March 19, 2025 |

ആരാണ് ഉഷ വാന്‍സ്?

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രധാന മുഖമായ ആന്ധ്രാക്കാരി

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് തന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അതിനു പിന്നാലെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെയും പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക്കൻ യുഎസ് സെനറ്ററായ ജെ ഡി വാൻസിനാണ് ഇത്തവണ ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. ഇതോടെ അമേരിക്കൻ രാഷ്ട്രീയത്തിൽ വീണ്ടുമൊരു ഇന്ത്യൻ സാന്നിധ്യം കൂടി ഉണ്ടായിരിക്കുകയാണ്. പക്ഷേ ആ ഇന്ത്യൻ സാന്നിധ്യം ജെ ഡി വാൻസല്ല, അദ്ദേഹത്തിന്റെ ഭാര്യ ഉഷ വാൻസാണ്. പാർട്ടി അണികളിലെ തലമുറ മാറ്റത്തിൻ്റെയും വർദ്ധിച്ചുവരുന്ന മാറ്റങ്ങളുടെയും പ്രതീകമായാണ് ഉഷയെ റിപ്പബ്ലിക്കൻ പാർട്ടി സ്വാഗതം ചെയ്യുന്നത്.Usha Vance wife of JD Vance

ആദ്യമായി ട്രംപ് അധികാരത്തിലേറിയപ്പോൾ മൈക്ക് പെൻസായിരുന്നു വൈസ് പ്രസിഡന്റ്. 2017 മുതൽ 2021 വരെ മൈക്ക് പെൻസ് വൈസ് പ്രസിഡൻറായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ കാരെൻ പെൻസായിരുന്നു രണ്ടാം വനിത. എലിമെൻ്ററി സ്കൂൾ അധ്യാപികയും പ്രഗത്ഭയായ വാട്ടർ കളർ ആർട്ടിസ്റ്റുമായിരുന്ന ഇൻഡ്യാനയിൽ നിന്നുള്ള കാരെൻ പെൻസിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഉഷയുടെ പശ്ചാത്തലം. ആന്ധ്രയിൽ നിന്നുള്ള ഈ 38-കാരി ഒരു കോർപ്പറേറ്റ് അഭിഭാഷകയാണ്. ഡെമോക്രാറ്റിക് ആയിരുന്ന അവർ പിന്നീട് റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് മാറുകയായിരുന്നു. ആന്ധ്രാപ്രദേശിൽ നിന്നും പിന്നീട് കാലിഫോർണിയയിൽ സ്ഥിരതാമസമാക്കിയ കൃഷിൻ്റെയും ലക്ഷ്മി ചിലുക്കുറിയുടെയും മകളാണ് ഉഷ. കൃഷ് ഒരു എഞ്ചിനീയറും യൂണിവേഴ്സിറ്റി ലക്ചററുമാണ്; ലക്ഷ്മി ബയോളജിസ്റ്റും കോളേജ് പ്രൊഫസറുമാണ്. ബർബൻ സാൻ ഡീഗോയിലെ ഇന്ത്യൻ അമേരിക്കൻ അക്കാദമിക് വിദഗ്ധരുടെ  കമ്മ്യൂണിറ്റിയുടെ ഭാഗമാണ് കുടുംബം.Usha Vance wife of JD Vance

”മതങ്ങൾക്കും ആചാരങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന കുടുംബത്തിലാണ് ഞാൻ വളർന്നത്. എൻ്റെ മാതാപിതാക്കൾ ഹിന്ദുക്കളാണ്. അതവരെ നല്ല രക്ഷിതാക്കളാക്കി, ഒപ്പം നല്ല മനുഷ്യരുമാക്കിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.” അടുത്തിടെ ഒരു ഫോക്‌സ് ന്യൂസ് അഭിമുഖത്തിൽ ഉഷ പ്രതികരിച്ചു.ചെറുപ്പം മുതൽ തന്നെ ആത്മവിശ്വാസമായിരുന്നു ഉഷയുടെ ഏറ്റവും വലിയ പ്രത്യേകത. 2022-ലെ ന്യൂയോർക്ക് ടൈംസ് പ്രൊഫൈലിൽ, വിക്രം റാവു എന്നു പേരുള്ള ഒരു കുടുംബ സുഹൃത്ത് നന്നേ ചെറുപ്പത്തിലേ തന്നെ ഉഷ നേതൃപാടവമുള്ള ഒരു കുട്ടിയായിരുന്നുവെന്ന് ഓർത്തെടുക്കുന്നുണ്ട്. ”ഏതൊക്കെ ബോർഡ് ഗെയിമുകൾ കളിക്കണമെന്ന് അവൾ തീരുമാനിക്കുകയും നിയമങ്ങൾ ക്രമീകരിക്കുകയും ചെയ്യും. അന്നേ ചുമതലകൾ മടിയില്ലാതെ ഏറ്റെടുക്കുമായിരുന്നു.”

