January 15, 2025 |

ഐസ് ഉരുകിയാൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെടും; പുതിയ പഠനം

കാലാവസ്ഥ പ്രതിസന്ധി, ഇനി പകലിന്റെ നീളം കൂടും

കാലാവസ്ഥാ പ്രതിസന്ധി ഓരോ ദിവസത്തിന്റെയും ദൈർഘ്യം വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. പോളാർ മഞ്ഞുരുക്കം ഭൂമിയെ തന്നെ പുനർനിർമ്മിക്കാൻ  പ്രാപ്തമാണെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. മനുഷ്യൻ ചെയ്യുന്ന പ്രവർത്തനങ്ങളുടെ തിരിച്ചടിയായി ഈ പ്രതിഭാസങ്ങളെ വിലയിരുത്താമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. climate crisis

കാലക്രമേണ, ചന്ദ്രൻ്റെ ഗുരുത്വാകർഷണം ഭൂമിയുടെ ഭ്രമണത്തെ മന്ദഗതിയിലാക്കുന്നതിനാൽ ഭൂമിയുടെ ദിവസത്തിന്റെ ദൈർഘ്യം സ്വാഭാവികമായും കൂടിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, മാനുഷിക പ്രവർത്തികളുടെ ബാക്കിപത്രമായ ആഗോളതാപനം ഗ്രീൻലാൻഡിൽ നിന്നും അൻ്റാർട്ടിക്കയിൽ നിന്നും മഞ്ഞ് ഉരുകാൻ കാരണമാകുന്നു. സാധാരണ മഞ്ഞുപാളികൾ ഉരുകുമ്പോൾ അത് സമുദ്രത്തിൽ ലയിച്ച് പോവുകയാണ് ചെയ്യാറുള്ളത്. ഈ സമയം ഗ്രഹത്തിന്റെ മധ്യഭാഗം കൂടുതൽ ഭാരമേറിയതാവും, ഇത് ഭൂമിയുടെ ഭ്രമണത്തെ മന്ദീഭവിപ്പിക്കുകയും പകലിൻ്റെ ദൈർഘ്യം കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ജലത്തിൻ്റെ പുനർവിതരണം ഭൂമിയുടെ ഭ്രമണ അച്ചുതണ്ടിന്റെ ഉത്തര, ദക്ഷിണ ധ്രുവങ്ങൾ ചലിക്കുന്നതിന് കാരണമാകുന്നു. ഗവേഷണത്തിലൂടെ തന്നെ നമ്മുടെ പ്രവർത്തികൾ എത്രമാത്രം ഭൂമിയെ സ്വാധീനിക്കുന്നു എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. കൂടാതെ, അടുത്തിടെ നടത്തിയ പഠനങ്ങളിൽ കാർബൺ ഉദ്‌വമനം സ്ട്രാറ്റോസ്ഫിയർ ചുരുങ്ങാൻ കാരണമാകുമെന്നും കണ്ടെത്തിയിരുന്നു.

മനുഷ്യന്റെ ചെയ്തികൾ ഭൂമിയുടെ താപനില മാറുന്നതിന് മാത്രമല്ല ഭൂമിയുടെ ഭ്രമണത്തെ തന്നെ മാറ്റാൻ പോന്നതാണ്. 100 മുതൽ 200 വർഷം മുതലുള്ള കാർബൺ പുറന്തള്ളൽ കൊണ്ടാണ് ഇത് സാധ്യമായത്. അതേ സമയം സ്വാഭാവികമായും ഭൂമി ഇത്തരമൊരു നിലയിലേക്ക് മാറണമെങ്കിൽ ശതകോടിക്കണക്കിന് വർഷങ്ങളെടുക്കും, എന്നും സ്വിറ്റ്‌സർലൻഡിലെ ഇ ടി എച്ച് സൂറിച്ചിൽ നിന്നുള്ള പ്രൊഫസർ ബെനഡിക്റ്റ് സോജ പറഞ്ഞു.

ആഗോള സമയ സൂചിക അഥവാ യുടിസി ഭൂമിയുടെ ഭ്രമണത്തിന് അനുസരിച്ചാണ് സമയക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഭ്രമണത്തിന്റെ വേഗത മാറിയാൽ ഇതിലും മാറ്റം വരുത്തേണ്ടതായി വരും. എന്നിരുന്നാലും, ഒരു ദിവസത്തെ കൃത്യമായ സമയം – ഭൂമിയുടെ ഒരു ഭ്രമണം, ചന്ദ്രന്റെ ഗതി, കാലാവസ്ഥാ ആഘാതം, എന്നീ ഘടകങ്ങൾ കാരണം വ്യത്യാസപ്പെടുന്നു. സാറ്റ്ലൈറ്റ്, കമ്പ്യൂട്ടറുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിങ്ങനെയുള്ള എല്ലാത്തിനെയും ഈ മാറ്റം ബാധിക്കും. ഇവയെല്ലാം തന്നെ സമയത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നവയാണ്. ഓരോ സെക്കൻഡും പ്രധാനപ്പെട്ടതായതിനാൽ ലോകത്തെ മുഴുവൻ മാറ്റിമറിക്കാൻ പോന്നതാണ് ഈ മാറ്റം.

മഞ്ഞുരുകുന്നത് പകലിൻ്റെ ദൈർഘ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന ഗവേഷണം യുഎസ്എയിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിൻ്റെ പ്രൊസീഡിംഗ്സിലാണ് പ്രസിദ്ധീകരിച്ചത്. 1900-നും 2000-നും ഇടയിൽ വേഗത കുറയുന്നതിൻ്റെ നിരക്ക് നൂറ്റാണ്ടിൽ 0.3 മുതൽ 1.0 മില്ലിസെക്കൻഡ് (എം എസ്/ സി വൈ) വരെ വ്യത്യാസപ്പെട്ടിരുന്നു. എന്നാൽ 2000 മുതൽ, ഉരുകൽ ത്വരിതഗതിയിലായതിനാൽ, മാറ്റത്തിൻ്റെ തോത് 1.3 എം എസ്/ സി വൈ വേഗത്തിലായി.

നിലവിലെ നിരക്ക് കഴിഞ്ഞ  ആയിരം വർഷങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഹരിതഗൃഹ വാതക ഉദ്‌വമനം ഗണ്യമായി കുറയ്ക്കാൻ സാധിക്കുകയാണെങ്കിൽ, അടുത്ത പത്ത് വർഷത്തിലേക്ക് മന്ദഗതിയിലുള്ള നിരക്ക് നൂറ്റാണ്ടിൽ 1.0 മില്ലിസെക്കൻഡ് ആയി തുടരുമെന്ന് അവർ പ്രവചിക്കുന്നു. എന്നാൽ, ഉദ്‌വമന നിരക്ക് കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ , 2100-ഓടെ ഈ നിരക്ക് നൂറ്റാണ്ടിൽ 2.6 മില്ലിസെക്കൻഡ് ആയി വർദ്ധിക്കും, ഇത് ചന്ദ്രൻ്റെ ഗതിയേക്കാൾ ദിവസങ്ങളുടെ ദൈർഘ്യത്തെ ബാധിക്കുന്ന ഏറ്റവും വലിയ ഘടകമായി മാറും.

Post Thumbnail
ഭീമ കൊറേഗാവ് കേസ്; നീണ്ട വിചാരണതടവിന് ശേഷം ഗൗതം നവ്‌ലാഖ പുറത്തേക്ക്വായിക്കുക

content summary ; climate crisis is making days longer study finds h h h h h h h h  h h h h h h h h h

×