summary;  Who is Pavel Durov? Billionaire founder of Telegram remains a mysterious figure

Leave a Reply

Your email address will not be published. Required fields are marked *

×