റിപബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമെന്ന് ലോകം വിശേഷിപ്പിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ കടന്ന് പോകുന്നത് വളരെ നിർണ്ണായകമായ ഒരു സാഹചര്യത്തിലൂടെയാണ്. ട്രംപിനെ പ്രതിസന്ധിലാക്കിയ ആ കാരണം വേറൊന്നുമല്ല. ട്രംപിന്റെ സന്തതസഹചാരിയും കാര്യക്ഷമതാ വകുപ്പിന്റെ തലവനുമായ മസ്കുമായുണ്ടായ പോരാണ് ആഗോള രാഷ്ട്രീയത്തിൽ ചലനമുണ്ടാക്കിയിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ മസ്ക് നടത്തിയ ആക്രമണങ്ങളിൽ ട്രംപ് ആശ്ചര്യവും നിരാശയും പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ മസ്കിന്റെ സമീപനത്തിൽ ട്രംപ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. മസ്കിന്റെ സ്വാധീനം തന്നെയാണ് ട്രംപ് ഭയക്കേണ്ടുന്ന ഘടകം. റിപബ്ലിക്കൻ വോട്ടർമാർക്കിടയിൽ മസ്കിന് ഒരു വലിയ സ്വാധീനം അവകാശപ്പെടാനുണ്ട്. ഇതിന് പുറമേ മാധ്യമങ്ങളിലുള്ള മസ്കിന്റെ പ്രാവീണ്യവും 2026ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന് വിനയായേക്കാം.
മറ്റൊരു ട്രംപല്ല, പുതിയ ട്രംപ്
മറ്റൊരു ട്രംപാവാനുള്ള ശ്രമത്തിലല്ല മസ്കെന്ന് തീർച്ചയായും പറയാൻ സാധിക്കും. തന്റെ ശ്രമഫലം കൊണ്ട് ട്രംപിൽ നിന്ന് ഏറെ വ്യത്യാസപ്പെട്ട വ്യക്തിത്വം, പശ്ചാത്തലം, രാഷ്ട്രീയ അവബോധം എന്നിവ മസ്ക് വളർത്തിയെടുത്തിട്ടുണ്ട്. റിപബ്ലിക്കൻ പാർട്ടിയെ തന്നെ ഭിന്നിപ്പിക്കാനും ട്രംപിന്റെ തിരഞ്ഞെടുപ്പ് അഭിലാഷങ്ങൾക്കും നിയമനിർമ്മാണത്തിനും തടവയ്ക്കാൻ ശക്തനുമാണ് മസ്ക്.
യുഎസിലെ കാര്യക്ഷമതാവകുപ്പിന്റെ തലവനായി മസ്കിരുന്ന 6 മാസക്കാലം ജനവിരുദ്ധ നയങ്ങൾ കൊണ്ട് ഓർമ്മിക്കപ്പെടും. ഇവയ്ക്ക് പുറമേ മസ്കിന് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. ഡെമോക്രാറ്റുകളും സ്വതന്ത്രരും ഇക്കാലയളവിൽ പൂർണ്ണമായും മസ്ക് വിരോധികളായി തീർന്നിരുന്നു. എന്നാൽ അപ്പോഴും റിപബ്ലിക്ക് പാർട്ടിക്കുള്ളിൽ മസ്കിന്റെ സ്വാധീനം വളരുകയായിരുന്നു. 72 ശതമാനത്തോളം റിപബ്ലിക്കൻമാർക്കും മസ്ക് ഇപ്പോഴും പ്രിയങ്കരനാണ്. സെനറ്റ് അംഗം ജോൺ തുണെയേക്കാളും ഹൗസ് സ്പീക്കർ മൈക്ക് ജോൺസണിനേക്കാളും മുന്നിലും ട്രംപിനും വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനും തൊട്ടുപിന്നിലുമായി മസ്ക് സ്ഥാനം പിടിച്ചിട്ടുണ്ട്. ഫെഡറൽ തൊഴിലാളികളെയും സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന വകുപ്പുകളെ വെട്ടികുറയ്ക്കാനുള്ള മസ്കിന്റെ നീക്കത്തെ ഇപ്പോഴും പിന്തുണയ്ക്കുന്നവരുണ്ട്. അടുത്തിടെ നടന്ന ഹാർവാർഡ്-ഹാരിസ് പോളിൽ, റിപ്പബ്ലിക്കൻമാരിൽ 90 ശതമാനം പേരും ഈ ആശയത്തെ പിന്തുണയ്ക്കുന്നുണ്ട്. സാമ്പത്തിക വിദഗ്ധരിൽ നിന്നും വാച്ച്ഡോഗ് ഗ്രൂപ്പുകളിൽ നിന്നും വ്യാപകമായ വിമർശനങ്ങൾ നേരിടുമ്പോഴും ഡോജിന്റെ ഈ നീക്കം ഫലപ്രദമാണെന്നാണ് ഒരു വലിയ ശതമാനം ആളുകളും വിശ്വസിക്കുന്നത്.
