UPDATES

വിദേശം

ഞാന്‍ ദൈവവചനത്തിൽ വിശ്വസിക്കുന്ന വ്യക്തി, പക്ഷേ ജുത വിരോധിയല്ല; വിദ്വേഷ പരാമർശം നിഷേധിച്ച് ലൂയി ഫറാഖാന്‍

ജൂതന്മാരെ ‘സാത്താനിക് ജൂതന്മാര്‍’ എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്.

                       

ഞാന്‍ ജൂതവിരോധിയല്ലെന്ന് വിദ്വേഷ പരാമർത്തിന്റെ പേരില്‍ ഫേസ്ബുക്ക് ഉൾപ്പെടെ വിലക്കിയ ‘നാഷന്‍ ഓഫ് ഇസ്ലാം’ നേതാവ് ലൂയി ഫറാഖാന്‍. ജൂതന്മാരെ ‘സാത്താനിക് ജൂതന്മാര്‍’ എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. ‘നല്ല ജൂതന്മാരും സാത്താന്റെ സന്തതികളായ ജൂതന്മാരുമുണ്ട്. അതില്‍ രണ്ടാമത്തെ വിഭാഗത്തെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. ഞാന്‍ ദൈവവചനത്തിൽ ഉറച്ചു നില്ക്കുന്ന ആളാണ്‌. ജനങ്ങള്‍ അതില്‍ പ്രകോപിതരാവേണ്ട കാര്യമില്ലെന്നുമാണ്’ഫറാഖാന്‍ വിശദീകരിക്കുന്നത്. ചിക്കാഗോയിലെ സൗത്ത് സൈഡിലുള്ള ഒരു കത്തോലിക്കാ പള്ളിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  യഹൂദവിരോധവും സ്ത്രീ വിദ്ധതയും വർ‌ഗ്ഗീയവെറിയും നിറഞ്ഞ പ്രഭാഷണങ്ങളിലൂടെ കുപ്രസിദ്ധനാണ് ഫറാഖാന്‍.

വംശീയവിദ്വേഷവും മതസ്പർധയും പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഏതാനും അമേരിക്കൻ പൗരന്മാരെ ‘അപകടകാരികൾ’ എന്നു വിശേഷിപ്പിച്ച് ഫെയ്സ്ബുക്ക് നടപടിയെടുത്തത്. ലൂയി ഫറാഖാൻ, അലെക്സ് ജോൺസ്,മിലോ യിനോപൗലോസ് എന്നിവരുൾപ്പെടെ രാഷ്ട്രീയമായി തീവ്രനിലപാടുകളുള്ള പോസ്റ്റുകളിടുന്നവരെയാണ് ആജീവനാന്തം വിലക്കിയത്. ‘എന്നെ അറിയാത്ത, എന്നോട് ഒരിക്കല്‍പോലും സംസാരിക്കാത്ത ആളുകളാണ് ഞാന്‍ വെറുക്കപ്പെടേണ്ടവനാണെന്ന് കരുതുന്നത്. എന്നാല്‍ ശരിക്കും എന്നെ അറിയാന്‍ ശ്രമിച്ചാല്‍ അവർക്ക് എന്നോട് സ്നേഹം തോന്നും’ ഫറാഖാന്‍ പറഞ്ഞു. താന്‍ അപകടകാരിയാണെന്ന ഫേസ്ബുക്ക് പ്രഖ്യാപനം ശേരിയാണെന്നും, കാരണം ഞാന്‍ പറയുന്നത് ചെയ്ത് കേൾക്കാന്‍ ആളുകളുണ്ടെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ക്രിസ്ത്യന്‍ പള്ളിക്കകത്തെ ഫറാഖാന്റൊ പ്രസംഗം മറ്റു വിവാദങ്ങൾക്കും വഴിവച്ചിരിക്കുകയാണ്. തന്നോടോ മറ്റ് മേലധികാരികളോടോ ചോദിക്കാതെയാണ്കത്തോലിക്കാ പള്ളി അധികാരി ഫറാഖാനെ പ്രസംഗത്തിന് ക്ഷണിച്ചതെന്ന് ചിക്കാഗോ കർദിനാൾ ബ്ലേസ് കപ്പിക് പ്രസ്താവനയിറക്കി. ഫറാഖാന്റെ ‘പ്രസ്താവനകൾ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന’ താണെന്നും, ഒരുതരത്തിലുളള യഹൂദ വിരോധത്തിനും അമേരിക്കന്‍ മണ്ണില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ യഹൂദസഹോദരങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു, അവരുടെ സൗഹൃദം ഞാൻ ഏറെ വിലമതിക്കുന്നതാണ്, അവരില്‍ നിന്നും ഞാൻ ഒരുപാട് പഠിക്കുന്നുണ്ട്, ദൈവവുമായുള്ള അവരുടെ ഉടമ്പടി നിത്യവും നിലനിൽക്കുകതെന്നെ ചെയ്യും’, കർദിനാള്‍ വ്യക്തമാക്കി.

ഉടന്‍തന്നെ കർദിനാളിനു മറുപടിയുമായി ഫറാഖാനും രംഗത്തെത്തി. മുന്‍ കർദ്ദിനാളായിരുന്ന ഫ്രാൻസിസ് ജോർജിന്റെ വീട്ടിൽ താൻപോയിട്ടുണ്ടെന്നും അദ്ദേഹത്തോടൊപ്പം അത്താഴം കഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ചിക്കാഗോയിലെ കർദിനാൾ ജോസഫ് ബെർണാർഡിനേയും ഞാന്‍ നേരില്‍ കണ്ടിരുന്നു. ചർച്ചില്‍ പ്രസംഗിക്കാന്‍ പോയതില്‍ എന്നേട് അരിശം ഉള്ളവര്‍, നേരത്തെ ഞാന്‍ ഈ കർദിനാള്‍മാരെ കണ്ടതിലും അരിശം കാണിക്കുമോ’ എന്നും അദ്ദേഹം ചോദിച്ചു. ഫറാഖാനെ പ്രസംഗത്തിന് ക്ഷണിച്ചതിനെ ന്യായീകരിച്ച് കത്തോലിക്കാ പള്ളി വികാരി ഫാദര്‍ ഫ്ലിഗറും രംഗത്തെത്തി. ഫേസ്ബുക്കിന്റെ നടപടി വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും. അത്തരത്തിലുള്ള ഒരു നടപടികളെയും പിന്തുണക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിക്കാഗോയിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകനാണ് ഫാ. ഫ്ലിഗര്‍.

Also Read-  ആറാം ഘട്ടത്തില്‍ ഡല്‍ഹിയും ആറ് സംസ്ഥാനങ്ങളും – 59 മണ്ഡലങ്ങളില്‍ ഇന്ന് ജനവിധി

Share on

മറ്റുവാര്‍ത്തകള്‍