June 13, 2026 |
Share on

യു എ ഇ യ്‌ക്കെതിരെ പാകിസ്താന് മികച്ച സ്‌കോര്‍

അഴിമുഖം പ്രതിനിധി ലോകകപ്പില്‍ യു എ ഇ യ്‌ക്കെതിരെ പാകിസ്താന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് എടുത്തു. ഓപ്പണര്‍ നസീര്‍ ജംഷാദിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ അഹമ്മദ് ഷെഹ്‌സാദും(93) ഹാരിസ് സൊഹൈലും(70) ചേര്‍ന്ന് നേടിയ 160 റണ്‍സ് പാകിസ്ഥാനെ മുന്നോട്ടു നയിച്ചു. ഇരുവരും അടുത്തടുത്ത് പുറത്തായെങ്കിലും ക്യാപ്റ്റന്‍ മിസ്ബയും(65) മഖ്‌സൂദും(45) ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി . അവസാന ഓവറുകളില്‍ കത്തിക്കയറിയ ഷാഹിദ് അഫ്രീദിയും(7 പന്തില്‍ 21) […]

അഴിമുഖം പ്രതിനിധി

ലോകകപ്പില്‍ യു എ ഇ യ്‌ക്കെതിരെ പാകിസ്താന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് എടുത്തു. ഓപ്പണര്‍ നസീര്‍ ജംഷാദിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ അഹമ്മദ് ഷെഹ്‌സാദും(93) ഹാരിസ് സൊഹൈലും(70) ചേര്‍ന്ന് നേടിയ 160 റണ്‍സ് പാകിസ്ഥാനെ മുന്നോട്ടു നയിച്ചു. ഇരുവരും അടുത്തടുത്ത് പുറത്തായെങ്കിലും ക്യാപ്റ്റന്‍ മിസ്ബയും(65) മഖ്‌സൂദും(45) ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി .

അവസാന ഓവറുകളില്‍ കത്തിക്കയറിയ ഷാഹിദ് അഫ്രീദിയും(7 പന്തില്‍ 21) പാകിസ്താന്‍ സ്‌കോര്‍ 339ല്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. യുഎഇയ്ക്കു വേണ്ടി ശ്രീലങ്കന്‍ വംശജന്‍ മഞ്ജുള ഗുരുജ് 4 വിക്കറ്റ് വീഴ്ത്തി. മലയാളി താരം കൃഷ്ണചന്ദ്രന് വിക്കറ്റൊന്നും ലഭിച്ചില്ല. 8 ഓവര്‍ എറിഞ്ഞ കൃഷ്ണചന്ദ്രന്‍ 58 റണ്‍സ് വഴങ്ങി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×