മാഗയുടെ ടെക് മിശിഹാ
സാങ്കേതികവിദ്യയിൽ ഏറെ തല്പരരായ യുവാക്കളെ സംബന്ധിച്ച് മസ്ക് ഒരു ഐക്കൺ തന്നെയായിരിക്കും. റിപബ്ലിക്കൻ പാർട്ടിയ്ക്ക് പിന്തുണ നിലനിർത്തുന്നതിൽ അത് വളരെ വലിയ ഒരു ഘടകം തന്നെയാണ്. അത് കൊണ്ട് തന്നെ ട്രംപുണ്ടാക്കിയെടുത്ത മാധ്യമ സ്വാധീനത്തെ പിന്തള്ളുകയെന്നത് മസ്കിനെ സംബന്ധിച്ച് നിസാര കാര്യമാണ്. ശതകോടീശ്വരൻ എന്ന വിശേഷണം തന്നെ ധാരാളം ട്രംപിനെ പിടിച്ചുകെട്ടി മസ്കിന് സാമ്രാജ്യം കൈയടക്കാൻ. ട്രംപിന്റെ നികുതി നയത്തെ മസ്ക് വിമർശിക്കുമ്പോഴും റിപബ്ലിക്കൻ പാർട്ടി മൗനം പാലിക്കുകയാണ് ചെയ്തത്. ട്രംപ് പോലും ഇതിനെതിരെ ആദ്യം തിരിച്ചടിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. റിപബ്ലിക്കൻ പാർട്ടിയ്ക്ക് അകത്തും ആ ശതകോടീശ്വരൻ ഉണ്ടാക്കിയെടുത്ത സ്വാധീനം മനസിലാക്കാൻ അതുതന്നെ ധാരാളമായിരുന്നു.
ട്രംപെന്ന കിംഗ് കോംഗിനെ തടുക്കാനെത്തിയ ഗോഡ്സില്ല
റിപബ്ലിക്കൻ പാർട്ടിയെ നയിക്കാനുള്ള ശേഷി മസ്കിനില്ലെങ്കിലും നിമിഷനേരം കൊണ്ട് പാർട്ടിയെ തകർക്കാൻ മസ്കിന് സാധിച്ചേക്കും. അയാൾ ഭാഗികമായി വില്യം റാൻഡോൾഫ് ഹെയർസ്റ്റും ഭാഗികമായി ഹോവാർഡ് ഹ്യൂസുമാണ്. റിപ്പബ്ലിക്കൻ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതിനോ അട്ടിമറിക്കുന്നതിനോ തന്റെ പ്ലാറ്റ്‌ഫോമും സമ്പത്തും ഉപയോഗിക്കാൻ മസ്ക് തീരുമാനിച്ചാൽ, പാർട്ടിയുടെ പുനർനിർമ്മാണം തന്നെ സാധ്യമായേക്കും. അതിനുള്ള ശ്രമങ്ങൾ ഇതിനകം തന്നെ മസ്ക് നടത്തിയിട്ടുമുണ്ട്. എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകളിൽ ട്രംപിന്റെ പേര് ഉണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു വലിയ വിവാദത്തിനാണ് മസ്ക് തിരികൊളുത്തിയത്. പ്രസിഡന്റിന്റെ താരിഫുകൾ മാന്ദ്യത്തിന് കാരണമാകുമെന്ന് കുറ്റപ്പെടുത്തി സാമ്പത്തിക ഭദ്രതയെയും മസ്ക് മുൾമുനയിൽ നിർത്തി. ട്രംപ് രൂപകല്പന ചെയ്ത ഒരു യുദ്ധ തന്ത്രം ഒടുവിൽ ട്രംപിന് നേരെ തന്നെ പത്തിവിടർത്തി.
