ലോകമെമ്പാടും ഈദ് നമസ്കാരത്തിൽ മുഴുകിയിരിക്കുമ്പോൾ തകർന്നടിഞ്ഞ വീടുകളുടെയും സ്കൂളുകളുടെയും അവശിഷ്ടങ്ങൾക്ക് ഇടയിലായിരുന്നു ഗാസയിലെ ജനങ്ങൾ ഈദി നമസ്കാരം നടത്തിയത്. വെടിയൊച്ചകൾ നിലയ്ക്കാത്ത ഗാസയിൽ ഭക്ഷ്യക്ഷാമം രൂക്ഷമാണ്. പെരുന്നാൾ നിറവിൽ സന്തോഷം പങ്കിടേണ്ട ജനങ്ങൾ ആകെ സംസാരിക്കുന്നത് ഭക്ഷണത്തെക്കുറിച്ച് മാത്രം. ഇക്കഴിഞ്ഞ ദിവസമാണ് ഗാസയിൽ നിന്നുള്ള ഒരു പോസ്റ്റ് ചർച്ചയാവുന്നത്.
പാർലെ-ജി എന്ന ബിസ്‌ക്കറ്റിന് ഇപ്പോൾ ഗാസയിൽ ഏകദേശം 24 യൂറോയാണ് വില അതായത് ഏകദേശം 2,400 രൂപ. ഗാസയിലെ വിപണികളിൽ വിൽക്കുന്ന മിക്ക സാധനങ്ങളും വില ഇപ്പോൾ മിക്കവാറും ആളുകൾക്ക് താങ്ങാനാവാത്തതായി മാറിയിരിക്കുന്നു. ഗാസയിൽ നിന്ന് ലഭിച്ച വിലവിവരപട്ടിക എൻഡിടിവിക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് പ്രകാരം അവശ്യ സാധനങ്ങളുടെ നിലവിലെ നിരക്കുകൾ ഇങ്ങനെയാണ്.
1 ലിറ്റർ എണ്ണ: 4,177 രൂപ, 1 കിലോ പഞ്ചസാര: 4,914 രൂപ,1 കിലോഗ്രാം പാൽപ്പൊടി: 860 രൂപ, 1 കിലോഗ്രാം മാവ്: 1,474 രൂപ, 1 കിലോഗ്രാം ഉപ്പ്: 491 രൂപ, 1 കിലോഗ്രാം വെണ്ടക്ക: 1,106 രൂപ, 1 കിലോഗ്രാം തക്കാളി: 1,106 രൂപ,1 കിലോഗ്രാം ഉള്ളി: 4,423 രൂപ, 1 കിലോഗ്രാം ഉരുളക്കിഴങ്ങ്:1,966 രൂപ , 1 കിലോഗ്രാം വഴുതന: 860 രൂപ,1 കിലോഗ്രാം നാരങ്ങ 1,474 രൂപ, 1 കപ്പ് കാപ്പി: 4,423 രൂപ, 1 പെട്ടി ആട്ടിറച്ചി: 4,914 രൂപ. കുറച്ചുകാലങ്ങളായി ആർക്കും വരുമാനമില്ലാത്ത ഒരു പ്രദേശത്തെ ഈ വില താങ്ങാനാവുന്നതിലും കൂടുതലാണ്.
തങ്ങൾക്ക് ലഭിക്കേണ്ടുന്ന സഹായം ഹമാസ് തട്ടിക്കൊണ്ടുപോകുകയാണെന്ന് ഇസ്രായേൽ തറപ്പിച്ചു പറയുന്നത്. ആദ്യത്തെ ഒന്നര വർഷം ഗാസയിലേക്ക് പോയ സഹായ ട്രക്കുകളിൽ ഭൂരിഭാഗവും കൊള്ളയടിക്കപ്പെട്ടു. ഹമാസ് എല്ലാ ട്രക്കുകളുടെയും 80 ശതമാനവും കൊള്ളയടിച്ചതായാണ് റിപ്പോർട്ട്. സാധാരണക്കാർക്ക് ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വിറ്റുക്കൊണ്ട് സാമ്പത്തികവും രാഷ്ട്രീയവുമായ നിയന്ത്രണം നേടിയെടുക്കാനാണ് ഹമാസിന്റെ ശ്രമമെന്ന വാദങ്ങളുയരുന്നു. സെപ്റ്റംബറോടെ ഗാസയിലെ ഏകദേശം 5,00,000 ആളുകൾ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന (എഫ്എഒ) പ്രവചിക്കുന്നത്. ആദ്യ ഒന്നര വർഷത്തിനുള്ളിൽ ഗാസയിലേക്ക് വന്ന മാനുഷിക സഹായം അളവിൽ കവിഞ്ഞതായിരുന്നു. അത് ഞങ്ങളെ അതിശയിപ്പിച്ചിരുന്നു. ഒരാൾക്ക് പ്രതിദിനം 3,500 കലോറിയിൽ കൂടുതൽ ആ സമയത്ത് വിതരണം ചെയ്തിരുന്നുവെന്നും സംഘടന വ്യക്തമാക്കി.
content summary: With sugar priced at Rs 5,000 and oil at Rs 4,000, Gaza’s food crisis continues to worsen
Leave a Comment