കാലിഫോര്‍ണിയ കാട്ടുതീയേ കുറിച്ചുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം ‘തികച്ചും ഹൃദയശൂന്യ’മാണെന്ന് കാറ്റി പെറി. വന പരിപാലനത്തിലുള്ള അപാകതയാണ് കാട്ടുതീക്ക് കാരണമായതെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അമേരിക്കന്‍ ഫോറസ്റ്റ് വകുപ്പിലേക്ക് നല്‍കുന്ന ഫെഡറല്‍ ഫണ്ടുകള്‍ പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഭീഷണി മുഴക്കിയതോടെയാണ് പ്രതികരണവുമായി ഗായിക രംഗത്തെത്തിയത്.
കാലിഫോര്‍ണിയയുടെ തെക്കുഭാഗത്ത് ആളിപ്പടര്‍ന്ന കാട്ടുതീ കാരണം കിം കര്‍ദാഷിയാന്‍ വെസ്റ്റ്, വില്‍ സ്മിത്ത്, കെയ്ത്‌ലിന്‍ ജെന്നര്‍, ഡെനിസ് റിച്ചാര്‍ഡ്‌സ് തുടങ്ങിയ നിരവധി സെലിബ്രിറ്റികള്‍ക്ക് തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ചു പോകുവാന്‍ നിര്‍ബന്ധിതരായി. ലേഡി ഗാഗയും ഗ്വില്ലര്‍മോ ഡെല്‍ ടറോയും അവരുടെ വീടുകള്‍ക്കും തീ പിടിച്ചേക്കുമെന്ന ഭീതിയിലാണ്. കാലാബാസിലുള്ള വീട്ടില്‍ നിന്നും താന്‍ ഓടിപ്പോകുകയായിരുന്നുവെന്ന് വില്‍ സ്മിത്ത് പറഞ്ഞു. അദ്ദേഹം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കിം കര്‍ദാഷിയാനും കെയ്ത്‌ലിന്‍ ജെന്നറും അവരുടെ വീടുകള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.
This is an absolutely heartless response. There aren’t even politics involved. Just good American families losing their homes as you tweet, evacuating into shelters. https://t.co/DJ4PN26bLZ
— KATY PERRY (@katyperry) November 10, 2018
ഉത്തര സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോര്‍ണിയ ഭാഗത്തുമായി പടര്‍ന്നുപന്തലിച്ച വൂള്‍സി കാട്ടുതീ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാട്ടുതീയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം തീയണയ്ക്കാന്‍ തടസ്സം നേരിടുകയാണ്. 23 പേര്‍ മരിക്കുകയു,ം ഏഴായിരത്തോളം പേരുടെ വീടുകളെയും നിരവധി വ്യവസായ സ്ഥാപനങ്ങളെയും കാട്ടുതീ വീഴുങ്ങി. ഏകദേശം രണ്ടര ലക്ഷത്തോളം പേര്‍ക്ക് തങ്ങളുടെ വീട് വിട്ട് മാറേണ്ടി വന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
https://www.azhimukham.com/world-california-wildfires-23-killed-and-6400-homes-were-destroyed/
https://www.azhimukham.com/india-mystery-death-faridabad-malayalee-family-seven-members/