പിളർപ്പിന്റെ യഥാർത്ഥ പരിണിതഫലങ്ങൾ
കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് ശക്തമായ ഒരു സാമ്പത്തിക രാഷ്ട്രീയ ബന്ധം ഇരുവരും കെട്ടിപടുത്തിരുന്നു. പെൻസിൻവാലിയയിൽ മസ്കിനെതിരെ നടന്ന വധശ്രമത്തിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. അന്ന് മുതൽ ട്രംപിന് പൂർണ്ണ പിന്തുണ നൽകിയ മസ്ക് ഏകദേശം 290 മില്യൺ ഡോളറോളം ട്രംപിന്റെയും റിപബ്ലിക്കൻ പാർട്ടിയുടെയും വിജയത്തിനായി ചിലവഴിച്ചു. ഇവയ്ക്ക് പ്രതിഫലമായി 20 ബില്യൺ ഡോളറിന്റെ കരാറുകളും തന്റെ മൂന്ന് സ്ഥാപനങ്ങൾക്കുമായി മസ്ക് നേടിയെടുത്തു. അങ്ങനെ രൂപപ്പെട്ട ദൃഡബന്ധത്തിനാണ് ഇപ്പോൾ വിള്ളൽ വീണിരിക്കുന്നത്. മസ്കിന്റെ കമ്പനികളുമായുള്ള കരാറുകൾ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ട്രംപ് ആരോപണങ്ങൾക്ക് മറുപടി നൽകിയത്. ഇതിന് പ്രതികാരമായി നാസയുമായുള്ള സഹകരണം പിൻവലിക്കുമെന്ന് മസ്‌ക് ഭീഷണി മുഴക്കിയെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറി. മസ്‌ക് ഒരു മൂന്നാം രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്ന വിലയിരുത്തലുകളുമുണ്ട്. ഈ ആശയത്തെ മുൻനിർത്തിയുള്ള അഭിപ്രായ ശേഖരണത്തിനായി മസ്ക് എക്സ് പോൾ നടത്തിയിരുന്നു. യുഎസിൽ ഒരു പുതിയ പാർട്ടി ആവശ്യമുണ്ടോ എന്നതായിരുന്നു പോളിൽ ഉന്നയിച്ച ചോദ്യം. 24 മണിക്കൂറിനുള്ളിൽ, പോളിൽ 5 ദശലക്ഷത്തിലധികം വോട്ടുകളാണ് ലഭിച്ചത്.
റിപ്പബ്ലിക്കൻ പാർട്ടിക്കു മുകളിൽ പതിച്ച മസ്കിന്റെ നിഴൽ
കോൺഗ്രസിൽ ഇതിനകം തന്നെ മസ്കിന്റെ അഭിപ്രായങ്ങൾ വേരു പിടിച്ചിട്ടുണ്ടാവാം. ട്രംപിന്റെ നയങ്ങൾക്കെതിരെയുള്ള മസ്കിന്റെ വിമർശനങ്ങൾ സമാന അഭിപ്രായമുള്ള റിപബ്ലിക്കൻമാരെ തീർച്ചയായും സ്വാധീനിച്ചിട്ടുണ്ടാവാം. ഒരു ഏകീകൃത മുന്നണി അവതരിപ്പിക്കാനുള്ള നേതൃത്വ ശ്രമങ്ങളെയും ഇത് അസ്ഥിരപ്പെടുത്തി. സെനറ്റ് ഒരു വിട്ടുവീഴ്ചയിൽ എത്തിയാലും, ബിൽ പാസാവാൻ ഹൗസിന്റെ പിന്തുണ കൂടി വേണം. വളരെ തന്ത്രപരമായ ഒരു നിലപാടാണ് റിപബ്ലിക്കൻ സ്ഥാനാർത്ഥികൾ ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. ഒരൊറ്റ സോഷ്യൽമീഡിയ പോസ്റ്റ് കൊണ്ട് വേണമെങ്കിൽ മസ്കിന് പലരെയും നാണംകെടുത്താൻ സാധിക്കുമെന്ന തിരിച്ചറിവാണ് ഇതിന് പിന്നിൽ. പാർട്ടിക്കുള്ളിൽ വലിയ ഉത്കണ്ഠ വളർത്തുന്ന തരത്തിൽ പല വെളിപ്പെടുത്തലുകൾ നടത്താൻ മസ്കിന് സാധിച്ചേക്കും. ഭാവിയിൽ പ്രചാരണങ്ങൾക്ക് കുറച്ച് തുക മാത്രമേ താൻ ചിലവഴിക്കൂവെന്ന് മസ്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇരുവർക്കുമിടയിലെ പോര് രൂക്ഷമായ സാഹചര്യത്തിൽ ഫണ്ടിംഗ് പൂർണ്ണമായി പിൻവലിച്ചേക്കാനോ മറ്റു സ്ഥാനാർത്ഥികൾക്ക് സഹായ ഹസ്തം നീട്ടാനും സാധ്യത കൂടുതലാണ്.
