June 13, 2026 |
Share on

ലോകകപ്പ്: കംഗാരുക്കളെ മടക്കികെട്ടി കീവീസ്

അഴിമുഖം പ്രതിനിധി ലോകകപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് എ യില്‍ ആസ്‌ത്രേലിയയെ മടക്കികെട്ടി കീവീസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കംഗാരുപ്പടയെ 32.2 ഓവറില്‍ 151 റൺസിന് ന്യൂസിലാണ്ട് ചുരുട്ടിക്കെട്ടി. ആസ്‌ത്രേലിയന്‍ നിരയില്‍ ഒറ്റ ബാറ്റ്‌സ്മാന് പോലും അര്‍ദ്ധശതകം പൂര്‍ത്തീകരിക്കാനായില്ല. ബ്രാഡ് ഹഡിന്‍ നേടിയ 43 റണ്‍സാണ് ആസ്‌ത്രേലിയയുടെ ഒരു ബാറ്റ്‌സ്മാന്‍ നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആസ്‌ത്രേലിയയക്ക് മൂന്നാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ആരോണ്‍ ഫിഞ്ചിനെയാണ് (14) […]

അഴിമുഖം പ്രതിനിധി

ലോകകപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് എ യില്‍ ആസ്‌ത്രേലിയയെ മടക്കികെട്ടി കീവീസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കംഗാരുപ്പടയെ 32.2 ഓവറില്‍ 151 റൺസിന് ന്യൂസിലാണ്ട് ചുരുട്ടിക്കെട്ടി. ആസ്‌ത്രേലിയന്‍ നിരയില്‍ ഒറ്റ ബാറ്റ്‌സ്മാന് പോലും അര്‍ദ്ധശതകം പൂര്‍ത്തീകരിക്കാനായില്ല. ബ്രാഡ് ഹഡിന്‍ നേടിയ 43 റണ്‍സാണ് ആസ്‌ത്രേലിയയുടെ ഒരു ബാറ്റ്‌സ്മാന്‍ നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആസ്‌ത്രേലിയയക്ക് മൂന്നാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ആരോണ്‍ ഫിഞ്ചിനെയാണ് (14) നഷ്ടപ്പെട്ടത്. പിന്നീട് വന്ന വാട്‌സനെ(23) വെട്ടോറിയും പുറത്താക്കി. പിന്നീട് തുടര്‍ച്ചയായ വിക്കറ്റ് വീഴ്ചയാണ് കാണാന്‍ സാധിച്ചത്. നായകന്‍ ക്ലാര്‍ക്ക് 12 റണ്‍സിനും, സ്മിത്ത് 4 റണ്‍സിനും, മാക്‌സ് വെൽ 1 റണ്‍സിനും, മാര്‍ഷ് റണ്‍സൊന്നും എടുക്കാതെയും പുറത്തായി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×