January 21, 2025 |

വീണ്ടും മുട്ടയിടാനൊരുങ്ങി ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കാട്ടുപക്ഷി

ലോകത്തിലെ അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന കാട്ടുപക്ഷിയായ വിസ്ഡം എന്ന് പേരിട്ടിരിക്കുന്ന ലെയ്‌സൻ ആൽബട്രോസ് ലോകത്തെ വീണ്ടും അമ്പരപ്പിക്കുകയാണ്.

ലോകത്തിലെ അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന കാട്ടുപക്ഷിയായ വിസ്ഡം എന്ന് പേരിട്ടിരിക്കുന്ന ലെയ്‌സൻ ആൽബട്രോസ് ലോകത്തെ വീണ്ടും അമ്പരപ്പിക്കുകയാണ്. വടക്കുപടിഞ്ഞാറൻ ഹവായിയൻ ദ്വീപസമൂഹത്തിലെ മിഡ്‌വേ അറ്റോൾ ദേശീയ വന്യജീവി സങ്കേതത്തിലേക്ക് മടങ്ങിയതിന് ശേഷം, ഇപ്പോൾ ഏകദേശം 74 വയസ്സ് പ്രായമുള്ള, പക്ഷി തൻ്റെ 60-ാമത്തെ മുട്ടയിട്ടു. നാലു വർഷത്തിനിടയിലെ ആദ്യത്തെ മുട്ടയാണിത്.world oldest known wild bird

2006 മുതൽ മുട്ടയിടാനും വിരിയിക്കാനും വിസ്‌ഡമും ഇണയായ അകേകമായിയും പതിവായി യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസിന്റെ പസഫിക് മേഖലയിലാണ് എത്താറ്, എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി അകേകമായിയെ കാണാറില്ലെന്നും മറ്റാൺപക്ഷികളുമായി വിസ്‌ഡം ഇടപഴുകുന്നതാണ് കണ്ടതെന്നും അധികൃതർ വ്യക്തമാക്കുന്നു.

“മുട്ട വിരിയുമെന്ന” മിഡ്‌വേ അറ്റോൾ നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജിലെ സൂപ്പർവൈസറി വൈൽഡ് ലൈഫ് ബയോളജിസ്റ്റ് ജോനാഥൻ പ്ലിസ്‌ർ തന്റെ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ വർഷവും ദശലക്ഷക്കണക്കിന് കടൽപ്പക്ഷികൾ തങ്ങളുടെ കുഞ്ഞുങ്ങളെ കൂടുകൂട്ടാനും വളർത്താനും അഭയകേന്ദ്രത്തിലേക്ക് മടങ്ങാറുണ്ട്.

രണ്ടുമാസം സമയമെടുത്താണ് മുട്ട വിരിയുന്നത്. ആൽബട്രോസ് പക്ഷിയിനത്തിൽ ആൺപക്ഷിയും പെൺപക്ഷിയും മാറിമാറി അടയിരിക്കും. മുട്ട വിരിഞ്ഞ് ഏകദേശം അഞ്ചോ ആറോ മാസങ്ങൾക്ക് ശേഷമാകും കുഞ്ഞുങ്ങൾ കടലിലേക്ക് പറക്കുക. കടലിനു മുകളിലൂടെ പറന്നും കണവ പോലുള്ള മത്സ്യങ്ങളും, മത്സ്യ മുട്ടകളും ഭക്ഷിച്ചും അവർ അവരുടെ ജീവിതത്തിൻ്റെ ഭൂരിഭാഗവും ചെലവഴിക്കും. ശരാശരി 68 വയസ്സാണ് ലെയ്‌സൻ ആൽബട്രോസ് പക്ഷികൾക്ക് ആയുസ്സ് എന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫറിക് അഡ്‌മിനിസ്ട്രേഷൻ വ്യക്തമാക്കി.world oldest known wild bird

content summary; world oldest known wild bird wisdom lay her 60th egg at 74

Oldest known wild bird World’s oldest bird Wisdom the albatross Wisdom lays 60th egg Albatross egg-laying record

×