ട്രംപിന്റെ പ്രതിവാദം
രാഷ്ട്രീയ പോരാട്ടങ്ങൾ ട്രംപിന് പുതുമയല്ലാതായിരിക്കുന്നു. മസ്ക് ഉണ്ടാക്കിയെടുത്ത സ്വാധീനത്തെക്കുറിച്ച് പറയുമ്പോഴും റിപബ്ലിക്കൻ പാർട്ടിയ്ക്ക് ട്രംപുമായുള്ള ബന്ധം വിസ്മരിച്ചുകൂടാ. റിപബ്ലിക്കൻ പാർട്ടിക്കുള്ളിൽ ട്രംപിന് ലഭിച്ച റേറ്റിംഗ് 87 ശതമാനമാണ്. പാർട്ടിക്കുള്ളിലെ ട്രംപിന്റെ സ്ഥാനത്തെയോ സ്വീകാര്യതയെയോ വെല്ലുവിളിക്കാൻ ആരും തുനിയാത്തത് ഇതുകൊണ്ടാവാം. മസ്ക് ട്രംപിന് നേരെ തൊടുത്തുവിടുന്ന ആരോപണങ്ങൾ വെറും വിമർശനങ്ങൾ മാത്രമല്ല കരുതിക്കൂട്ടി ചെയ്യുന്ന പ്രകോപനങ്ങളാണ്. അഴിമതി ആരോപണങ്ങൾ നടത്തിയും, പ്രസിഡന്റിന്റെ നിയമനിർമ്മാണ പരാജയങ്ങളെ പരിഹസിച്ചും സംശയത്തിന്റെ വിത്ത് വിതച്ച് ട്രംപ് കെട്ടിപടുത്ത വിശ്വാസ്യത തകർക്കാനാണ് മസ്ക് ശ്രമിക്കുന്നത്.
ട്രംപ് തന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കുമോ എന്ന് കണ്ടറിയേണ്ടത് തന്നെയാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാവിയ്ക്ക് ഭീഷണിയായ രണ്ട് ശക്തികേന്ദ്രങ്ങളാണ് ഇപ്പോളുള്ളത്. ഒരാൾ വാഴുന്ന രാജാവാണെങ്കിൽ മറ്റേയാൾ എന്തിനെയും തകർക്കാൻ ശേഷിയുള്ള ഒരു വിനാശകാരിയും.ഇതോടെ മസ്കിന് അടുത്ത ട്രംപാവാൻ സാധിക്കുമോയെന്ന ചോദ്യത്തിനും ഉത്തരം ലഭിച്ച് കഴിഞ്ഞു. ട്രംപിന്റെ ജനകീയ പിന്തുണ, രാഷ്ട്രീയ പരിചയം, റിപ്പബ്ലിക്കൻ അടിത്തറയുമായുള്ള ആഴത്തിലുള്ള വൈകാരിക ബന്ധം എന്നിവയെ മറികടക്കാൻ മസ്കിന് ഒരിക്കലും സാധിക്കില്ല. പക്ഷേ രാഷ്ട്രീയ മത്സരത്തിന്റെ നിറം മാറ്റാൻ മസ്കിന് ട്രംപാവേണ്ടതുമില്ല. പണവും സ്വാധീനവും മാത്രം അധികാരത്തെ ശക്തിപ്പെടുത്തുന്ന ഈ കാലത്ത് മസ്കിന് സാധ്യതയുണ്ട്. തന്റെ സ്വാധീനമുപയോഗിച്ച് എന്തും നേടാൻ മസ്കിന് സാധിച്ചേക്കും. ആധുനിക റിപബ്ലിക്കൻ പാർട്ടിയുടെ മുഖമാവാൻ ട്രംപിന് സാധിക്കുമെങ്കിൽ അതിന് വഴിത്തെളിച്ചത് മസ്ക് ആയിരിക്കും.
content summary: Is Elon Musk Emerging as the New Donald Trump?
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.