വളരെയധികം പുസ്തകങ്ങൾ വായിക്കാനിഷ്ട്ടപ്പെടുന്ന വ്യക്തിയാണ് ഉഷ. സാഡി സ്മിത്ത്, ജോനാഥൻ സഫ്രാൻ ഫോയർ, വ്‌ളാഡിമിർ നബോക്കോവ് തുടങ്ങിയ എഴുത്തുകാരുടെ നോവലുകളും നീന ബർലി, നിക്കോളാസ് ക്രിസ്റ്റോഫ് തുടങ്ങിയ എഴുത്തുകാരുടെ നോൺ ഫിക്ഷനും തുടങ്ങി ഒട്ടനവധി പുസ്തകങ്ങൾ അവർ വായിച്ചിട്ടുള്ളതായി ടൈംസ് ലേഖനം പറയുന്നു. യേൽ ലോ സ്കൂളിലാണ് ഉഷ ജെ ഡി വാൻസിനെ കണ്ടുമുട്ടുന്നത്. ജെ ഡിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഓർമ്മക്കുറിപ്പായ ഹിൽബില്ലി എലിജിയിൽ ഇക്കാര്യം പറയുന്നുണ്ട്. സാമ്പത്തിക വെല്ലുവിളികൾക്ക് പേരുകേട്ട കിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ അപ്പാലാച്ചിയയിൽ നിന്നുള്ള ഒരു ദരിദ്ര കുടുംബത്തിലെ ജെ ഡി വാൻസിൻ്റെ ബാല്യകാല കഥയാണ് പുസ്തകം പറയുന്നത്. അക്കാലത്ത് താനും ഉഷയും എങ്ങനെ ബന്ധം ആരംഭിച്ചുവെന്നും അതിൽ വിവരിക്കുന്നു. പുസ്തകത്തിൻ്റെ 2020 ലെ നെറ്റ്ഫ്ലിക്സ് അഡാപ്റ്റേഷനിൽ, ഉഷയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ‘സ്ലംഡോഗ് മില്യണയർ’ എന്ന സിനിമയിലൂടെ ലോക പ്രശസ്തയായ ഫ്രീഡ പിൻ്റോയാണ്.

ഈ വർഷം റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നോമിനേഷനിൽ പരാജയപ്പെട്ട വ്യവസായി വിവേക് ​​രാമസ്വാമി, ദമ്പതികളുടെ യേൽ ലോയിലെ സഹപാഠിയായിരുന്നു. യേൽ ലോ ജേണലിൻ്റെ എഡിറ്ററായും യേൽ ജേണൽ ഓഫ് ലോ ആൻഡ് ടെക്നോളജിയുടെ മാനേജിംഗ് എഡിറ്ററായും ഉഷ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നാണ് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം ഉഷ നേടിയത്. ജെ ഡിയും ഉഷയും 2014-ൽ കെൻ്റക്കിയിൽ നടന്ന ഒരു മതാന്തര ചടങ്ങിൽ വച്ചാണ് വിവാഹിതരാകുന്നത്. അതേ വർഷം തന്നെ, ഡൊണാൾഡ് ട്രംപ് നാമനിർനിർദ്ദേശം ചെയ്ത സുപ്രിം കോടതി ജഡ്ജ് ബ്രെറ്റ് കവനോവിൻ്റെ കീഴിൽ അവർ ക്ലർക്ക് ആയി ചുമതലയേറ്റു. 2017-2018 കാലയളവിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിൻ്റെ നിയമ ഗുമസ്തയിരുന്നു ഉഷ. ഡെമോക്രാറ്റായി രജിസ്റ്റർ ചെയ്തിരുന്ന ഉഷ 2014- ന്റെ അവസാനത്തോടെ പാർട്ടിയുടെ പ്രാഥമിക തെരഞ്ഞെടുപ്പുകളിൽ പങ്കെടുത്തിരുന്നു. 2022-ൽ, ജെ ഡി വാൻസ് ഒഹായോയിലെ സെനറ്റിലേക്ക് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ, പകരം അവർ റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്തു. Usha Vance wife of JD Vance

Content summary; Who is Usha Vance, the Indian American lawyer married to wife of vice-presidential nominee JD Vance?

×